പ്രണവും സുചിത്രയും, മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷം ഇങ്ങനെ, വേറിട്ട ആശംസയുമായി മകൾ
താരരാജാവിന്റെ 60ാം പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകർ. ഒരു ദിവസം മുൻപ് തന്നെ പിറന്നാൾ ആശംസയും സ്നേഹവും പങ്കുവെച്ച് ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും രംഗത്തെത്തിയിരുന്നു. അപ്രതീക്ഷിതമായി എത്തി കൊറോണ വൈറസും ലോക്ക് ഡൗണും മോഹൻലാൽ ആരാധകരുടെ കണക്ക് കൂട്ടൽ തെറ്റിച്ചെങ്കിലും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തെറ്റിക്കാതെ തങ്ങളുടേതായ രീതിയിൽ താരരാജാവിന്റെ പിറന്നാൾ ആഘോഷിക്കുകയായിരുന്നു.

ചെന്നൈയിലായിരുന്നു ലാലേട്ടന്റെ അറുപതാം പിറന്നാൾ. ഭാര്യ സുചിത്രയ്ക്കും മകന്‍ പ്രണവിനും സുഹൃത്തുക്കള്‍ക്കുമൊപ്പം വളരെ ലളിതമായ രീതിയിലായിരുന്നു താരത്തിന്റെ ഷഷ്ഠിപൂർത്തി. മകൾ വിസ്മയയും അമ്മയും ലാലിനോടൊപ്പം ഇല്ലായിരുന്നു. മകൾ തായ്ലൻഡിലും അമ്മ കൊച്ചിയിലുമാണ്. ഇപ്പോഴിത അച്ഛന് പിറന്നാൾ ആശംസയുമായി വിസ്മയ. വേറിട്ട രീതിയിലൂടെയായിരുന്നു മായയുടെ പിറന്നാൾ ആശംസ. എല്ലാവരും താരത്തിന്റെ പഴയതും പുതിയതുമായ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ച് പിറന്നാൾ ആശംസ നേരുമ്പോൾ താരപുത്രി സഹോദരന്റേയും തന്റേയും കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ആശംസ നേർന്നത്. ഇവർക്കൊപ്പം സുചിത്രയും ചിത്രത്തിലുണ്ട്.
ഹാപ്പി 60 അച്ഛാ... ചോക്ലേറ്റ് കേക്കിനേക്കാളും സ്‍നേഹിക്കുന്നു.. താരപുത്രി കുറിച്ചു. ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിനൊപ്പമായിരുന്നു താരപുത്രിയുടെ കുറിപ്പ്. വിസ്മയയുട പിറന്നാൾ ആശംസ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. തായാലൻഡിലാണ് വിസ്മയ ഇപ്പോഴുള്ളത്. ആഴ്ചകൾക്ക് മുൻപ് തായ്ലൻഡിൽ നിന്നുള്ള വീഡിയോയും ചിത്രങ്ങളും താരപുത്രി പങ്കുവെച്ചിരുന്നു. ആയോധന കല പരിശീലിക്കുന്ന വീഡിയോയായിരുന്നു പങ്കുവെച്ചത്. അച്ഛനെപ്പോലെ തന്നെയാണ് മകളും എന്നായിരുന്നു ആരാധകരുടെ കമന്റ്.
ചെന്നൈയിലെ വസതിയിൽ ചെറിയ രീതിയിലുള്ള പിറന്നാൾ ആഘോഷം നടന്നിരുന്നു. ഭാര്യ സുചിത്രയും മകനും നടനുമായ പ്രണവും അടുത്ത സുഹൃത്ത് സംവിധായകൻ പ്രിയദർശനും രണ്ട് ബന്ധുക്കളുടേയും സാന്നിധ്യത്തിലായിരുന്നു കേക്ക് മുറിച്ചത്. മറ്റ് സുഹൃത്തുക്കള്‍ വീഡിയോ കോള്‍ വഴി പിറന്നാൾ ആഘോഷത്തിൽ പങ്കുചേർന്നു. താരത്തിന്റെ കേക്ക് മുറി വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.


Click it and Unblock the Notifications











