തരംതാഴ്ത്തപ്പെട്ട മോഹന്‍ലാലിന്റെ പത്ത് സിനിമകള്‍
ഇന്ത്യന്‍ സിനിമാ ലോകത്തെ മികച്ച നടനാണ് മോഹന്‍ലാല്‍ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ക്ലാസിക്ക് ചിത്രങ്ങളും കൊമേര്‍ഷ്യല്‍ ചിത്രങ്ങളും ലാല്‍ അനായാസം അഭിനയിച്ച് മികവ് തെളിയിക്കും. മോഹന്‍ലാലിന്റെ നഖങ്ങള്‍ പോലും അഭിനയിക്കുമെന്ന് വിമര്‍ശകര്‍ പോലും പറയുന്നു.
തന്റെ സിനിമാ കാരിയറില്‍ എണ്ണമറ്റ സൂപ്പര്‍ഹിറ്റുകള്‍ ഉണ്ടാക്കിയ നടനാണ് മോഹന്‍ലാല്‍. അതേ വശം ചില സിനിമകള്‍ വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെടാതെ ഫ്‌ളോപ്പായി പോയിട്ടുമുണ്ട്. മികച്ചതല്ലാത്ത ചിത്രങ്ങള്‍ തിയേറ്ററുകളില്‍ പരാജയപ്പെടുന്നത് സ്വാഭാവികം. എന്നാല്‍ ചിലത് അവതരണം കൊണ്ടും അഭിനയ മികവുകൊണ്ടും മികച്ചു നിന്നിട്ടും തരംതാഴ്ത്തപ്പെട്ടിട്ടുണ്ട്.
വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പരാജയമെന്ന് മുദ്രകുത്തിയ പല ചിത്രങ്ങളും ടിവിയില്‍ വരുമ്പോള്‍ മികച്ച പ്രതികരണം ലഭിയ്ക്കാറുണ്ട്. അത്തരത്തില്‍ ലാലിന്റെ ഒത്തിരി മികച്ച ചിത്രങ്ങള്‍ കാരണമില്ലാത്ത കാര്യത്തിന് തരംതാഴ്ത്തപ്പെട്ടു. അങ്ങനെ തരംതാഴ്ത്തപ്പെട്ട പത്ത് ചിത്രങ്ങളെ കുറിച്ച് ഇവിടെ പറയുന്നു.

തരംതാഴ്ത്തപ്പെട്ട മോഹന്‍ലാലിന്റെ പത്ത് സിനിമകള്‍
മോഹന്‍ലാലിന്റെ ഫിലിം കരിയറില്‍ മികച്ച ഒരു ചിത്രമാണ് മോഹന്‍ സംവിധാനം ചെയ്ത മുഖം. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടിരുന്ന ലാലിന് ഒരു മാറ്റം നല്‍കിയ കഥാപാത്രമായിരുന്നു ഹരിശങ്കര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷം.

തരംതാഴ്ത്തപ്പെട്ട മോഹന്‍ലാലിന്റെ പത്ത് സിനിമകള്‍
ഒരു സോഷ്യല്‍ ഡ്രാമ ടൈപ്പ് ചിത്രമായിരുന്നു വാസ്തുഹാരം. മോഹന്‍ലാലിന്റെ കരിയറിലെ മികച്ചൊരു ക്ലാസി ചിത്രം. പക്ഷെ ഒരിക്കലും ലാലിന്റെ മികച്ച ചിത്രങ്ങളിലൊന്നായി വാസ്തുഹാരം പറഞ്ഞു കേട്ടിട്ടില്ല. അതേ സമയം തരംതാഴ്ചത്തപ്പെട്ട ലാലിന്റെ ചിത്രങ്ങളില്‍ മുന്‍നിരയിലാണ്.

തരംതാഴ്ത്തപ്പെട്ട മോഹന്‍ലാലിന്റെ പത്ത് സിനിമകള്‍
മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന മികച്ച പൊളിട്ടിക്കല്‍ ത്രില്ലര്‍ ചിത്രമായിരുന്നു അദൈ്വതം. പക്ഷെ ഈ കൂട്ടുകെട്ടില്‍ പിറന്ന മികച്ച ചിത്രങ്ങളിലൊന്നായി ഒരിക്കലും അദൈ്വതം പറഞ്ഞു കേട്ടില്ല.

തരംതാഴ്ത്തപ്പെട്ട മോഹന്‍ലാലിന്റെ പത്ത് സിനിമകള്‍
മോഹന്‍ലാലിനെ നായകനാക്കി രാജീവ് നാഥ് സംവിധാനം ചെയ്ത അഹം മലയാളത്തിലെ എക്കാലത്തെയും മികച്ച സൈകിക് ചിത്രമാണ്. സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രത്തില്‍ മോഹന്‍ലാലിന്റെ അഭിനമയ മികവ് തെളിഞ്ഞു നിന്നെങ്കിലും ചിത്രത്തിന് വേണ്ടത്ര അംഗീകാരം ലഭിച്ചില്ല

തരംതാഴ്ത്തപ്പെട്ട മോഹന്‍ലാലിന്റെ പത്ത് സിനിമകള്‍
മികച്ചൊരു ക്രൈം തില്ലര്‍ ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പിന്‍ഗാമി. സത്യന്‍ അന്തിക്കാടില്‍ നിന്ന് ഇങ്ങനെ ഒരു ചിത്രം അന്ന ഒരു സര്‍പ്രൈസ് ആയിരുന്നു. മോഹന്‍ലാലിന്റെ അഭിമയ ജീവിതത്തിലെ മറ്റൊരു മികച്ച ചിത്രം. പക്ഷെ ഇതിനും അവസ്ഥ പിന്നിലായിരുന്നു

തരംതാഴ്ത്തപ്പെട്ട മോഹന്‍ലാലിന്റെ പത്ത് സിനിമകള്‍
മലയാള സിനിമയിലെ ഏറ്റവും മികച്ച മിത്തോളജിക്കല്‍ ഫിക്ഷന്‍ ചിത്രം. ശിവ-സതി- പാര്‍വ്വതി പ്രണയ ജീവിതത്തെ ആസ്പദമാക്കി ആര്‍ സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിന്റെ നൃത്തം ഏവരെയും അമ്പരിപ്പിച്ചു. പക്ഷെ പ്രേക്ഷരുടെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ചിത്രത്തിന് കഴിഞ്ഞില്ല

തരംതാഴ്ത്തപ്പെട്ട മോഹന്‍ലാലിന്റെ പത്ത് സിനിമകള്‍
ഇന്നും വര്‍ണ്ണപ്പകിട്ട് ടിവിയില്‍ വന്നാല്‍ വിടാതെ കാണുന്ന മലയാളി പ്രേക്ഷകരുണ്ട്. ഐവി ശശി സംവിധാനം ചെയ്ത സമ്പൂര്‍ണ കുടുംബ ചിത്രം. ബോക്‌സോഫീസില്‍ മികച്ച വിജയം നേടിയിട്ടും പ്രേക്ഷകരും മീഡിയയും തരംതാഴ്ത്തി പറഞ്ഞ സിനിമയാണ് വര്‍ണ്ണപ്പകിട്ട്.

തരംതാഴ്ത്തപ്പെട്ട മോഹന്‍ലാലിന്റെ പത്ത് സിനിമകള്‍
വ്യത്യസ്തമായ ഒരു ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമായിരുന്നു ഒളിമ്പ്യന്‍ അന്തോണി ആദം. ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിന്റെ ആന്റണി വര്‍ഗീസ് ഐപിഎസ് എന്ന കഥാപാത്രത്തെ മിക്കപ്പോഴും ലാല്‍ ഫാന്‍സു പോലും ഒഴിവാക്കി പറയുന്നതാണ് കണ്ടത്. എവിടെയും പരമാര്‍ശിച്ചു കണ്ടില്ല

തരംതാഴ്ത്തപ്പെട്ട മോഹന്‍ലാലിന്റെ പത്ത് സിനിമകള്‍
ഒരു നിഗൂഢപ്രണയ ചിത്രമാണ് സിബി മലയില്‍ സംവിധാനം ചെയ്ത ദേവദൂതന്‍. മനോഹരമായ ഒരു പ്രണയ കഥ പറഞ്ഞ ചിത്രം വിമര്‍ശക പ്രശംസപോലും നേടി. പക്ഷെ പ്രേക്ഷകര്‍ക്കിടയിലോ മീഡിയയിലോ ദേവദൂതന് സ്ഥാനമുണ്ടായില്ല

തരംതാഴ്ത്തപ്പെട്ട മോഹന്‍ലാലിന്റെ പത്ത് സിനിമകള്‍
പുതിയ കാലത്തിന്റെ സാമൂഹ്യപ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്ത ചിത്രമാണ് റോഷന്‍ അഡ്രൂസിന്റെ ഇവിടെ സ്വര്‍ഗ്ഗമാണ് എന്ന ചിത്രം. മികച്ച ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും ചിത്രത്തിന് ലഭിച്ചു. പക്ഷെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ പിടിയ്ക്കാന്‍ ചിത്രത്തിന് ലഭിച്ചില്ല.


Click it and Unblock the Notifications