ക്രിസ്മസിന് മമ്മൂട്ടി,മോഹന്‍ലാല്‍ താരപോരാട്ടം ഇല്ല! റിലീസ് മാറ്റി ബിഗ് ബ്രദര്‍

By Midhun Raj

മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. സൂപ്പര്‍ താര ചിത്രങ്ങളുടെ റിലീസ് ഒരുമിച്ചാകാറുളളത് ആരാധകരെ ആവേശത്തിലാഴ്ത്താറുണ്ട്. എറ്റവുമൊടുവിലായി ഇക്കഴിഞ്ഞ വിഷു സമയത്തായിരുന്നു സൂപ്പര്‍ താര ചിത്രങ്ങള്‍ നേര്‍ക്കുനേര്‍ വന്നത്. ലൂസിഫര്‍, മധുരരാജ തുടങ്ങിയ രണ്ട് ചിത്രങ്ങളും ബോക്‌സോഫീസില്‍ തരംഗമുണ്ടാക്കിയിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും വലിയ നേട്ടമുണ്ടാക്കി.

വിഷുവിന് പിന്നാലെ ക്രിസ്മസിനും ഇരുവരുടെയും സിനിമകള്‍ ഒരുമിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്ക് ആണ് മമ്മൂട്ടിയുടെ ക്രിസ്മസ് റിലീസ് ചിത്രം. സിദ്ധിഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മോഹന്‍ലാലിന്റെ ബിഗ് ബ്രദറും ഒപ്പം എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായി. ഇപ്പോഴിതാ മോഹന്‍ലാല്‍ ചിത്രം ക്രിസ്മസിന് എത്തില്ലെന്ന തരത്തില്‍ വിവരം വന്നിരിക്കുകയാണ്.

വിഷു സമയത്ത്

വിഷു സമയത്ത് ഉണ്ടായത് പോലെയുളള താരപോരാട്ടം ഇത്തവണ ഉണ്ടാവില്ലെന്ന് തന്നെയാണ് അറിയുന്നത്. മോഹന്‍ലാല്‍,.മമ്മൂട്ടി ചിത്രങ്ങള്‍ക്ക് പിന്നാലെ പൃഥ്വിരാജിന്റെ ഡ്രൈവിംഗ് ലൈസന്‍സ്. ഫഹദ് ഫാസിലിന്റെ ട്രാന്‍സ് തുടങ്ങിയ സിനിമകളാണ് ക്രിസ്മസ് റിലീസായി പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ മറ്റു മൂന്ന് ചിത്രങ്ങളും ക്രിസ്മസിന് എത്തുമെന്ന് ഉറപ്പായതോടെ ബിഗ് ബ്രദര്‍ റിലീസ് മാത്രമാണ് മാറ്റിയിരിക്കുന്നത്.

രാജാധിരാജ

രാജാധിരാജ,മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി-അജയ് വാസുദേവ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച സിനിമ കൂടിയാണ് ഷൈലോക്ക്. സിനിമയില്‍ പലിശക്കാരനായ നെഗറ്റീവ് ഷേഡുളള ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നാണ് അറിയുന്നത്. സിനിമയുടെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയായിരുന്നു. ചിത്രത്തില്‍ വേറിട്ടൊരു ഗെറ്റപ്പിലാണ് സൂപ്പര്‍താരം എത്തുന്നത്. മമ്മൂക്കയ്‌ക്കൊപ്പം തമിഴ് താരം രാജ് കിരണും ചിത്രത്തില്‍ പ്രാധാന്യമുള്ള വേഷത്തില്‍ എത്തുന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷം നടി മീന മമ്മൂട്ടിയുടെ നായികയായി വീണ്ടും എത്തുന്ന ചിത്രം കൂടിയാണിത്.

ഷൈലോക്കിന്റെതായി പുറത്തിറങ്ങിയ

ഷൈലോക്കിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ തരംഗമായി മാറിയിരുന്നു. മലയാളത്തിന് പുറമെ തമിഴിലും ഒരേസമയമാണ് ചിത്രം എത്തുന്നത്. തമിഴില്‍ കുബേരന്‍ എന്ന പേരില്‍ ചിത്രം എത്തുന്നു. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനീഷ് അഹമ്മദ്, ബിബിന്‍ മോഹന്‍ തുടങ്ങിയവരുടെ തിരക്കഥയില്‍ ചിത്രം ഒരുക്കുന്നു. രെണദിവ് ഛായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയ്ക്ക് ഗോപി സുന്ദറാണ് സംഗീതമൊരുക്കുന്നത്. ക്രിസ്മസിനോടനുബന്ധിച്ച് ഡിസംബര്‍ 20ന് ഷൈലോക്ക് തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.

അതേസമയം

അതേസമയം ആക്ഷന്‍ കോമഡി ആയിട്ടാണ് മോഹന്‍ലാലിന്റെ ബിഗ് ബ്രദര്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ലേഡീസ് ആന്റ് ജെന്റില്‍മാന് ശേഷം മോഹന്‍ലാല്‍ സിദ്ധിഖ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച സിനിമ കൂടിയാണിത്. സിദ്ധിഖ്. ചെമ്പന്‍ വിനോദ് ജോസ്, വിഷ്ണു ഉണ്ണികൃഷ്ണന്‍,അര്‍ബാസ് ഖാന്‍, അനൂപ് മേനോന്‍,മിര്‍ണ മേനോന്‍, സര്‍ജാനോ ഖാലിദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ജിത്തു ദാമോദര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് ദീപക് ദേവ് സംഗീതമൊരുക്കുന്നു. അടുത്ത വര്‍ഷം ജനുവരിയിലാണ് ബിഗ് ബ്രദര്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X