കണ്ണട വെച്ച് സ്റ്റൈലിഷ് ലുക്കിൽ നെയ്യാറ്റിന്‍കര ഗോപനായി മോഹൻലാൽ, താരത്തിന്റെ പുതിയ ഗെറ്റപ്പ് പുറത്ത്

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ആറാട്ട്. വില്ലന് ശേഷം മോഹൻലാൽ- ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിക്കുന്ന ചിത്രമാണിത്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പുതിയ സ്റ്റിൽ പുറത്ത്. ആറാട്ടിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രം പുറത്തു വന്നിരിക്കുന്നത്. സ്റ്റൈലിഷ് ഗെറ്റപ്പിലുള്ള ലാലേട്ടനെയാണ് ചിത്രത്തിൽ കാണുന്നത്.

mohanlal

ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നിരുന്നു. വിന്‍റേജ് ബെന്‍സ് കാറിന്‍റെ ഡോര്‍ തുറന്ന് പുറത്തെക്കിറങ്ങുന്ന മോഹന്‍ലാലിന്റെ ചിത്രമായിരുന്നു. എന്നാൽ താരത്തിന്റെ ലുക്ക് ഈ ചിത്രത്തിൽ നിന്ന് വ്യക്തമായിരുന്നില്ല. ഇപ്പോഴിത ചിത്രത്തിൽ താരത്തിന്റെ ഗെറ്റപ്പ് വ്യക്തമാകുന്ന തരത്തിലുളള ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. മോഹൻലാലിന്റെ നെയ്യറ്റിൻകര ഗോപനായിട്ടുള്ള ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

കാറിന്‍റെ ഡോര്‍ തുറന്ന് വരുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് പുതിയ സ്റ്റില്ലിൽ. ഈ ചിത്രത്തിൽ നടന്റെ ലുക്ക് പ്രേക്ഷകർക്ക് വ്യക്തമായി കാണാം. ചുവപ്പ് നിറത്തിലുള്ള ഫുള്‍സ്ലീവ് ഷര്‍ട്ടും സണ്‍ഗ്ലാസുമൊക്കെ ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് 'ഗോപന്‍'. താരത്തിന്റെ പുതിയ ഗെറ്റപ്പ് വന്നതോടെ ചിത്രത്തിന് വേണ്ടിയുള്ള ആകാംക്ഷ പ്രേക്ഷകർക്ക് വർധിച്ചിട്ടുണ്ട്.

കോമഡിക്കും ആക്ഷനും പ്രധാന്യം നൽകി കൊണ്ട് ഒരുക്കുന്ന മോഹൻലാലിന്റെ ഒരു മസാല ചിത്രമാണ് ആറാട്ട്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഉദയകൃഷ്ണ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പുലിമുരുകന്‍ ചിത്രത്തിന് ശേഷം മോഹന്‍ലാലും ഉദയകൃഷ്ണയും ഒന്നിക്കുന്ന ചിത്രമാണിത്. നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാട്ടെ ഒരു ഗ്രാമത്തിലേക്ക് പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ എത്തുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ശ്രദ്ധ ശ്രീനാഥ് ആണ് നായിക. 18കോടിയുടെ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.

മോഹൻലാലിനോടൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. നെടുമുടി വേണു, സിദ്ദീഖ്, സായ് കുമാർ, വിജയ രാഘവൻ, ജോണി ആന്‍റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണൻ കുട്ടി എന്നിവരാണ് മറ്റ് താരങ്ങൾ. രാഹുല്‍ രാജ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് സമീര്‍ മുഹമ്മദ് ആണ്. ദൃശ്യം2, മരക്കാര്‍: അറബിക്കടലിന്റെ സിംഹം തുടങ്ങിയവയാണ് പ്രേക്ഷകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം. ദൃശ്യം 2 ന്റെ ചിത്രീകരണത്തിന് ശേഷമാണ് താരം ആറാട്ടിന്റെ ലൊക്കേഷനിൽ എത്തിയത്. ജനുവരി 1 ന് ദൃശ്യം 2ന്റെ ടീസർ പുറത്തു വരും.

ചിത്രം കാണാം

അമല പോളിന്റെ ഏറ്റവും പുതിയ ചിത്രം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X