»   » ഇനിയും റിലീസ് ചെയ്യാതെ പെട്ടിക്കകത്ത് കിടക്കുന്ന മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രങ്ങള്‍

ഇനിയും റിലീസ് ചെയ്യാതെ പെട്ടിക്കകത്ത് കിടക്കുന്ന മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രങ്ങള്‍

Posted By: Rohini
Subscribe to Filmibeat Malayalam

വലിയ മുതല്‍ മുടക്കില്‍ അണിയിച്ചൊരുക്കുന്ന സിനിമകള്‍ പലതും റിലീസിങ് തടസ്സങ്ങളാലോ മറ്റ് സാങ്കേതിക പ്രശ്‌നങ്ങളാലോ ഇപ്പോഴും പെട്ടിക്കകത്ത് തന്നെ ഇരിക്കുന്നുണ്ട്. അതില്‍ സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളും വരുന്നു.

പ്രണയം പൊട്ടിപ്പൊളിഞ്ഞത് കൊണ്ടോ... 30 കഴിഞ്ഞിട്ടും കെട്ടാതെ പുര നിറഞ്ഞു നില്‍ക്കുന്ന നായികമാര്‍

മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ തിരനോട്ടം 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിയേറ്ററിലെത്തിയത്. അതുപോലെ ഇനിയും തിയേറ്ററിലെത്താത്ത സൂപ്പര്‍സ്റ്റാറിന്റെ അഞ്ച് ചിത്രങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്

ധനുഷ്‌കോടി (1989)

ആര്യന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷമാണ് പ്രിയദര്‍ശനും മോഹന്‍ലാലും ധനുഷ്‌കോടി എന്ന ചിത്രത്തിന് വേണ്ടി കൈ കോര്‍ത്തത്. ഡ്രഗ്ഗ് മാഫിയയുടെ കഥപറഞ്ഞ ഈ ബിഗ് ബജറ്റ് ചിത്രം മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും റിലീസ് ചെയ്യണം എന്നായിരുന്നു പദ്ധതി. രഘുറാം, നിഴല്‍കള്‍ രവി, വിന്‍സെന്റ്, ശ്രീനിവാസന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തി. വന്ദനത്തിലൂടെ ശ്രദ്ധേയായ ഗിരിജയായിരുന്നു നായിക. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും പിന്നീടുള്ള പോക്ക് അത്ര സുഖമല്ല എന്ന് തിരിച്ചറിഞ്ഞതോടെ സിനിമ ഉപേക്ഷിക്കുകയായിരുന്നു.

ചോദ്യം (1990)

കെഎസ് രവികുമാറിന്റെ ആദ്യ സിനിമയായിരുന്നു പുരിയാത പുതിര്‍. തമിഴില്‍ മികച്ച വിജയം നേടിയ ചിത്രം ചോദ്യം എന്ന പേരില്‍ മലയാളത്തില്‍ റീമേക്ക് ചെയ്യാന്‍ ജിഎസ് വിജയന്‍ തീരുമാനിച്ചു. റഹ്മാനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. കൂടെവിടെ എന്ന ചിത്രത്തിന് ശേഷം റഹ്മാന്റെ കരിയറിലെ മികച്ച ചിത്രമായിരിക്കും ചോദ്യം എന്ന് പലരും പറഞ്ഞു. രൂപിണി നായികയായെത്തിയ ചിത്രത്തില്‍ ക്യാപ്റ്റന്‍ രാജുവും അശോകനും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തമിഴില്‍ ശരത്ത്കുമാര്‍ അവതരിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷമാണ് മോഹന്‍ലാലിന് നല്‍കിയത്. എന്നാല്‍ ഷൂട്ടിങ് പുരോഗമിക്കവെ ലാലിന്റെ വേഷത്തിന് പ്രധാന്യം കുറഞ്ഞ് പോയി എന്ന് മനസ്സിലാക്കുകയും സിനിമ ഉപേക്ഷിക്കുകയുമായിരുന്നു.

ആസ്‌ട്രേലിയ (1992)

രേവതി കലാമന്ദിര്‍ സുരേഷ് കുമാറിന് മോഹന്‍ലാലുമായും ശങ്കറുമായും നല്ല അടുപ്പമായിരുന്നു. ഇരുവരെയും വച്ച് ഒരു സിനിമ സംവിധാനം ചെയ്യാം എന്ന് അദ്ദേഹം പദ്ധതിയിട്ടു. അങ്ങനെ രാജീവ് അഞ്ചലിന്റെ സംവിധാനത്തില്‍ ആസ്‌ട്രേലിയ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. രമ്യ കൃഷ്ണനാണ് ചിത്രത്തിലെ നായിക. കാര്‍ റൈസിങ് രംഗത്തെ കഥയാണ് സിനിമ പറഞ്ഞത്. എന്നാല്‍ ബജറ്റ് താങ്ങാന്‍ കഴിയാതെ സിനിമ തൊട്ടടുത്ത വര്‍ഷത്തിലേക്ക് നീട്ടിവച്ചു. അങ്ങനെ നീണ്ട് നീണ്ട് സിനിമ ഒടുവില്‍ ഉപേക്ഷക്കപ്പെട്ടു.

ബ്രഹ്മദത്തന്‍ (1993)

കമല്‍ ഹസന്‍ നായകനായ സൂരസംഹരാം എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് അനില്‍ മോഹന്‍ലാലിനെ നായകനാക്കി ബ്രഹ്മദത്തന്‍ എന്ന ചിത്രം പദ്ധതിയിട്ടത്. ലാലിനെ നായകനാക്കി നേരത്തെ അനില്‍ സംവിധാനം ചെയ്ത അടിവേരുകള്‍, ദൗത്യം എന്നീ ചിത്രങ്ങള്‍ മികച്ച വിജയം നേടിയിരുന്ന പശ്ചാത്തലത്തിലാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിയ്ക്കുന്നത്. എന്നാല്‍ ചിത്രീകരണം പകുതിയിലെത്തിയപ്പോള്‍ തിരക്കഥയില്‍ ചില അസ്വാരസ്യങ്ങള്‍ അനുഭവപ്പെടുകയും സിനിമ ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് സുരേഷ് ഗോപിയെ നായകനാക്കി ഐവി ശശി ഈ സിനിമ സംവിധാനം ചെയ്തുവെങ്കിലും പരാജയപ്പെട്ടു.

സ്വര്‍ണ്ണച്ചാമരം (1996)

90 കളില്‍ ഏറെ പ്രതീക്ഷയോടെ പ്രഖ്യാപിച്ച ചിത്രമാണ് സ്വര്‍ണ്ണച്ചാമരം. മോഹന്‍ലാലിനൊപ്പം ശിവാജി ഗണേശനും നാഗേഷും നെടുമുടി വേണുവുമൊക്കെ ഒന്നിയ്ക്കുന്ന ചിത്രം വിജയിക്കും എന്ന് ചിത്രീകരണത്തിന് മുമ്പേ പ്രവചിച്ചവരുണ്ട്. രാജീവ് നാഥ് സംവിധാനം ചെയ്ത ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിച്ചത് എംഎം കീരവാണിയാണ്. പക്ഷെ പലകാരണങ്ങളാലും ചിത്രത്തിന്റെ ഷൂട്ടിങ് മുന്നോട്ട് പോയില്ല. പിന്നീട് ലാലിന്റെയും ശിവാജി ഗണേശന്റെയും ഈ ഡേറ്റ് ഉപയോഗിച്ച് നിര്‍മാതാവ് വിബികെ മേനോന്‍ പ്രതാപ് പോത്തന്റെ സംവിധാനത്തില്‍ ഒരു യാത്രാമൊഴി എന്ന ചിത്രമൊരുക്കി.

വിവരങ്ങള്‍ക്ക് കടപ്പാട്: മൂവിസീക്ക്‌സ്

English summary
Mohanlal’s 5 unreleased Big Budget Movies

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam