For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മോഹൻലാലും മമ്മൂട്ടിയും ഇങ്ങനെയാണ്!! ഇച്ചാക്കയുടെ പ്രിയപ്പെട്ട അഞ്ച് ചിത്രങ്ങളെ കുറിച്ച് ലാലേട്ടൻ

|

മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകളെ ചൊല്ലി ഫാൻസുകൾക്കിടയിൽ വലിയ തർക്കമാണെങ്കിലും ജീവിതത്തിൽ മികച്ച സൗഹൃദം സൂക്ഷിക്കുന്നവരാണ് മോഹൻലാലും മമ്മൂട്ടി. ഏകദേശം ഒരേ സമയത്ത് തന്നെയായിരുന്നു ഇരുവരും സിനിമയിൽ സജീവമായതും സൂപ്പർ സ്റ്റാർ പദവിയിലേയ്ക്ക് എത്തിയതു. മോഹൻലാലോ മമ്മൂട്ടിയോ എന്നുള്ള ചോദ്യത്തിന് കൃത്യമായ ഉത്തരം പറയാൻ പ്രേക്ഷകർക്ക് ബുദ്ധിമുട്ടാണ്. പലപ്പോഴും കഥാപാത്രത്തിനെ അടിസ്ഥാനമാക്കിയാകും സൂപ്പർ താരങ്ങളുടെ സിനിമയെ കുറിച്ചുളള ചർച്ചകൾ നടക്കുക.

രൂപത്തിലോ ഭാവത്തിലോ അദ്ദേഹവുമായി യാതൊരു സാമ്യവുമില്ല!! വൈറസിൽ ടൊവിനോയുടെ കഥാപാത്രം? ചലഞ്ചിങ്ങായ ആ കലക്ടറെ കുറിച്ച് ടൊവിനോ...

മലയാള സിനിമയിൽ അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്ന താരങ്ങളാണ് ലാലേട്ടനും മമ്മൂക്കയും. ഇവരുടെ സൗഹൃദ നിമിഷങ്ങൾക്ക് പ്രേക്ഷകർ പലപ്പോഴും കാഴ്ചക്കാരാവാറുണ്ട് മോഹൻലാൽ ഇച്ചാക്ക എന്നാണ് മമ്മൂക്കയെ വിളിക്കുന്നത് . ചിത്രങ്ങൾക്ക് മികച്ച പിന്തുണയാണ് ഇരുവരും പരസ്പരം നൽകാറുളളത്. ഇപ്പോഴിത മമ്മൂക്ക അഭിനയിച്ച പ്രിയപ്പെട്ട അ‍ഞ്ച് ചിത്രങ്ങളെ കുറിച്ച് ലാലേട്ടൻ‌. മാതൃഭൂമി സ്റ്റാർ ആന്റ് സ്റ്റൈലിനോടായിരുന്നു താരം പ്രതികരിച്ചത്.

ആകാശഗംഗ2 പേടിപ്പിക്കുന്നതിനോടൊപ്പം തന്നെ ചിരിപ്പിക്കും! ചിത്രങ്ങൾ വൈറലാകുന്നു..

അമ്പത്തിയഞ്ചോളം  ചിത്രങ്ങൾ

അമ്പത്തിയഞ്ചോളം ചിത്രങ്ങൾ

നേരത്തെ മുതൽ തന്നെ ഇരുവരും ഒരുമിച്ച് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അതിഥി വേഷത്തിലും അല്ലാതേയുമുള്ള 55 ൽ പരം ചിത്രങ്ങളിലായിരുന്നു താരരാജക്കന്മാർ ഒന്നിച്ചെത്തിയത്. ഇവയെല്ലാം തിയേറ്ററുകളിവ്‍ സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളുമായിരുന്നു. ട്വിന്റി ട്വന്റി , ഹരികൃഷ്ണൻസുമൊക്കെ ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളാണ്.

 മമ്മൂക്കയുടെ  പ്രിയപ്പെട്ട ചിത്രങ്ങൾ

മമ്മൂക്കയുടെ പ്രിയപ്പെട്ട ചിത്രങ്ങൾ

മാതൃഭൂമി സ്റ്റാർ ആന്റ് സ്റ്റൈലിൽ മമ്മൂട്ടി സ്പെഷ്യൽ പതിപ്പിനു വേണ്ടിയായിരൂന്നു മമ്മൂട്ടിയുടെ ഇഷ്ടപ്പെട്ട അഞ്ച് സിനിമ കളെ കുറിച്ച് മോഹൻലാൽ പറഞ്ഞത്. ന്യൂഡൽഹി, ഒരു വടക്കൻ വീരഗാഥ, മൃഗയ, ഫ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ് , ഹരികൃഷ്ണൻസ് എന്നീവയാണ് ലലേട്ടന്റെ പ്രിയപ്പെട്ട മമ്മൂക്ക ചിത്രങ്ങൾ.

 48 വർഷം

48 വർഷം

ഈ വർഷം മമ്മൂക്ക അഭിനയരംഗത്തെത്തിയിട്ട് 48 വർഷം പൂർത്തിയാവുകയാണ്. ഈ കാലയളവിനുളളിൽ തന്നെ ഇന്ത്യയിലെ വിവിധ ഭാഷകളിലായി നൂറിലധികം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. മലയാളികളുടെ സ്വകാര്യ അഹങ്കരമായി കൊണ്ടു നടക്കുന്ന മമ്മൂക്കയ്ക്ക് തെന്നിന്ത്യൻ സിനിമ ലോകത്ത ആരാധകരുടെ കാര്യത്തിൽ ഒരു ക്ഷാമവുമില്ല. ഈ വർഷം പുറത്തിറങ്ങിയ അന്യഭാഷ ചിത്രങ്ങളായ പേരൻപ്, യാത്ര എന്നീ ചിത്രങ്ങൾ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഇന്ത്യയിലെ മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്ന് തവണ നേടിയ മമ്മൂട്ടി സംസ്ഥാന അവാർഡ് അഞ്ച് തവണയും സ്വന്തമാക്കിയിട്ടുണ്ട്.

  ഉണ്ടയിൽ  ലാലേട്ടന്റെ റോൾ

ഉണ്ടയിൽ ലാലേട്ടന്റെ റോൾ

അഭിനയജീവിതത്തിൽ 48 വർഷം പൂർത്തിയാക്കുന്ന മമ്മൂക്കയുടെ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഉണ്ട്. ജൂൺ 14 നാണ് ചിത്രം റിലീസിനായി എത്തുന്നത്. ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായ എത്തുന്ന മലയാളി പോലീസുകാരുടെ കഥയാണ് ചിത്രത്തിന്റെ പശ്ചാത്തലം. മമ്മൂക്കയ്ക്കൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട പ്രിയതാരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ പുറത്തു വന്ന ടീസറിനും ട്രെയിലറിനും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരിക്കുന്നത്. ഉണ്ട ടീസർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ മമ്മൂക്കയും ലാലേട്ടനും ഒരുമിച്ചായിരുന്നു പുറത്തു വിട്ടത്.

English summary
mohanlal revels mammootty favorite 5 movie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more