മോഹന്‍ലാലിനെ നടു റോഡില്‍ തടഞ്ഞ് നിര്‍ത്തി ഫോട്ടോഷൂട്ട്! ഇനി മേലില്‍ ആവര്‍ത്തിക്കരുതെന്ന് താരരാജാവും

Recommended Video

മോഹന്‍ലാലിനെ നടു റോഡില്‍ തടഞ്ഞ് നിര്‍ത്തി ഫോട്ടോഷൂട്ട്

ഫാന്‍സിന്റെ കാര്യത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലിനും കട്ടയ്ക്ക് നില്‍ക്കുകയാണ്. താരങ്ങള്‍ക്ക് വേണ്ടി എന്തിനും തയ്യാറായി നില്‍ക്കുന്ന ഒത്തിരി ആരാധകര്‍ കേരളത്തിലുണ്ട്. ആരാധകരുടെ ഈ സ്‌നേഹത്തിന് പലപ്പോഴും മറുപടിയുമായി മോഹന്‍ലാല്‍ എത്താറുണ്ട്. എന്നാല്‍ ആരാധന മൂത്ത് ചിലരുടെ പ്രവര്‍ത്തികള്‍ താരങ്ങളെയും വലയ്ക്കാറുണ്ട്.

അത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായിരിക്കുന്നത്. ഒരു ഷോറൂം ഉദ്ഘാടനത്തിന് വേണ്ടി നടന്‍ മോഹന്‍ലാല്‍ ഇന്നലെ തിരുവല്ലയില്‍ എത്തിയിരുന്നു. വമ്പന്‍ ആരാധകവൃന്ദമായിരുന്നു നടനവിസ്മയത്തെ ഒരുനോക്ക് കാണാന്‍ കാത്തിരുന്നത്. പരിപാടിയ്ക്ക് ശേഷം ഇവിടെ നിന്നും മടങ്ങിയ പോയ മോഹന്‍ലാലിനെ ഒരു കൂട്ടര്‍ പിന്തുടരുകയായിരുന്നു.

മോഹന്‍ലാലിന്റെ സ്‌നേഹം

താരരാജാവിന്റെ കാറിനൊപ്പം ചേസ് ചെയ്ത് വരുന്ന ആളുകളെ കണ്ടതോടെ മോഹന്‍ലാല്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. കാറില്‍ നിന്നും പുറത്തിറങ്ങി വന്ന താരത്തോട് ഒരു ഫോട്ടോയ്ക്ക് വേണ്ടിയാണ് ഞങ്ങള്‍ പിന്തുടര്‍ന്നതെന്ന് അറിയിച്ചു. ഇതോടെ നടുറോഡില്‍ നിന്നും ആരാധകര്‍ക്കൊപ്പം ഫോട്ടോ എടുത്ത് കൊടുത്തിരിക്കുകയാണ് മോഹന്‍ലാല്‍. അതിനുള്ളില്‍ റോഡ് മുഴുവന്‍ ബ്ലോക്ക് ആവുകയും ചെയ്തു. ഫോട്ടോയ്ക്ക് നിന്ന് കൊടുത്തതിന് ശേഷം ആരും എന്നെ ബൈക്കില്‍ ചേസ് ചെയ്യരുതെന്ന് കടുപ്പിച്ച് തന്നെയാണ് താരം പറഞ്ഞത്.

പോലീസ് എത്തിയാണ് മോഹന്‍ലാലിനെ കാറില്‍ കയറ്റി വിട്ടത്. ഇനി തന്റെ കാറിനെ ഫോളോ ചെയ്യരുതെന്നും അത് അപകം വരുത്തിവെക്കുമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടാണ് മോഹന്‍ലാല്‍ മടങ്ങിയത്. ഇതിന് മുന്‍പും പലപ്പോഴായി ഇക്കാര്യം മോഹന്‍ലാല്‍ ആരാധകരോടായി പറഞ്ഞിട്ടുള്ളതാണ്. ആരാധകരെ സ്വന്തം അനിയന്മാരെ പോലെയാണ് കാണുന്നതെന്ന് പല അഭിമുഖങ്ങളിലും മോഹന്‍ലാല്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ജീവന്‍ വെച്ചിട്ടുള്ള ഇത്തരം സാഹസങ്ങളോട് നോ പറയണമെന്ന് തന്നെയാണ് മോഹന്‍ലാല്‍ വീണ്ടും ആവശ്യപ്പെടുന്നത്.

മോഹന്‍ലാലിന്റെ സ്‌നേഹം

ആരാധകര്‍ക്കൊപ്പം ഫോട്ടോ എടുക്കാന്‍ യാതൊരു മടിയും മോഹന്‍ലാല്‍ കാണിക്കാറില്ല. അതിപ്പോള്‍ പൊതുപരിപാടികളിലാണെങ്കിലും അങ്ങനെയാണ്. അടുത്തിടെ ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്ന സിനിമയുടെ സെറ്റില്‍ തന്നെ കാണാനെത്തിയ ആരാധകര്‍ക്കൊപ്പം മണിക്കൂറുകളോളം മോഹന്‍ലാല്‍ ഫോട്ടോ എടുക്കാന്‍ വേണ്ടി നിന്ന് കൊടുത്തിരുന്നു. ഓരോരുത്തരായി വന്ന് നിന്ന് താരത്തിനൊപ്പം ഫോട്ടോ എടുത്ത് പോയി. തന്റെ അടുത്ത് വരുന്നവരോട് എല്ലാം ഭക്ഷണം കഴിച്ചിരുന്നോ എന്ന് സ്‌നേഹാന്വേഷണം നടത്താനും താരരാജാവ് മറന്നില്ല.

മോഹന്‍ലാലിന്റെ സ്‌നേഹം

ഈ ഫോട്ടോഷൂട്ടിന്റെ വീഡിയോ മാസങ്ങളായി സോഷ്യല്‍ മീഡിയ വഴി കറങ്ങി നടന്നിരുന്നു. അതേ സമയം ലാലേട്ടന് അസൗകര്യമുണ്ടാക്കിയവരോട് അതൃപ്തി പ്രകടിപ്പിച്ച് ഒരു വിഭാഗം ആരാധകരും രംഗത്ത് എത്തി. താരങ്ങള്‍ ആണെങ്കിലും അവരും മനുഷ്യരാണ്. അവര്‍ക്കും താല്‍പര്യങ്ങളും സ്വാതന്ത്ര്യവുമുണ്ടെന്നും അതില്‍ കേറി ഇടപെടുന്നത് മോശമാണെന്നും ആരാധകര്‍ പറയുന്നു.

മോഹന്‍ലാലിന്റെ സ്‌നേഹം

ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്ന ചിത്രമാണ് ഉടന്‍ റിലീസിനൊരുങ്ങുന്നത്. ഇത്തവണത്തെ ഓണത്തിന് മുന്നോടിയായി റിലീസിനൊരുങ്ങുകയാണ് ഇട്ടിമാണി. കഴിഞ്ഞ ദിവസം ചിത്രത്തില്‍ നിന്നും ഒഫീഷ്യല്‍ ടീസര്‍ പുറത്ത് വന്നിരുന്നു. ഈ ദിവസങ്ങളില്‍ ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ വന്ന് കൊണ്ടിരിക്കുകയാണ്. നവാഗതരായ ജിബി-ജോജു കൂട്ടുകെട്ടില്‍ തിരക്കഥ ഒരുക്കിയാണ് സംവിധാനം ചെയ്യുന്നത്. അജു വര്‍ഗീസ്, സലീം കുമാര്‍, ഹരീഷ് കണാരന്‍, ഹണി റോസ് എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X