For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരാണ് ബറോസ്സ്!! ലാലേട്ടനുമായുള്ള ബന്ധമെന്ത്?പ്രേക്ഷകർക്ക് മുന്നിൽ ബറോസ്സിനെ പരിചയപ്പെടുത്തി താരം

  |
  എന്താണ് ബറോസ്സ്? ലാലേട്ടനുമായുള്ള ബന്ധമെന്ത്?

  അഭിനയം കൊണ്ട് പ്രേക്ഷകരെ എപ്പോഴും വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് മോഹൻലാൽ. ഒരു അഭിനേതാവ് എന്നതിലുപരി ഒരു മികച്ച കലാകാരനാണദ്ദേഹം. അഭിനയം മാത്രമമല്ല താരത്തിന്റെ കൈ മുതലായിട്ടുളളത്. അഭിനയം, പാട്ട്, നൃത്തം എന്നിങ്ങനെ ഒരു കലാകാരന് വേണ്ടുന്ന എല്ലാ ഗുണങ്ങളും താരത്തിനുണ്ട്. ഇതു തന്നെയാണ് ലോക സിനിമയ്ക്ക് മുന്നിൽ മലയാളികളുടെ അഹങ്കാരം.

  അച്ഛനായതിന്റെ ആഘോഷം തുടങ്ങി കഴിഞ്ഞു!! രഹസ്യമാക്കിയ ഒരോ ചിത്രങ്ങൾ പുറത്ത്, ജൂനിയർ ചാക്കോച്ചന്റെ വരവ് ആഘോഷമാക്കി താരം , കാണൂ

  കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമയിൽ ലാലേട്ടൻ സജീവ സാന്നിധ്യമാണ്. ഇപ്പോഴിത അദ്ദേഹം സിനിമയുടെ മറ്റൊരു തലത്തിലേയ്ക്ക് സഞ്ചരിക്കുകയാണ്. ലാലേട്ടൻ ഇതാദ്യമായി സംവിധായകന്റെ കുപ്പായം ധരിക്കുകയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു 3 ഡി ചിത്രമാണ് ലാലേട്ടൻ ഒരുക്കുന്നത്.

  നന്ദി മമ്മൂക്ക!! മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് സണ്ണി ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു...

   പുതിയ സിനിമ

  പുതിയ സിനിമ

  ബ്ലോഗിലൂടെയാണ് സിനിമയിലെ പുതിയ ചുവട് വയ്പ്പിനെ കുറിച്ച് താരം വെളിപ്പെടുത്തിയത്. മുതിൽന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന 3 ഡി ചിത്രമാണ് താരം ഒരുക്കുന്നത്. ബോറസ് എന്നാണ് ചിത്രത്തിന്റെ പേര് കഴിഞ്ഞ ദിവസം പുറത്തു വിട്ട് ബ്ലോഗിലൂടെയായിരുന്നു ചിത്രത്തിന്റെ പേരും പുറത്തു വിട്ടത്. പേര് പുറത്തു വിട്ടതു പിന്നാലെ ഇതിന്റെ അർഥം തേചടി പിന്നാലെ പായുകയാണ് ആരാധകർ

   ആരാണ് ബറോസ്സ്

  ആരാണ് ബറോസ്സ്

  ഒരു മലബാർ തീരദേശ മിത്താണിത്. ബറോസ്സ്-ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ. പോർച്ചു ഗീസു പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഒരു നിഗൂഡ രചനയാണ്.ഗാമയുടെ നിധി സൂക്ഷിക്കുന്ന ആളാണ് ബറോസ്സ് നൂറിലധികം വർഷങ്ങളായി അദ്ദേഹം ഈ നിധി കാത്ത് സൂക്ഷിക്കുകയാണ്. ഗാമയുടെ യാഥാർഥ പിൻതുടർച്ചക്കാർ വന്നാൽ മാത്രമേ ഈ നിധി കൈ മാറുകയുളളു. ബറോസ്സി

    ബറോസ്സായി അഭിനയിക്കുന്നത് ആര്?

  ബറോസ്സായി അഭിനയിക്കുന്നത് ആര്?

  ഗോവ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. സിനിമയിൽ ബറോസ്സായി എത്തുന്നത് മോഹൻലാൽ തന്നെയാണ്. കൂടാതെ ചിത്രത്തിലെ മറ്റു താരങ്ങൾക്കായുളള തിരിച്ചിലുകൾ തുടരുകയാണ്. ചിത്രത്തിൽ ഒരുപാട് വിദേശ താരങ്ങളുണ്ടാകുമെന്നുള്ള സൂചനയും താരം ബ്ലോഗിലൂടെ നൽകിയിട്ടുണ്ട്. ബറോസിനെ തേടിയെത്തുന്ന ആ കുട്ടിയ്ക്കായുളള അന്വേഷണം തുടങ്ങി കഴിഞ്ഞെന്നും താരം പറഞ്ഞു

  പോർച്ച്ഗീസ് പശ്ചാത്തലത്തിൽ

  പോർച്ച്ഗീസ് പശ്ചാത്തലത്തിൽ

  പോർച്ച്ഗീസ് പശ്ചാത്തലത്തിലാണ് ചിത്രം സഞ്ചരിക്കുന്നത്. ഈ സിനിമ പ്രേക്ഷകർക്ക് വ്യത്യസ്തമായ ഒരു ലോകം തീർക്കുമെന്നും ലാലേട്ടൻ ബ്ലോഗിലൂടെ ഉറപ്പ് നൽകിയിട്ടുണ്ട്. ബറോസ്സിനെ ലഭിച്ചതിനെ കുറിച്ചും ലാലേട്ടൻ വ്യക്തമാക്കിയിട്ടുണ്ട്. താനും പ്രശസ്ത സംവിധായകന്ഡ ടികെ രാജീവ് കുമാറും കൂടി ഒരു 3 ഡി സ്റ്റേജ് ഷോ ചെയ്യണമെന്ന് ആലോചിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യ ത്രിഡി സിനിമ മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിജോ( നവോദയ) തങ്ങൾ പോയി കാണുകയായിരുന്നു. അദ്ദേഹത്തിനോട് സംസാരിച്ചു. അന്നത്തെ സാഹചര്യത്തിൽ അത്രയും ഭീമമായ തുക കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് ആ പദ്ധതി മാറ്റി വയ്ക്കുകയായിരുന്നു.

  ബറോസിനെ കിട്ടത്

  ബറോസിനെ കിട്ടത്

  ജിജോയുമായുള്ള സംസാരത്തിനിടയിലാണ് അദ്ദേഹം എഴുതിയ ഇംഗ്ലീഷ് കഥയെ കുറിച്ച് സംസാരിച്ചത്. അതൊരു മിത്തായിരുന്നു. ഒരു മലബാർ തീരദേശ മിത്ത്. "ബറോസ്സ് - ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ,". പോർച്ചുഗീസ് പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഒരു നിഗൂഢ രചന. കഥ കേട്ടപ്പോൾ ഇത് സിനിമയാക്കിയാൽ നന്നാവുമല്ലോ എന്ന് തോന്നിയിരുന്നു. അങ്ങനെയാണ് ബിറോസ്സ എന്ന സിനിമ തന്റെ ഉള്ളിൽ പിറക്കുന്നതെന്നും താരം പറഞ്ഞു.

  English summary
  mohanlal reveals his new movie barros meaning
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X