പ്രണവിന് അതേക്കുറിച്ച് ആകാംക്ഷയില്ല! മകനെക്കുറിച്ച് മോഹന്‍ലാലിന്‍റെ വെളിപ്പെടുത്തല്‍ ഇങ്ങനെ!
മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടറിന് 60 വയസ്സായിരിക്കുകയാണ്. 60 ലേക്ക് കാലെടുത്ത് വെച്ച താരത്തിന്റെ പിറന്നാള്‍ മെയ് 21നാണെങ്കിലും ആഘോഷങ്ങള്‍ തുടങ്ങിയിട്ട് കുറച്ചുദിവസമായി. ലോക് ഡൗണായതോടെ ചെന്നൈയില്‍ കുടുങ്ങുകയായിരുന്നു അദ്ദേഹം. വെള്ളിത്തിരയില്‍ നാല് പതിറ്റാണ്ടായി സജീവമായി തുടരുന്ന നടനവിസ്മയത്തിന് ആശംസകള്‍ അറിയിച്ച് ആരാധകരും താരങ്ങളുമൊക്കെ എത്തിക്കൊണ്ടിരിക്കുകയാണ്. ബിഗ് ബോസ് സീസണ്‍ 2ന്റെ ഷൂട്ടിംഗിനായാണ് മോഹന്‍ലാല്‍ ചെന്നൈയിലേക്ക് പോയത്. അതിനിടയിലായിരുന്നു ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ ചെന്നൈയില്‍ തുടരുകയായിരുന്നു അദ്ദേഹം.
പ്രണവും സുചിത്രയും മോഹന്‍ലാലിനൊപ്പം ചെന്നൈയിലെ വീട്ടിലുണ്ട്. മകള്‍ മായ വിദേശത്താണ്. ലോക് ഡൗണ്‍ സമയത്ത് സഹപ്രവര്‍ത്തകരെ വിളിച്ച് സുഖവിവരങ്ങള്‍ തിരക്കിയിരുന്നു മോഹന്‍ലാല്‍. അപ്രതീക്ഷിതമായി തേടിയെത്തിയ കോളിനെക്കുറിച്ച് വാചാലരായി താരങ്ങള്‍ എത്തിയിരുന്നു.പിറന്നാളിനെക്കുറിച്ചും ലോക് ഡൗണ്‍ സമയം എങ്ങനെയാണ് ചെലവഴിക്കുന്നതെന്നതിനെക്കുറിച്ചുമൊക്കെ താരം സംസാരിച്ചിരുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.

ലോക് ഡൗണ്‍ സമയം
നാളുകള്‍ക്ക് ശേഷമായാണ് താരങ്ങളെല്ലാം കുടുംബത്തിനൊപ്പം ഇത്രയും സമയം ഒരുമിച്ച് ചെലവഴിക്കുന്നത്. പൂര്‍ണമായും വീട്ടില്‍ കഴിയുകയാണ് താനെന്ന് മോഹന്‍ലാല്‍ പറയുന്നു. വീട്ടിലിരുന്നപ്പോഴുള്ള മാറ്റത്തെക്കുറിച്ച് അറിയണമെങ്കില്‍ പുറത്തിറങ്ങണം. കൂടെ ജോലി ചെയ്തവരടക്കം നിരവധി പേര്‍ കഷ്ടപ്പാടിലാണ്. ഇത്രയും കാലം ഒന്നും ആലോചിക്കാതെ വീട്ടില്‍ ഇരിക്കാനാവുന്നു എന്നുള്ളത് ചെറിയ സന്തോഷമാണ്. രാവിലെ എഴുന്നേറ്റാല്‍ പത്രം വായിക്കലും വ്യായാമം ചെയ്യലുമൊക്കെയാണ് പരിപാടികള്‍.

ഗുരുവായൂരില്‍ പോയത്
മോഹന്‍ലാലിന്റെ വിശ്വാസത്തെക്കുറിച്ചുള്ള ചോദ്യവും അഭിമുഖത്തിലുണ്ടായിരുന്നു. സ്വന്തം സിനിമയുടെ റിലീസിന് പോലും അമ്പലത്തില്‍ പോവുന്ന ശീലമില്ല അദ്ദേഹത്തിന്. അമ്പലത്തില്‍ പോയി ദൈവത്തോട് കാര്യം പറയാനാഗ്രഹിക്കുന്നയാളല്ല താനെന്ന് അദ്ദേഹം പറയുന്നു. ഗുരുവായൂരില്‍ പോയിട്ട് കുറേക്കാലമായല്ലോയെന്ന് പലരും ചോദിച്ചപ്പോള്‍ പോയി. അമ്പലത്തില്‍ പോയി പറയേണ്ട കാര്യമാണ് ഭക്തിയെന്ന് തോന്നുന്നില്ല. മനസ്സിലാണ് ഭക്തി. ആ സുഖവും വേദനയുമൊക്കെ താന്‍ അനുഭവിക്കുന്നുണ്ടെന്നും താരം പറയുന്നു.

12 വര്‍ഷം സിനിമ ചെയ്തില്ല
മോഹന്‍ലാലിനെക്കുറിച്ച് വാചാലരായി സംവിധായകരും എത്തിയിരുന്നു. എത്രയോ പേര്‍ തന്ന ഗുരുത്വവും വേഷങ്ങളുമാണ് തന്നെ ഇവിടെ എത്തിച്ചതെന്നും മോഹന്‍ലാല്‍ പറയുന്നു. സത്യന്‍ അന്തിക്കാടുമായി 12 വര്‍ഷം സിനിമ ചെയ്തിരുന്നില്ല, പല കാരണങ്ങളുമുണ്ടാവും, അങ്ങനെ സംഭവിച്ച് പോയി. ഈ സമയമത്രയും തനിക്കായി കഥ മാറ്റിവെച്ചുവെന്ന് അദ്ദേഹം പറയുമ്പോള്‍ സന്തോഷമുണ്ട്. അതുപോലെ തന്നെ എക്കാലത്തേയും മികച്ച ചിത്രങ്ങളാണ് പ്രിയദര്‍ശനും സമ്മാനിച്ചത്.

പ്രണവിന്റെ സിനിമാജീവിതം
പ്രണവിന്റെ സിനിമാജീവിതത്തെക്കുറിച്ച് ആകാംക്ഷയുണ്ടോയെന്നും മോഹന്‍ലാലിനോട് ചോദിച്ചിരുന്നു. അയാള്‍ക്ക് തന്നെ ആകാംക്ഷയില്ല, പിന്നെയാണോ എനിക്കെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. പുസ്തകവും പര്‍വതാരോഹണവുമാണ് അപ്പുവിന്‍രെ ലോകം. അതുമായി രസകരമായി ജീവിക്കുകയാണ്. ഇടയില്‍ സിനിമയും ആസ്വദിക്കുന്നു. തന്നെപ്പോലെ ആഗ്രഹങ്ങളില്ലാതെയാണ് മകനും ജീവിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
Recommended Video

രാഷ്ട്രീയത്തില്‍
മോഹന്‍ലാല്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു ഇടയ്ക്ക് പ്രചരിച്ചത്. രാഷ്ട്രീയ ലക്ഷ്യങ്ങളോ ഭാഗം പിടിക്കലോ തനിക്കില്ലെന്ന് അദ്ദേഹം പറയുന്നു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമായുള്ള അടുപ്പത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വളരെ കഷ്ടപ്പെട്ട് നേതൃനിരയിലത്തി വലിയ കാര്യങ്ങള്‍ ചെയ്യുന്ന, സുതാര്യയുള്ളവരാണെന്ന് താന്‍ വിശ്വസിക്കുന്നവരാണ് അവര്‍. എന്റെ രാഷ്ട്രീയമല്ല അവരെ എന്നിലേക്ക് അടുപ്പിച്ചതെന്നും മോഹന്‍ലാല്‍ പറയുന്നു.


Click it and Unblock the Notifications