twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവളുടെ രാവുകള്‍ പോലെ ഒരു സിനിമ മതി എന്നായിരുന്നു തീരുമാനം, തുടക്കകാലത്തെ കുറിച്ച് മോഹന്‍ലാല്‍

    By Prashant V R
    |

    മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് മോഹന്‍ലാല്‍. ആദ്യ ചിത്രത്തിലെ തന്നെ നടന്റെ വില്ലന്‍ വേഷം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശങ്കര്‍ നായകനായ ചിത്രത്തില്‍ നരേന്ദ്രന്‍ എന്ന പ്രതിനായക കഥാപാത്രമായിട്ടാണ് സൂപ്പര്‍താരം അഭിനയിച്ചിരുന്നത്. ശങ്കര്‍ നായകനായ ചിത്രത്തില്‍ ഹീറോയെ വെല്ലുന്ന പ്രകടനമായിരുന്നു വില്ലനായി എത്തിയ മോഹന്‍ലാല്‍ കാഴ്ചവെച്ചത്. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകരുടെ ഒന്നടങ്കം ഇഷ്ട സിനിമകളിലൊന്നാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍.

    അതേസമയം മഞ്ഞില്‍ വിരിഞ്ഞ പൂക്കളിന് മുന്‍പ് തിരനോട്ടം എന്ന ചിത്രത്തിലും നടന്‍ അഭിനയിച്ചിരുന്നു. പതിനെട്ടാം വയസിലായിരുന്നു ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചിരുന്നത്. എന്നാല്‍ സിനിമ തിയ്യേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നില്ല. തന്റെ സുഹൃത്തുക്കളുടെ കൂട്ടായ പ്രവര്‍ത്തനംകൊണ്ടാണ് ആ ചിത്രം യാഥാര്‍ത്ഥ്യമായത് എന്ന് മോഹന്‍ലാല്‍ മുന്‍പ് തുറന്നുപറഞ്ഞിരുന്നു.

    അന്ന് അവളുടെ രാവുകള്‍ പോലെ

    അന്ന് അവളുടെ രാവുകള്‍ പോലെ ഒരു സിനിമ എടുക്കാനാണ് തീരുമാനിച്ചതെന്നും എന്നാല്‍ പിന്നീട് നടന്ന കാര്യങ്ങളുമാണ് നടന്‍ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറഞ്ഞത്. കോഫീ ഹൗസ്, കോളേജ്, ക്രിക്കറ്റ് മൈതാനം, ട്യൂട്ടോറിയല്‍ അക്കാദമി, പിന്നെ വീട് അങ്ങനെ എവിടെയെല്ലാം എത്രയോ വട്ടമിരുന്ന് ചര്‍ച്ചകള്‍ നടത്തി.

    നല്ലൊരു കഥ

    നല്ലൊരു കഥ അഭിനേതാക്കള്‍ സാങ്കേതിക പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ഒത്തുവരണമല്ലോ. ഒരു സിനിമ ചെയ്യണമെങ്കില്‍ എല്ലാ ദിവസവും വീട്ടില്‍ നിന്ന് കോളേജിലേക്ക് എന്ന് പറഞ്ഞു ഇറങ്ങും. കഥ തന്നെയായിരുന്നു ആദ്യ പ്രശ്‌നം. അന്ന് ഐവി ശശി സാറിന്റെ അവളുടെ രാവുകള്‍ എന്ന സിനിമ തിയ്യേറ്ററില്‍ നിറഞ്ഞോടുകയായിരുന്നു.

    അത് പോലെ ഒരു

    അത് പോലെ ഒരു സിനിമ മതി എന്നായിരുന്നു ആദ്യ തീരുമാനം. പിന്നെയാണ് അശോകിന്റെ ചിന്തയില്‍ ഒരു സൈക്കിക്ക് സ്‌റ്റോറി രൂപംകൊണ്ടത്. ഒരു പെണ്‍കുട്ടിയുടെ മാനസികാവസ്ഥയുമായി ബന്ധപ്പെട്ടാണ് ആ കഥ വികസിക്കുന്നത്. അശോകും സുഹൃത്തായ ശശിയും ചേര്‍ന്ന് തിരക്കഥയെഴുതി, വളരെ ശ്രമകരമായ ഒരു വര്‍ക്ക് അതിന് പിന്നിലുണ്ടായിരുന്നു മോഹന്‍ലാല്‍ പറഞ്ഞു.

    മലയാളത്തില്‍ തിരനോട്ടമാണ്

    മലയാളത്തില്‍ തിരനോട്ടമാണ് ആദ്യ ചിത്രമെങ്കിലും മോഹന്‍ലാലിന്റെതായി തിയ്യേറ്ററുകളില്‍ എത്തിയത് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ തന്നെയാണ്. കരിയറിന്റെ തുടക്കത്തില്‍ പ്രതിനായകനായും സഹനടനായുമുളള വേഷങ്ങളിലാണ് നടന്‍ കൂടുതല്‍ തിളങ്ങിയത്. പിന്നീട് രാജാവിന്റെ മകന്‍, ഇരുപതാം നൂറ്റാണ്ട് പോലുളള സിനിമകളാണ് മോഹന്‍ലാലിനെ സൂപ്പര്‍ താരമാക്കിയത്. പിന്നീട് മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പവും പ്രമുഖ പ്രൊഡക്ഷന്‍ ബാനറുകളുടെ സിനിമകളിലുമെല്ലാം നടന്‍ അഭിനയിച്ചിരുന്നു.

    മോഹന്‍ലാലിന്റെ പഴയ സിനിമകളെല്ലാം

    മോഹന്‍ലാലിന്റെ പഴയ സിനിമകളെല്ലാം ചാനലുകളില്‍ എപ്പോള്‍ വന്നാലും പ്രേക്ഷകര്‍ കാണാറുണ്ട്. മൂന്നൂറിലധികം സിനിമകളില്‍ മലയാളത്തില്‍ അഭിനയിച്ചിട്ടുളള താരമാണ് ലാലേട്ടന്‍. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും നടന്‍ അഭിനയിച്ചിരുന്നു. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി അവാര്‍ഡുകളും വാരിക്കൂട്ടിയിരുന്നു താരം.

    Read more about: mohanlal
    English summary
    mohanlal reveals about his malayalam debut movie thiranottam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X