ജീവിതത്തിൽ ഏറ്റവും മോശമായ നടനാണ് മോഹൻലാൽ, അഭിനയിച്ചാൽ അറിയാം, തുറന്ന് പറഞ്ഞ് ഭാര്യ സുചിത്ര

മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന് ഇന്ന് 61ാം പിറന്നാൾ. താരത്തന് മനോഹരമായ പിറന്നാൾ ആശംസ നേർന്ന് സുഹൃത്തുക്കളും സഹപ്രവർത്തകരും രംഗത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ പോലെ ഇക്കുറിയും ചെന്നൈയിലെ വീട്ടിലാണ് മോഹൻലാലിന്റെ പിറന്നാൾ. വലിയ ആഘോഷങ്ങൾ ഒന്നും തന്നെയില്ലെങ്കിലും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ലാലിനോടൊപ്പം ചേരും.

കറുപ്പിൽ ഗ്ലാമറസ് ലുക്കിൽ പാർവതി നായർ, ചത്രം കാണാം

മോഹൻലാലിന് പിറന്നാൾ ആശംസ നേർന്നു കൊണ്ടുള്ള സുഹൃത്തുക്കളുടേയും സഹപ്രവർത്തകരുടേയും സോഷ്യൽ മീഡിയ പോസ്റ്റുകൾ വൈറലാണ്. മമ്മൂട്ടി, പൃഥ്വിരാജ് സുഹൃത്ത് സമീർ ഹംസ, മഞ്ജു വാര്യർ തുടങ്ങിയവർ പിറന്നാൾ ആശംസയുമായി എത്തിയിട്ടുണ്ട്. മോഹൻലാലിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് മെഗാസറ്റാർ പിറന്നാൾ ആശംസ നേർന്നത്. 'ഹാപ്പി ബർത്ത് ഡേ ഡിയർ ലാൽ' എന്ന് ചിത്രത്തിനോടൊപ്പം കുറിച്ചിട്ടുണ്ട് . മോഹൻലാലിനോടൊപ്പമുള്ള ഏറ്റവും പുതിയ ചിത്രം പങ്കുവെച്ച് കൊണ്ടാണ് സുഹൃത്ത് സമീർ ഹംസ പിറന്നാൾ ആശംസ അറിയിച്ചിരിക്കുന്നത്.

ജീവിതത്തിൽ മോശം  നടൻ

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ഭാര്യ സുചിത്ര മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ്. മാത്യഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ എന്ന ഭർത്താവിനെ കുറിച്ച് താരപത്നി പങ്കുവെയ്ക്കുന്നത്. ക്യാമറയ്ക്ക് മുന്നിൽ ചേട്ടൻ ഒന്നാന്തരം നടനാണ് എന്നാൽ ജീവിതത്തിൽ ഏറ്റവും മോശം നടനാണെന്നും സുചിത്ര അഭിമുഖത്തിൽ പറയുന്നു. ഭർത്താവ് എന്ന നിലയിൽ മോഹൻലാലിന് ഒരു മാറ്റവും ഇതുവരെ ഉണ്ടായിട്ടില്ലെന്നും താരപത്നി പറയുന്നു. വർഷങ്ങൾ കഴിയുമ്പോൾ സഹയാത്രികൻ എന്ന നിലയിൽ മോഹൻലാലിന് എന്തെങ്കിലും മാറ്റമുണ്ടോ എന്ന ചോദ്യത്തിനായിരുന്നു സുചിത്രയുടെ മറുപടി.

മോഹൻലാലിന് മാറ്റമില്ല

മാറ്റമൊന്നുമില്ല. അതിന് കാരണമുണ്ട്. ഞങ്ങളുടെ വിവാഹം നടക്കുമ്പോൾ എനിക്ക്‌ 22 വയസ്സും ചേട്ടന് 28 വയസ്സുമായിരുന്നു. അന്നും ചേട്ടൻ പ്രായത്തിൽക്കവിഞ്ഞ ഒരു പക്വതയുള്ളയാളായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്. എന്റെ പ്രായത്തിലുള്ള എന്റെ ബന്ധുക്കളുടെയെല്ലാം വിവാഹം കഴിഞ്ഞപ്പോൾ അവരുടെയെല്ലാം ഭർത്താക്കന്മാരെ ഞാൻ കാണാറുണ്ട്. അവരൊക്കെ കുറേയധികം ജോലിയിലാണ്. താരതമ്യേന ചേട്ടൻ ഒരു പ്രത്യേകതരം പക്വത കാത്തുസൂക്ഷിക്കുന്നതായാണ് എന്റെ അനുഭവം. എന്നാൽ, ഞങ്ങളുടെ കുടുംബാന്തരീക്ഷത്തിൽ ആവശ്യത്തിനുള്ള കളിചിരികൾ എല്ലാം ഉണ്ടുതാനും.

 ജീവിതം പ്ലാൻ ചെയ്യാറില്ല

ജീവിതം പ്ലാൻ ചെയ്ത് മുന്നോട്ട് പോകുന്ന ആളല്ല മോഹൻലാൽ എന്നും സുചിത്ര പറയുന്നു. മക്കളുടെ കാര്യത്തിൽ പലപ്പോഴും ഞാൻ ചോദിക്കാറുണ്ട്. മായ വലുതായിത്തുടങ്ങി, അവൾക്കുവേണ്ടി ചില കരുതലുകൾതുടങ്ങണ്ടേ... അപ്പോൾ ചേട്ടൻ പറയും: അതൊന്നും ഇപ്പോഴേ നോക്കണ്ട, ആ സമയത്ത് അതൊക്കെ നടന്നോളും. ജീവിതത്തിൽ ചേട്ടൻ എന്തെങ്കിലുമൊന്ന് പ്ലാൻ ചെയ്യുന്നത് ഞാനിതുവരെ കണ്ടിട്ടില്ല. വരുന്നവഴിക്ക്‌ ഇങ്ങനെ പോവുകയാണ്.

Recommended Video

Mohanlal Birthday Special Mashup
അഭിനയിച്ചാൽ അറിയാം

മോഹൻലാൽ ക്യാമറയ്ക്ക് മുന്നിൽ ഒന്നാന്തരം നടനാണ്, എന്നാൽ ജീവിതത്തി ഏറ്റവും മോശം നടനാണ്. അഭിനയിക്കാൻ തീരേയറിയില്ല. അഭിനയിക്കുകയാണെങ്കിൽ അത് പെട്ടെന്ന് നമുക്ക് മനസ്സിലാവുകയും ചെയ്യും. കൂടാതെ മോഹൻലാൽ ഇമോഷണലായുള്ള വ്യക്തിയാണ്. എന്നാൽ അദ്ദേഹം മാജിക്കുകാരനെ പോലെ അത് ഒളിപ്പിക്കും. മനസ്സിലാവുകയേയില്ല. അദ്ദേഹം നമ്മളെ ആശ്വസിപ്പിക്കുന്നത് ഒരു പ്രത്യേക രീതിയിലാണ്.

More from Filmibeat

Read more about: mohanlal suchithra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X