മോഹന്‍ലാലും പ്യാരിലാലും! പേരിന് പിന്നിലെ രഹസ്യത്തെക്കുറിച്ച് താരം! അച്ഛന്‍റെ താല്‍പര്യമായിരുന്നു അത്

പ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളാണ് മോഹന്‍ലാല്‍. വില്ലത്തരത്തിലൂടെ തുടങ്ങി പിന്നീട് മുന്‍നിരയിലേക്ക് എത്തുകയായിരുന്നു അദ്ദേഹം. തിരനോട്ടത്തിലാണ് ആദ്യമായി അഭിനയിച്ചതെങ്കിലും ആദ്യം റിലീസ് ചെയ്തത് മഞ്ഞില്‍ വിരിഞ്ഞ പൂക്കളായിരുന്നു. വില്ലത്തരത്തില്‍ നിന്നും നായകനായി മാറിയപ്പോള്‍ ഗംഭീര പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചത്. മലയാള സിനിമയെത്തന്നെ അടക്കി ഭരിക്കാന്‍ കെല്‍പ്പുള്ള താരമായി മാറുകയായിരുന്നു അദ്ദേഹം. കംപ്ലീറ്റ് ആക്ടര്‍, നടനവിസ്മയം, താരരാജാവ്, ഏട്ടന്‍, തുടങ്ങി വിശേഷണങ്ങളേറെയാണ്.

കോളേജ് പഠനത്തിനിടയിലാണ് മോഹന്‍ലാലിന് അഭിനയമോഹം കലശലായത്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ അഭിനയിക്കാനിറങ്ങുന്നതിനോട് മാതാപിതാക്കള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അച്ഛനോടുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ചും അമ്മയുടെ റോളിനെക്കുറിച്ചുമൊക്കെ പറഞ്ഞ് നേരത്തെ താരമെത്തിയിരുന്നു. ചേട്ടനൊപ്പമുള്ള മനോഹരനിമിഷങ്ങളെക്കുറിച്ചുമൊക്കെ മുന്‍പ് താരം വാചാലനായിരുന്നു. തന്‍രെ പേരിന് പിന്നിലെ രഹസ്യത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

മാതൃഭൂമിയുടെ ഓണപ്പതിപ്പിലെ ആത്മകഥയിലാണ് മോഹന്‍ലാല്‍ പേരിന് പിന്നിലെ രഹസ്യത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. മോഹന്‍ലാല്‍ കയറിവന്ന പടവുകളെന്നാണ് ആത്മകഥയ്ക്ക് നല്‍കിയ പേര്. അറുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ സഹോദരിയുടെ മക്കള്‍ക്ക് പ്യാരിലാല്‍,മോഹന്‍ലാല്‍ എന്നൊക്കെ പേരിട്ടത് എന്റെ വല്യമ്മാവന്‍ ഗോപിനാഥന്‍ നായരാണ്. ജാതിപേര് വാല്‍പോലെ ചേര്‍ത്ത് കെട്ടാതെ മക്കള്‍ വിളിക്കണമെന്ന് ആഗ്രഹം എന്റെ അച്ഛന്റേതായിരുന്നു. അമ്മാവന്‍ എനിക്ക് ആദ്യം നല്‍കാന്‍ ഉദ്ദേശിച്ച പേര് റോഷന്‍ ലാല്‍ എന്നായിരുന്നു അത്രേ.

Mohanlal

പിന്നെ മോഹിപ്പിക്കുന്ന ഒരു പേരാകട്ടെ എന്ന എന്റെ അമ്മാവന്റെ തീരുമാനം എന്നെ മോഹന്‍ലാല്‍ ആക്കി. പ്രായം കൊണ്ട് അഞ്ച് വയസ്സിന്റെ വ്യത്യാസം ജ്യേഷ്ഠനും ഞാനും തമ്മിലുണ്ടായിരുന്നു. ജനനം കൊണ്ട് പത്തനംത്തിട്ടക്കാരാണെങ്കിലും പിറന്നതിന്റെ തൊണ്ണൂറാം ദിവസം മുതല്‍ ഞാന്‍ വളര്‍ന്നത് തിരുവനന്തപുരത്താണെന്നും മോഹന്‍ലാല്‍ കുറിച്ചിരുന്നു. അനന്തപുരിയുടെ സ്വന്തം താരമായാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളതും.

അഭിനയവും പാട്ടും നൃത്തവും മാത്രമല്ല എഴുത്തും തനിക്ക് വഴങ്ങുമെന്ന് വളരെ മുന്‍പേ മോഹന്‍ലാല്‍ തെളിയിച്ചിരുന്നു. ഇടയ്ക്ക് ബ്ലോഗിലൂടെ തുറന്നെഴുത്തുമായി താരമെത്താറുമുണ്ട്. തിരക്കഥയിലും ഡയലോഗിലുമൊക്കെ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് താരം പറഞ്ഞുവെന്നും അത് മികച്ചതായിരുന്നുവെന്നും പലരും സാക്ഷ്യപ്പെടുത്തുകയും ചെയ്ത സംഭവങ്ങളുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X