താടിവെച്ച് മീശ പിരിച്ച് ചുളളൻ ലുക്കിൽ മോഹൻലാൽ, അടുത്ത നൂറ് കോടി ചിത്രമെന്ന് ആരാധകര്‍

2020 സിനിമാ മേഖലയ്ക്ക് അത്രയ്ക്ക് സുഖകരമായിരുന്നില്ല. എന്നാൽ 2021 ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകരും സിനിമാ ലോകവും നോക്കി കാണുന്നത്. നിരവധി മികച്ച ചിത്രങ്ങളാണ് ഈ വർഷം പ്രഖ്യാപിച്ചിരിക്കുന്നത്. ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്.

2021 ൽ മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആറാട്ട്. ഉദയകൃഷ്ണയുടെ തിരക്കഥയിൽ മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലോക്ക് ഡൗണിന് ശേഷം മോഹൻലാൽ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ആറാട്ട്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ആറാട്ടിലെ മോഹൻലാലിന്‌റെ ലുക്കാണ്. ഇത് പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്.

മീശ പിരിച്ച്  ലാലേട്ടൻ

മീശ പിരിച്ച് ഗംഭീരലുക്കിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത് പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. ചിത്രത്തിലെ ഒരു ഗാനരംഗത്തിന് വേണ്ടിയാണ് മോഹൻലാൽ മീശ പുരിക്കുന്നത്. താരത്തിന്റെ മീശപിരിച്ചുള്ള ഗെറ്റപ്പ് പോലെ തന്നെ ഹെയർ സ്റ്റൈലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കൂടുതൽ ചെറുപ്പമായിട്ടാണ് ലാലേട്ടൻ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മോഹൻലാലിന്റെ പുതിയ ലുക്ക് വൈറലായിട്ടുണ്ട്. മ്യൂസിക്കിന്റെ പശ്ചാത്തലത്തിൽ മോഹൻലാലിന്റെ വോയിസ് റെക്കോർഡ് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

 മാസ് ആക്ഷൻ എന്റർടെയിനർ

മോഹൻലാലിന്റെ മാസ് ആക്ഷൻ എന്റർടെയിനറാണ് ആറാട്ട് സംവിധായകൻ ബി ഉണ്ണികൃഷ്ണനും തിരക്കഥകൃത്ത് ഉദയകൃഷ്ണയും അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ഹ്യൂമറിനും ആക്ഷനും ഒരുപോലെ പ്രധാന്യം നൽകി കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നെയ്യാറ്റിൻ കര ഗോപന്റെ ആറാട്ട് എന്നണ് ചിത്രത്തിന്റെ പേര്. നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാട്ടെ ഒരു ഗ്രാമത്തിലേക്ക് പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ എത്തുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. നെയ്യാറ്റിൻകര ഗോപനായിട്ടാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്.

ചിത്രത്തിന്റെ റിലീസ്

ഓണത്തിന് മുൻപ് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 20 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. തുടര്‍ച്ചയായി ഇന്‍ഡസ്ട്രി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള മോഹന്‍ലാലിന്റെ നൂറ് കോടി ക്ലബ്ബ് ചിത്രമായിരിക്കും ആറാട്ടെന്നാണ് ആരാധകരുടെ പ്രതീക്ഷ. നടന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ നരസിംഹം, ആറാം തമ്പുരാന്‍, മിസ്റ്റര്‍ ഫ്രോഡ്, എന്നീ സിനിമകള്‍ക്ക് ശേഷം വരിക്കാശേരിയില്‍ ചിത്രീകരിക്കുന്നചിത്രമാണിത്. ഊട്ടി, എറണാകുളം എന്നിവിടങ്ങളിലാണ് മാറ്റ് ലോക്കേഷനുകൾ.

മറ്റ്  അഭിനേതക്കാൾ

മോഹൻലാലിനോടൊപ്പം വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. നെടുമുടി വേണു, സിദ്ദീഖ്, സായ് കുമാർ, വിജയ രാഘവൻ, ജോണി ആന്‍റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണൻ കുട്ടി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിവെത്തുന്നുണ്ട്. ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായിക. കൂടാതെ പഴയകാല നടൻ രവി കുമാറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മോഹൻലാലിൻഖെ അച്ഛൻ കഥാപാത്രമാണ് അവതരിപ്പിക്കുന്നത്. 39 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. രവികുമാറിനെ കൂടാതെ കൂടാതെ പഴയകാല നടി സീതയും ആറാട്ടിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Recommended Video

റോക്കി ഭായിയെ വിറപ്പിച്ച വില്ലൻ ഗരുഡ ലാലേട്ടനേയും വിറപ്പിക്കുമോ ?
ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ

ചിത്രത്തിന്‌റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2255 എന്ന നമ്പറുള്ള ബെന്‍സ് കാറില്‍ വന്നിറങ്ങുന്ന ചിത്രമായിരുന്നു അത്. പിന്നീട് ചിത്രത്തിന്റേതായ മറ്റൊരു ചിത്രവും പുറത്തു വന്നിരുന്നു. . കറുത്ത നിറത്തിലുള്ള ഷര്‍ട്ടും അതേ കരയുള്ള മുണ്ടും ധരിച്ച് കസേരയിലിരിക്കുന്ന മോഹന്‍ലാലിന്റെ ചിത്രമായിരുന്നു. സോഷ്യ മീഡിയയിൽ വൈറലായിരുന്നു ചിത്രം. താരത്തിന്റ പുതിയ ലുക്കിന് മികച്ച പ്രേക്ഷകാഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. ലുക്ക് മാത്രമല്ല ചിത്രത്തിലെ 2255 എന്ന നമ്പറുള്ള കറുത്ത ബെൻസ് കാറും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X