ദൃശ്യം 2വിലെ ആ രംഗം ബുദ്ധിമുട്ടേറിയതായിരുന്നു,വെല്ലുവിളി നിറഞ്ഞ രംഗത്തെ കുറിച്ച് മോഹൻലാൽ

മലയാളി പ്രേക്ഷകർ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകവും ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മോഹൻലാൽ- ജീത്തു ജോസഫ് കൂട്ട്ക്കെട്ടിൽ പിറന്ന ദൃശ്യം2. ആദ്യ ഭാഗത്തിന്റ വിജയമായിരുന്നു രണ്ടാം ദൃശ്യം 2നായുള്ള പ്രേക്ഷകരുടെ പ്രതീക്ഷ വർധിച്ചത്. ആകാംക്ഷയ്ക്കൊടുവിൽ ഫെബ്രുരുവരി 19 ന് ചിത്രം പുറത്തെത്തുകയായിരുന്നു. ആമസോൺ പ്രൈമിലൂടെയായിരുന്നു ചിത്രം റിലീസിനെത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്. ‌‌

മോഹൻലാലിന്റെ മകളുടെ മേക്കോവർ ചിത്രം വൈറലാകുന്നു

പ്രേക്ഷകരെ അൽപം പോലും നിരാശപ്പെടുത്താതെയാണ് ദൃശ്യം 2 എത്തിയിരിക്കുന്നത്. ദൃശ്യത്തിന്റെ തുടർച്ചയായിട്ടാണ് രണ്ടാം ഭാഗം എത്തിയിരിക്കുന്നത്. മകച്ച അഭിപ്രായമാണ് ദൃശ്യം2 ന് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിത സിനിമയിൽ ഏറെ വെല്ലുവിളി നിറഞ്ഞ രംഗത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് മോഹൻലാൽ. എഎംഡിബിക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ‌

പ്രായാസമേറിയ രംഗം

ആ പയ്യന്റെ ബോഡി അവിടെയാണല്ലേ കുഴിച്ചിട്ടിരിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് ഒരാള്‍ വരുന്ന രംഗമുണ്ട്. ആ രംഗമായിരുന്നു ഏറ്റവും വെല്ലുവിളി നേരിട്ട രംഗമെന്നാണ് മോഹൻലാൽ പറയുന്നത്. തന്നെ സംബന്ധിച്ചടത്തോളം അത് വളരെ ബുദ്ധിമുട്ടുള്ള രംഗമായിരുന്നു. കാരണം ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിന് സാഹചര്യങ്ങളോടൊന്നും പ്രത്യക്ഷമായി പ്രതികരിക്കുവാന്‍ പറ്റാത്ത അവസ്ഥയാണ്. അങ്ങനെ ചെയ്താല്‍ അയാളും കുടുംബവും പിടിക്കപ്പെടും. അതുകൊണ്ടു തന്നെ റിയല്‍ ഇമോഷന്‍സിനെ ഉള്ളില്‍ ഒതുക്കി മറ്റേതെങ്കിലും ഒരു ഇമോഷന്‍ മുഖത്ത് കൊണ്ടുവരണം. അയാളുടെ കുടുംബം പിന്നില്‍ നില്‍ക്കുകയാണ്. അതുകൊണ്ടു തന്നെ അയാള്‍ക്ക് ഒന്നും പുറത്ത് പ്രകടിപ്പിക്കുവാന്‍ പറ്റാത്ത അവസ്ഥയാണ്. ആ സമയത്ത് കണ്ണുകള്‍ ചിമ്മിക്കൊണ്ട് ജോര്‍ജ്കുട്ടി അയാളോട് പോകാനാണ് പറയുന്നത്. അത് വെല്ലുവിളി നിറഞ്ഞ രംഗമായിരുന്നു.

 അടി വാങ്ങുന്ന  രംഗം

പിന്നെ, ആശാ ശരത്തിന്റെ കഥാപാത്രം തല്ലുന്ന രംഗമുണ്ട്. കുടുംബത്തിന്റെ മുന്നില്‍വെച്ചാണ് ജോര്‍ജ്കുട്ടിയെ തല്ലുന്നത്. അയാളെ സംബന്ധിച്ചിടത്തോളം സ്വന്തം കുടുംബത്തിന്റെ മുന്നില്‍ വെച്ച് തല്ല് കൊള്ളുന്നത് വലിയ നാണക്കെട് തന്നെയാണ്. സ്വന്തം കുടുംബത്തെ രക്ഷിക്കണമെന്ന ഒറ്റ ചിന്ത മാത്രമാണ് അയാള്‍ക്കുള്ളത്. ഒരു ചെറിയ തെറ്റ് പോലും ജോര്‍ജ്കുട്ടിക്ക് സംഭവിക്കുവാന്‍ പാടില്ല. അതുകൊണ്ടു തന്നെ ആറ് വര്‍ഷമെടുത്താണ് സംവിധായകന്‍ ജീത്തു ജോസഫ് സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതിയത്. എന്തെങ്കിലും ചെറിയ തെറ്റ് പറ്റിയാല്‍ ജോര്‍ജ്കുട്ടിയും കുടുംബവും ഇല്ലാതാവും.

ദൃശ്യം 2 ശ്രദ്ധിക്കപ്പെടാൻ  കാരണം

ദൃശ്യം ഒന്നാം ഭാഗത്തിന് അത്രത്തോളം ഹൈപ് കിട്ടിയത് കൊണ്ടാണ് ദൃശ്യം 2 ഇത്രയും ശ്രദ്ധിക്കപ്പെട്ടത്. ഒരു ഫ്രഷ് സിനിമ, അതും റീജിയണല്‍ കണ്ടന്റ്, ആയിരുന്നെങ്കില്‍ ഒടിടിയില്‍ ഇത്രയും ഹൈപ്പ് കിട്ടുമെന്ന് കരുതുന്നില്ല. കിരീടത്തിലെയും നാടോടിക്കറ്റിലെ ദാസനും വിജയനും എന്ന കഥാപാത്രങ്ങള്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഈ സിനിമകള്‍ക്ക് തുടര്‍ച്ച ഉണ്ടായിരുന്നു. സീക്വല്‍ ഒരുക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പുലിമുരുകന്റെ സീക്വലിനെക്കുറിച്ച് ആളുകള്‍ ചോദിക്കുന്നുണ്ട്. അതൊരു ഹിറ്റ് ചിത്രമായിരുന്നല്ലോ. പക്ഷെ ലൂസിഫറിന്റെ സീക്വല്‍ ഇപ്പോള്‍ എമ്പുരാന്‍ എന്ന പേരില്‍ ഒരുങ്ങുകയാണ്- മോഹൻലാൽ പറയുന്നു.

ദൃശ്യം 2 ന്റെ ചിത്രീകരണം

ലോക്ക് ഡൗണിന് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ദൃശ്യം 2 ന്റെ ചിത്രീകരണം തുടങ്ങിയത്. ലോക്ക് ഡൗണിന് ശേഷം മോഹൻലാൽ ആദ്യമായി അഭിനയിച്ച ചിത്രമാണിത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ദൃശ്യം 2 ന്റെ ചിത്രീകരണം നടന്നത്. ഇത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. മോഹൻലാലിനോടൊപ്പം ആദ്യ ഭാഗത്തുണ്ടായിരുന്ന ഭൂരിഭാഗം താരങ്ങളും രണ്ടം ഭാഗത്തിലുണ്ടായിരുന്നു. ഇവരെ കൂടാതെ സായ് കുമാർ, മുരളി ഗോപി, ഗണേഷ് തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമായിരുന്നു.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X