നഷ്ടങ്ങള്‍ മാത്രമുള്ള കാലം; 2020 ല്‍ പരാജയം നേരിട്ട സിനിമകള്‍ ഇവയൊക്കെയാണ്

2020 സിനിമാ ലോകത്തിന് വലിയൊരു നഷ്ടമായി തുടരുന്നു. ആദ്യ രണ്ട് മാസങ്ങള്‍ക്ക് ശേഷം തിയറ്ററുകള്‍ അടച്ച് പൂട്ടിയതോടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഒട്ടനവധി സിനിമകളാണ് പുറംലോകം കാണാതെ ഇരിക്കുന്നത്. പുതിയ വര്‍ഷത്തില്‍ തിയറ്ററുകള്‍ തുറക്കാനും സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Recommended Video

2020 ല്‍ പരാജയം നേരിട്ട സിനിമകള്‍ ഇവയൊക്കെയാണ് | FilmiBeat Malayalam

എന്നാല്‍ ഈ വര്‍ഷത്തെ ആദ്യ രണ്ട് മാസങ്ങളില്‍ റിലീസിനെത്തിയ ചില സിനിമകള്‍ വലിയ പരാജയം നേരിട്ടതാണെന്ന് കൂടി ശ്രദ്ധേയമായ കാര്യമാണ്. ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ പിറന്ന ധമാക്കയാണ് ജനുവരിയില്‍ റിലീസിനെത്തിയ ചിത്രങ്ങളില്‍ പ്രധാനപ്പെട്ടത്. മുകേഷ്, അരുണ്‍, ഉര്‍വശി, നിക്കി ഗല്‍റാണി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയ്ക്ക് ബോക്‌സോഫീസില്‍ വേണ്ടത് പോലെ തിളങ്ങാന്‍ സാധിച്ചില്ല.

movies

പിന്നാലെ മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത് ബിഗ് ബ്രദര്‍ വലിയ പ്രതീക്ഷകളുമായി എത്തിയ സിനിമയായിരുന്നു. അനൂപ് മേനോന്‍, സര്‍ജാനോ ഖാലിദ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ സിനിമയ്ക്കും പ്രതീക്ഷിച്ചത് പോലെ വലിയൊരു വിജയം നേടാന്‍ സാധിക്കാതെ പോയിരുന്നു.

നമിത പ്രമോദിനെ കേന്ദ്രകഥാപാത്രമാക്കി ബോബന്‍ സാമുവല്‍ ആണ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രമാണ് അല്‍ മല്ലു. പ്രവാസിയായ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലുണ്ടാവുന്ന പ്രശ്നങ്ങളും അവള്‍ നേരിടുന്ന മാനസിക പ്രയാസങ്ങളും ആസ്പദമാക്കി ഒരുക്കിയ ചിത്രം വിചാരിച്ചത് പോലെ നല്ലൊരു പ്രകടനം തിയറ്ററുകളില്‍ നിന്ന് സ്വന്തമാക്കിയില്ല.

Read more about: year ender 2022 2021 ahead
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X