സിബി തന്ന രണ്ട് മാര്‍ക്ക്! പിന്നീട് ദേശീയ അവാര്‍ഡ്! ആ അനുഭവങ്ങള്‍ പങ്കിട്ട് മോഹന്‍ലാല്‍
37 വര്‍ഷത്തിന് ശേഷമായി കിരീടം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുകയാണ്. അന്ന് കൂടെ അഭിനയിച്ചവരില്‍ കുറച്ചുപേരൊക്കെ നമ്മളെ വിട്ടുപോയി. ബാക്കിയുള്ളവരെല്ലാം ഇവിടെ ഒത്തുചേര്‍ന്നിട്ടുണ്ട്. മോഹന്‍ലാലും, പാര്‍വതിയും, ജഗദീഷും, മണിയന്‍പിള്ള രാജുവും എല്ലാം ചിത്രത്തെക്കുറിച്ച് വാചാലരായിരുന്നു. തനിക്ക് അത്രയേറെ പ്രിയപ്പെട്ട ചിത്രവും ക്യാരക്ടറുമാണ് ഇതെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. മലയാളികള്‍ ഇത്രയും സെലിബ്രേറ്റ് ചെയ്‌തൊരു സിനിമയുണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. ഇപ്പോഴും അതേ സെലിബ്രേഷന്‍ എന്ന് പറയുന്നത് അത്ഭുതമാണ്. ചില കാര്യങ്ങള്‍ അങ്ങനെയാണ്. പകരം വെക്കാനില്ലാത്ത തരത്തില്‍ ചില അത്ഭുതങ്ങള്‍ നടക്കും.
അങ്ങനെ സിനിമയില്‍ നടന്ന അത്ഭുതമാണ് കിരീടം എന്ന ചിത്രം. കൂടെ അഭിനയിച്ച ആള്‍ക്കാരെക്കുറിച്ച് പറയുന്നില്ല. കാരണം അവരാരും നമ്മളെ വിട്ടുപോയിട്ടില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. എല്ലാ ദിവസവും അവരെ കാണുന്നുണ്ട്. പക്ഷേ, നമ്മള്‍ അഭിനയിക്കുന്ന ഫ്രെയിമില്‍ അവരാരുമില്ല. അവരൊന്നും ജീവിച്ചിരിപ്പില്ലെന്ന് സങ്കടത്തോടെയാണ് മനസിലാക്കുന്നത്. അവരെ എല്ലാവരെയും മനസില്‍ ഓര്‍ക്കുന്നു. ഇങ്ങനെ പറയുമ്പോഴാണ് പല കാര്യങ്ങളും ഓര്‍ക്കുന്നത്. തൂവാനത്തുമ്പികളുടെ സെറ്റില്‍ വെച്ചാണ് ലോഹി എന്നോട് ഈ സിനിമയുടെ കഥ പറയുന്നത്. എല്ലാവരുമായിട്ടും വളരെയധികം സ്‌നേഹബന്ധം, അതിപ്പോഴും തുടരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയെല്ലാം നന്ദിയോടെ ഓര്‍ക്കുന്നു. എനിക്കേറ്റവും സന്തോഷമുള്ള കാര്യം എന്ന് പറയുന്നത് അടുത്ത വര്‍ഷമായാല്‍ ഞാന്‍ സിനിമയില്‍ 50 വര്‍ഷമായി.

ആദ്യത്തെ ചിത്രം കഴിഞ്ഞാല്‍ രണ്ടാമത്തെ സിനിമ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലേക്ക് അവസാന ദിവസമാണ് പോയത്. അവിടെ ചെന്നപ്പോള്‍ എന്നോടൊരു സീന്‍ അഭിനയിക്കാന്‍ പറഞ്ഞു. അതൊക്കെ അഭിനയിച്ച് കഴിഞ്ഞപ്പോള്‍ ഓരോരുത്തരും മാര്‍ക്കിട്ടു. അന്നെനിക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് തന്നത് സിബിയാണ്. നൂറില്‍ രണ്ട് മാര്‍ക്ക്, പില്‍ക്കാലത്ത് എനിക്ക് രണ്ട് ദേശീയ അവാര്‍ഡുകള്‍ തന്നു. ആദ്യത്തെ നാഷണല്‍ അവാര്‍ഡ് കിരീടത്തിലൂടെയായിരുന്നു. അന്ന് സ്റ്റേറ്റ് അവാര്‍ഡും കിട്ടി. അതുപോലെ ഭരതം, അതിലും നാഷണല്‍ അവാര്‍ഡ്, അതുകഴിഞ്ഞ് സ്‌റ്റേറ്റ് അവാര്‍ഡ്. സിബിയുമായി ഒത്തിരി സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞു. കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി എന്ന ഗാനം കേള്‍ക്കാതെ ഒരു ദിവസമെങ്കിലും മലയാളിക്ക് കടന്നുപോവാന്‍ പറ്റുമെന്ന് തോന്നുന്നില്ല.
37 വര്‍ഷം കഴിഞ്ഞ് ഈ ചിത്രം വരുമ്പോള്‍ വലിയ സന്തോഷം. എനിക്ക് പേഴ്‌സണലി ഒത്തിരി പ്രിയപ്പെട്ട ചിത്രമാണ്. ഗ്ലിസറിനിടാതെ കരഞ്ഞു എന്നൊക്കെ പറയുന്നത് സത്യമാണ്. ഒരിക്കലും പറയാന്‍ പാടില്ലാത്ത രഹസ്യങ്ങള്‍ ഉണ്ടെങ്കില്‍ അത് നമുക്ക് ജഗദീഷിനോടും മണിയന്‍പിള്ള രാജുവിനോടും പറയാം. അദ്ദേഹം ആരോടും പറയില്ല. ഒരുപാട് കാര്യങ്ങളുണ്ട്. വേറെന്തോ കാര്യം പറയും എന്നോര്‍ത്ത് ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ, കുറച്ച് കൂടുതല്‍ പറയാം. അങ്ങനെയൊന്നുമല്ല.
അവിടെ വെച്ച് ഇയാള്‍ തന്നെ പോയി രണ്ട് ഗ്ലാസെടുത്ത് വന്നു. എന്നിട്ട് അവിടത്തെ മേശപ്പുറത്ത് വെച്ചു. അമ്മയൊന്നും അറിയില്ല. അതൊക്കെ ഞാന്‍ നോക്കിക്കോളാം എന്നും പറഞ്ഞു. അപ്പോള്‍ അമ്മ ഇങ്ങനെ അതിലെ നടന്നുപോയി, ഇതാരാണ് ഇവിടെ രണ്ട് ഗ്ലാസ് വെച്ചിരിക്കുന്നത് എന്ന് ചോദിച്ച് അതെടുത്ത് കൊണ്ടുപോയി. എത്ര വലിയ രഹസ്യങ്ങളാണെങ്കിലും, ജഗദീഷിനോടും, മണിയന്‍പിള്ള രാജുവിനോടും പറയാം. ഇന്നും ആ സൗഹൃദം അതുപോലെ പോവട്ടെ എന്നുമായിരുന്നു ജഗദീഷ് പറഞ്ഞത്.


Click it and Unblock the Notifications

