'നടിമാരുടെ പ്രണയം കട്ട് പറയുമ്പോള്‍ തീരും! എന്നാല്‍ എനിക്കത് സിനിമ കഴിയുന്നത് വരെ ഉണ്ടാകും'
മലയാളത്തില്‍ പ്രണയ ചിത്രങ്ങളിലും കൂടുതലായി അഭിനയിച്ചിട്ടുളള താരമാണ് മോഹന്‍ലാല്‍. സൂപ്പര്‍ താരത്തിന്റെതായി പുറത്തിറങ്ങിയ മിക്ക റൊമാന്റിക്ക് ചിത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. തൂവാനത്തുമ്പികള്‍, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ പോലുളള സിനിമകളെല്ലാം ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്. മലയാളത്തിലെ മുന്‍നിര സംവിധായകരെല്ലാം മോഹന്‍ലാലിനെ വെച്ച് പ്രണയ സിനിമകള്‍ ചെയ്തിരുന്നു.
മുന്‍പ് ഒരഭിമുഖത്തില്‍ മോഹന്‍ലാലിനോട് സുഹൃത്തും നടനുമായ മുകേഷ് ചോദിച്ചൊരു ചോദ്യം ശ്രദ്ധേയമായിരുന്നു. മോഹന്‍ലാലിനൊപ്പം പ്രണയ രംഗങ്ങളില്‍ അഭിനയിക്കാന്‍ വളരെ കംഫര്‍ട്ടാണെന്ന് ചില നായികമാര്‍ പറഞ്ഞിട്ടുണ്ട് എന്നതിനെ മുന്‍നിര്‍ത്തികൊണ്ടായിരുന്നു മുകേഷിന്റെ ചോദ്യം.

ഒരുപാട് നടിമാര്‍ പറഞ്ഞിട്ടുണ്ട്, ലാലിനൊപ്പം പ്രണയ രംഗങ്ങളില്‍ അഭിനയിക്കാന്‍ വളരെ കംഫര്‍ട്ട് ആണെന്ന്. പരിസരം മറന്ന് അഭിനയിപ്പിക്കാനുളള കഴിവ് ലാലിന് ഉണ്ടെന്ന് അക്കാലത്തെ നടിമാര്‍ എല്ലാം പറഞ്ഞിട്ടുണ്ട്. "അങ്ങനെയൊരു പ്രണയ രംഗം അഭിനയിക്കുകയാണെങ്കില്‍ ലാല്‍ ശെരിക്കും ഒരു കാമുകനായി മാറുമോ? അങ്ങനെ മാറുമെങ്കില്‍ തന്നെ എപ്പോഴാണ് തിരികെ മോഹന്‍ലാല്‍ ആകുന്നത്? അതോ ആകത്തില്ലേ?" എന്നായിരുന്നു മോഹന്‍ലാലിനോട് മുകേഷിന്റെ ചോദ്യം.

ജെബി ജംഗ്ഷന്‍ എന്ന പരിപാടിയിലാണ് മോഹന്‍ലാലിനോട് വീഡിയോയിലൂടെ മുകേഷ് ഈ ചോദ്യം ചോദിച്ചത്. മുകേഷിന്റെ ചോദ്യത്തിന് ചിരിച്ചുകൊണ്ടായിരുന്നു മോഹന്‍ലാല്‍ അന്ന് മറുപടി നല്‍കിയത്. യഥാര്‍ത്ഥത്തില്‍ നമ്മള്‍ അവരെ ഒരു കംഫര്‍ട്ടബിള്‍ സോണിലേക്ക് കൊണ്ട് പോയാലേ നമുക്കും നന്നായി അഭിനയിക്കാന്‍ പറ്റുകയുളളൂ. പ്രത്യേകിച്ച് പ്രണയ രംഗങ്ങള്‍ ആണെങ്കില്‍. മോഹന്‍ലാല്‍ പറയുന്നു.

അഭിനയിക്കുന്നത് ഒരു പരിചയവുമില്ലാത്ത രണ്ട് പേരാണ്, ഞാന്‍ പറയുന്നത് ആക്‌സെപ്റ്റ് ചെയ്യണമെങ്കില്‍ എന്നോട് എന്തെങ്കിലും തിരിച്ചു തോന്നിയാലേ പറയാനാകൂ എന്നത് മറക്കരുത്. അതിനാല്‍ തന്നെ എന്തെങ്കിലും തമാശകളോ മറ്റോ പറഞ്ഞു അവരെ കംഫര്‍ട്ടബിള്‍ ആക്കാന്‍ ശ്രമിക്കാറുണ്ട്. മുകേഷിന്റെ ചോദ്യത്തിന് മറുപടി ഇതാണ്.

കട്ട് എന്ന് പറയുമ്പോള്‍ അത് മാറും. എനിക്കല്ല അവര്‍ക്കത് മാറും. എനിക്കത് ആ സിനിമ കഴിയുന്നത് വരെ ഉണ്ടാകും. അത് അങ്ങനെ തന്നെയിരുന്നോട്ടെ. എന്റെ പ്രണയം നിഷേധിക്കാനുളള അവകാശം നിങ്ങള്‍ക്കില്ല. മോഹന്‍ലാലിന്റെ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വെെറലായി മാറിയിരിക്കുകയാണ്. മോളിവുഡില്‍ മോഹന്‍ലാലിന്റെതായി പുറത്തിറങ്ങിയ മിക്ക റൊമാന്റിക്ക് ചിത്രങ്ങളും ഹിറ്റായി മാറിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പ്രണയ ചിത്രങ്ങള്‍ അദ്ദേഹം ധാരാളമായി ചെയ്തിരുന്നത്. ഇന്നും ടിവി ചാനലുകളില്‍ വന്നാല്‍ മികച്ച സ്വീകാര്യതയാണ് ഇത്തരം മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് ലഭിക്കാറുളളത്.


Click it and Unblock the Notifications