»   » മോഹന്‍ലാലിന്റെ അഞ്ച് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ പ്രിയന്‍ ബോളിവുഡില്‍ എത്തിച്ച് പൊട്ടിച്ചു, നോക്കൂ

മോഹന്‍ലാലിന്റെ അഞ്ച് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ പ്രിയന്‍ ബോളിവുഡില്‍ എത്തിച്ച് പൊട്ടിച്ചു, നോക്കൂ

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിന്റെ ഹിറ്റ് കൂട്ടുകെട്ടാണ് പ്രിയദര്‍ശനും മോഹന്‍ലാലും. തൊണ്ണൂറുകളില്‍ ഇരുവരും ഒന്നിച്ച ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തവും വിജവുമാണ്. പ്രിയന്‍ - മോഹന്‍ലാല്‍ കൂട്ട് കെട്ട് വിജയ്ക്കുന്ന കാലം കഴിഞ്ഞു എന്ന് പലരും പറഞ്ഞപ്പോഴാണ് ഒപ്പം എന്ന ചിത്രത്തിന്റെ വരവ്. പ്രേക്ഷക പ്രശംസയും ബോക്‌സോഫീസ് കലക്ഷനും നേടി ഒപ്പം പ്രദര്‍ശനം തുടരുകയാണ്.

മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ മാറ്റമുണ്ടാക്കിയ സംവിധായകന്‍ ആര് ?

എന്നാല്‍ ഒപ്പം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന് കേള്‍ക്കുമ്പോള്‍ പ്രേക്ഷികര്‍ക്ക് ചെറിയൊരു ആദികൂടുന്നു. മറ്റൊന്നുമല്ല, പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഗംഭീര വിജയം നേടിയ ചിത്രങ്ങള്‍ പലപ്പോഴും പ്രിയദര്‍ശന്‍ തന്നെ ബോളിവുഡിലേക്ക് റീമേക്ക് ചെയ്ത് പൊട്ടിച്ചിട്ടുണ്ട്. അത്തരം അഞ്ച് ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം

കിലുക്കം

1991 ല്‍ റിലീസ് ചെയ്ത കിലുക്കം മലയാളം കണ്ടതില്‍ വച്ച് ഏറ്റവും മികച്ച വിജയമായിരുന്നു അന്ന്. മോഹന്‍ലാലും, രേവതിയും, ജഗതിയും, തിലകനുമൊക്കെ ആടിത്തിമര്‍ത്ത ചിത്രം മൂന്ന് കോടി രൂപ കേരളത്തില്‍ നിന്ന് കലക്ഷന്‍ നേടി. എന്നാല്‍ മുസ്‌കുരാത്ത് എന്ന പേരില്‍ പ്രിയന്‍ തന്നെ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയുണ്ടായി. പ്രാണ്‍ലാല്‍ മേത്ത റീമേക്ക് അവകാശം സ്വന്തമാക്കി അദ്ദേത്തിന്റെ മകന്‍ ജേ മേത്തയെ ചിത്രത്തിലൂടെ പരിചയപ്പെടുത്തി. രേവതി തന്നെ നായികയായി എത്തിയ ചിത്രത്തില്‍ അമരീഷ് പൂരി തലകന്റെ കഥാപാത്രത്തെ ചെയ്തു. വളരെ പ്രതീക്ഷയോടെ റിലീസ് ചെയ്ത ചിത്രം ബോക്‌സോഫീസില്‍ വിജയിച്ചില്ല.

തേന്മാവില്‍ കൊമ്പത്ത്

1998 ല്‍ പ്രിയദര്‍നും - മോഹന്‍ലാലും ഒന്നിച്ച തേന്മാവില്‍ കൊമ്പത്ത് എന്ന ചിത്രവും മലയാളത്തില്‍ ഗംഭീര വിജയമായിരുന്നു. മലയാളത്തില്‍ മോഹന്‍ലാലും ശോഭനയും ചെയ്ത വേഷം അരവിന്ദ് സ്വാമിയെയും ജൂഹി ചൗളയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയന്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു. നെടുമുടി വേണു ചെയ്ത വേഷം അനുപം ഖേറാണ് അവതരിപ്പിച്ചത്. അമിതാഭ് ബച്ചനാണ് ചിത്രം നിര്‍മിച്ചത്. പ്രി റിലീസിനൊക്കെ വലിയ സ്വീകരണം ലഭിച്ചെങ്കിലും സാത് രാഗ് കെ സപ്‌നെ എന്ന് പേരിട്ട ചിത്രം ഹിന്ദിയില്‍ പരാജയപ്പെട്ടു.

സന്മനസ്സുള്ളവര്‍ക്ക് സമാധാനം

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമാണ് സന്മനസ്സുള്ളവര്‍ക്ക് സമാധാനം (1986). സുനില്‍ ഷെട്ടിയെയും മഹിമ ചൗധരിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയന്‍ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു. 2001 ലാണ് യേ തേരാ ഗര്‍ യേ മേരാ ഗര്‍ എന്ന ചിത്രം റിലീസായത്. എന്നാല്‍ ചിത്രം ബോളിവുഡില്‍ പരാജയപ്പെട്ടു.

താളവട്ടം

1986 ല്‍ രിലീസ് ചെയ്ത പ്രിയന്‍ - ലാല്‍ കൂട്ടുകെട്ടിലെ വേറിട്ട വിജയമായിരുന്നു താളവട്ടം. 2005 ല്‍ താളവട്ടം ക്യോന്‍ കി എന്ന പേരില്‍ പ്രിയന്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു. പ്രിയനും സല്‍മാന്‍ ഖാനും ഒന്നിയ്ക്കുന്ന ആദ്യത്തെ ചിത്രമായിരുന്നു ഇത്. ലിസി ചെയ്ത കഥാപാത്രമായി റിമ സെന്നും കാര്‍ത്തിക ചെയ്ത വേഷത്തില്‍ കരീന കപൂറും എത്തി. എംജി സോമന്റെ വേഷം ചെയ്തത് ഓം പൂരിയാണ്. ജാക്കി ഷറഫ് നെടുമുടി വേണു അവതരിപ്പിച്ച കഥാപാത്രത്തെയും അവതരിപ്പിച്ചു. പക്ഷെ സിനിമ ബോക്‌സോഫീസില്‍ പരാജയപ്പെട്ടു.

വെള്ളാനകളുടെ നാട്

1988 ല്‍ റിലീസ് ചെയ്ത വെള്ളാനകളുടെ നാട് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നതായി വാര്‍ത്തകള്‍ പലപ്പോഴായും വന്നെങ്കിലും ഒന്നും നടന്നില്ല. ഒടുവില്‍ അക്ഷയ് കുമാറിനൊപ്പം ഖട്ട മേത്ത എന്ന പേരില്‍ ചിത്രം റീമേക്ക് ചെയ്യുന്നതായി പ്രിയന്‍ പ്രഖ്യാപിച്ചു. ചിത്രത്തിലൂടെ തൃഷ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. ബോളിവുഡില്‍ അക്ഷയ് കുമാറിന് തുടര്‍ച്ചയായി വിജയങ്ങളുള്ള സമയമായിരുന്നു അത്. എന്നാല്‍ ഖട്ട മേത്ത പരാജയപ്പെട്ടതോടെ ആ ഇമേജ് പൊളിഞ്ഞു.

English summary
Mohanlal’s 5 blockbusters turned into Bollywood Disasters by Priyadarshan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X