twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന് അന്ന് സിബി മലയില്‍ കൊടുത്തത് നൂറില്‍ രണ്ട് മാര്‍ക്ക്, തുറന്നുപറഞ്ഞ് നടന്‍

    By Midhun Raj
    |

    മോഹന്‍ലാലിന്റെ അരങ്ങേറ്റ ചിത്രമെന്ന നിലയില്‍ പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്ന ചിത്രമാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നരേന്ദ്രന്‍ എന്ന വില്ലന്‍ കഥാപാത്രമായി മികച്ച പ്രകടനമാണ് സൂപ്പര്‍താരം കാഴ്ചവെച്ചത്. ശങ്കര്‍ നായകനായ ചിത്രത്തില്‍ ഹീറോയെ വെല്ലുന്ന പ്രതിനായക വേഷമായിരുന്നു ലാലേട്ടന്‍ അവതരിപ്പിച്ചത്. അരങ്ങേറ്റ ചിത്രത്തിലെ പ്രകടനത്തിലൂടെ തന്നെ മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു നടന്‍.

    മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ഇറങ്ങിയതിന് പിന്നാലെയാണ് മോഹന്‍ലാലിന് അവസരങ്ങള്‍ കൂടിയത്. പിന്നീട് ഫാസിലിന്റെ തന്നെ ഒട്ടേറെ ചിത്രങ്ങളില്‍ മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു. കരിയറിന്റെ തുടക്കത്തില്‍ വില്ലനായും സഹനടനായുമുളള റോളുകളിലാണ് നടന്‍ കൂടൂതല്‍ തിളങ്ങിയത്. അതേസമയം ഓഡീഷനിലൂടെയായിരുന്നു മോഹന്‍ലാല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇതേകുറിച്ച് നടന്‍ തന്നെ കൈരളി ടിവിയുടെ ഒരു പരിപാടിയില്‍ തുറന്നുപറഞ്ഞിരുന്നു.

    അവസാനത്തെ ദിവസമാണ്

    അവസാനത്തെ ദിവസമാണ് താന്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ഓഡിഷനായി അപേക്ഷ അയക്കുന്നതെന്ന് മോഹന്‍ലാല്‍ പറയുന്നു. അന്ന് സിബിമലയില്‍, ഫാസില്‍, ജിജോ തുടങ്ങിയവരാണ് ഓഡിഷനില്‍ വിധികര്‍ത്താക്കളായി എത്തിയത്. ഇവര്‍ മൂന്നുപേരും കൂടി അന്ന് തന്നോട് രജനീകാന്തിനെ പോലെ അഭിനയിക്കാന്‍ പറഞ്ഞു എന്ന് മോഹന്‍ലാല്‍ പറയുന്നു.

    എന്നാല്‍ ഞാന്‍ പറഞ്ഞു

    എന്നാല്‍ ഞാന്‍ പറഞ്ഞു എനിക്കതൊന്നും അറിയില്ല. എനിക്കറിയാവുന്ന പോലെ ചെയ്യാം എന്ന്. തുടര്‍ന്ന് അഭിനയിച്ചു. അന്ന് സിബി മലയില്‍ എനിക്ക് രണ്ട് മാര്‍ക്ക് ആണ് തന്നത്. രണ്ട്, മൂന്ന്, നാല്, അഞ്ച് എന്നിങ്ങ ആയിരുന്നു മാര്‍ക്ക് തന്നത്. അന്ന് ഫാസില്‍ എനിക്ക് തൊണ്ണൂറ്റി അഞ്ച് മാര്‍ക്ക് തന്നു. ജിജോ എനിക്ക് 97മാര്‍ക്ക് തന്നു.

    അങ്ങനെയാണ് ഞാന്‍

    അങ്ങനെയാണ് ഞാന്‍ സിനിമയില്‍ വരുന്നത്, മോഹന്‍ലാല്‍ പറഞ്ഞു. മോഹന്‍ലാലിന് രണ്ട് മാര്‍ക്ക് കൊടുത്ത അതേ സംവിധായകന്റെ സിനിമയില്‍ അഭിനയിച്ചിട്ടാണ് പിന്നീട് നടന് രണ്ട് തവണ മികച്ച നടനുളള ദേശീയ പുരസ്‌കാരം ലഭിച്ചത്. സിബി മലയില്‍ സംവിധാനം ചെയ്ത കിരീടം, ഭരതം തുടങ്ങിയ സിനിമകളാണ് മോഹന്‍ലാലിന് മികച്ച നടനുളള ദേശീയ പുരസ്‌കാരം നേടിക്കൊടുത്തത്..

    Recommended Video

    'Drishyam 2': Mohanlal reintroduces Georgekutty's family in new still | FilmiBeat Malayalam
    തനിക്ക് ആദ്യമായി മേക്കപ്പ്

    തനിക്ക് ആദ്യമായി മേക്കപ്പ് ചെയ്ത ആള്‍ മണിയന്‍പിളള രാജുവാണെന്നും ആ പരിപാടിയില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. മണിയന്‍ പിളള രാജു സംവിധാനം ചെയ്ത സ്‌കൂള്‍ നാടകത്തില്‍ എഴുപതുകാരനായ കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ അഭിനയിച്ചിരുന്നത്. മണിയന്‍ പിളള രാജുവുമായുളള സംസാരത്തിനിടെ ആയിരുന്നു മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ഒഡീഷനെ കുറിച്ച് മോഹന്‍ലാല്‍ മനസുതുറന്നത്.

    1980ലായിരുന്നു

    1980ലായിരുന്നു മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ തിയ്യേറ്ററുകളിലേക്ക് എത്തിയത്. ചിത്രത്തില്‍ അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചതിനേക്കാളും മികച്ച പ്രകടനമായിരുന്നു നടന്‍ കാഴ്ചവെച്ചത്. പൂര്‍ണിമ ഭാഗ്യരാജായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്. പ്രതാപചന്ദ്രന്‍, ആലുമൂടന്‍, നെടുമുടി വേണു തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റ് പ്രധാന താരങ്ങള്‍.

    Read more about: mohanlal sibi malayil
    English summary
    mohanlal reveals about his debut movie manjil virinja pookal audition
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X