ആറാട്ട് ലാലേട്ടന്റെ മാസ് സെലിബ്രേഷൻ ആയിരിക്കും, ചിത്രത്തിനെ കുറിച്ച് ലുക്ക്മാൻ

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ആറാട്ട്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ- ബി ഉണ്ണികൃഷ്ണൻ കൂട്ട്കെട്ട് ഒന്നിക്കുന്ന ചിത്രമാണിത്. മാസ് ക്ലാസ് ചിത്രമായ ആറാട്ടിന് തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. പുലിമുരുകന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. ഏറെ ആകാംക്ഷയോടെയാണ ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്.

ഇപ്പോഴിത ചിത്രത്തിനെ കുറിച്ച് വാചാലനായി നടൻ ലുക്ക്മാൻ. സൈനയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ചിത്രമായ ആറാട്ടിനെ കുറിച്ച് താരം മനസ് തുറന്ന്. പ്രേക്ഷകർക്ക് കാത്തിരിക്കാൻ വകയുണ്ടെന്നാണ് ലുക്ക്മാന്റെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. നടന്റെ വാക്കുകൾ ഇങ്ങനെ...

മോഹൻലാലിന്റെ ആഘോഷ ചിത്രം

മോഹൻലാൽ നായികനായ എത്തുന്ന ആറാട്ട് ഒരു മാസ് ചിത്രം തന്നെയായിരിക്കുമെന്നാണ് നടൻ പറയുന്നത്. ചിത്രം ഒരു മാസ്സ് സെലിബ്രേഷൻ ആയിരിക്കും. ഉദയകൃഷ്ണ സാറിന്റെ സ്ക്രിപ്റ്റ് ബി ഉണ്ണികൃഷ്ണന്റെ സാറിന്റെ സംവിധാനം. ആ പഴയ ലാലേട്ടന്റെ ആഘോഷമായിരിര്രുമെന്നു ലുക്ക്മാൻ പറയുന്നു. ലാലേട്ടൻ, മമ്മൂക്ക എന്നിവർക്കൊപ്പം അഭിനയിക്കുക എന്ന് പറയുന്നത് വളരെ ആവേശം നിറഞ്ഞ കാര്യമാണ്. നമ്മൾ സിനിമയെ ഇഷ്ടപ്പെടാൻ കാരണമായ ആളുകളാണ് അവർ. അവർക്കൊപ്പം അഭിനയിക്കുക എന്ന് പറയുന്നത് ഭാഗ്യമാണ്, ലുക്ക്മാൻ കൂട്ടിച്ചേർത്തു,

ചിത്രത്തിന്റെ ലൊക്കേഷനുകൾ

പലക്കാട്, എറണാകുളം, ഊട്ടി എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാനപ്പെട്ട ലൊക്കേഷനുകൾ. പലക്കാട് വരിക്കാശ്ശേരി മനയിലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. പലാക്കാട് നിന്നുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ പുറത്തു വന്നിരുന്നു. ഊട്ടിയിലാണ് ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷൻ, എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ
ഊട്ടി ഷെഡ്യൂൾ പൂർത്തിയായിരിക്കുകയാണ്. സിനിമയിലെ ഒരു ഗാനരംഗത്തിന്റെ ചിത്രീകരണത്തിനായാണ് ഊട്ടിയിൽ സംഘം എത്തിയത്. ഇപ്പോൾ ആറട്ട് സംഘംകൊച്ചിയിൽ എത്തിയിൽ എത്തിയിരിക്കുകയാണ്. ക്ലൈമാക്സ് കൊച്ചിയിലാണ് ചിത്രീകരിക്കുന്നത്. ഒരാഴ്ച കൊണ്ട് ചിത്രം പൂർത്തിയാവുമെന്നാണ് പുറത്തു വരുന്ന റിപ്പേർട്ട്.

മാസ് കോമഡി ചിത്രം

കോമഡിക്കും ആക്ഷനും പ്രധാന്യം നൽകി കൊണ്ട് ഒരുക്കുന്ന മോഹൻലാലിന്റെ മസാല ചിത്രമാണിത്. നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാട്ടെ ഒരു ഗ്രാമത്തിലേക്ക് പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ എത്തുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നണ് ചിത്രത്തന്റെ പേര്. മോഹൻലാലിനോടൊപ്പം നെടുമുടി വേണു, സിദ്ദീഖ്, സായ് കുമാർ, വിജയ രാഘവൻ, ജോണി ആന്‍റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണൻ കുട്ടി തുടങ്ങിയവർ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായിക.

Recommended Video

Bigg Boss season 3 to premiere soon with Mohanlal as host
ഫസ്റ്റ്ലുക്ക്

മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രമാണിത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വന്നിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. 2255 എന്ന നമ്പറിലുളള ബെൻസ് കാറിൽ വന്നിറങ്ങുന്ന മോഹൻലാലിന്റെ ചിത്രമായിരുന്നു ഫസ്റ്റ് ലുക്കിൽ. ചിത്രത്തിന്റെ മറ്റൊരു പോസ്റ്ററും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കറുത്ത നിറത്തിലുള്ള ഷര്‍ട്ടും അതേ കരയുള്ള മുണ്ടും ധരിച്ച് കസേരയിലിരിക്കുന്ന ചിത്രമായിരുന്നു ഇത്. താരത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.
മികച്ച പ്രേക്ഷകാഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X