2020 ല്‍ ബിഗ് ബ്രദറും ധമാക്കയുമടക്കം ഐഎംഡിബി ലിസ്റ്റില്‍ റേറ്റിംഗ് കുറവ് കിട്ടിയ സിനിമകള്‍
സിനിമാക്കാര്‍ക്കിത് നഷ്ടകാലമാണ്. ചിത്രീകരണം പൂര്‍ത്തിയായിട്ടും റിലീസ് ചെയ്യാന്‍ സാധിക്കാതെ ഒട്ടനവധി ചിത്രങ്ങളാണ് അണിയറയില്‍ ഇരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ അടക്കമുള്ള താരങ്ങളും നിര്‍മാതാക്കളും സംവിധായകന്മാരുമെല്ലാം തിയറ്ററുകള്‍ തുറക്കണമെന്ന ആവശ്യവുമായി എത്തി കൊണ്ടിരിക്കുകയാണ്. അതേ സമയം ഈ വര്‍ഷം റിലീസിനെത്തിയിട്ടും ഐഎംഡിബി ലിസ്റ്റില്‍ റേറ്റിങ് വളരെ താഴെ പോയ ചിത്രങ്ങളുമുണ്ട്.
വലിയ പ്രതീക്ഷകളോടെയാണ് മോഹന്‍ലാലിന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ബിഗ് ബ്രദര്‍ തിയറ്ററുകളിലേക്ക് എത്തുന്നത്. സിദ്ദിഖ് സംവിധാനം ചെയ്ത സിനിമയ്ക്ക് പ്രതീക്ഷിച്ചത് പോലെ വിജയം കൈവരിക്കാന്‍ സാധിച്ചിരുന്നില്ല. തിയറ്ററുകളിലും ബോക്‌സോഫീസിലും പരാജയം നേരിട്ട ബിഗ് ബ്രദറിന് ഐഎംഡിബി പുറത്ത് വിട്ട കണക്കുകളില്‍ 3.4 റേറ്റിങ് ആണ് ലഭിച്ചത്.

ഒമര്‍ ലുലു സംവിധാനം ചെയ്ത ധമാക്കയ്ക്ക് 5.5 ആയിരുന്നു റേറ്റിംഗ്. മുകേഷ്, ഉര്‍വശി, അരുണ്‍ കുമാര്‍ നിക്കി ഗല്‍റാണി എന്നിങ്ങനെയുള്ള താരങ്ങളായിരുന്നു ധമാക്കയില്‍ അഭിനയിച്ചത്. ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് സിനിമകളിലൊന്നായ അഞ്ചാം പാതിര റേറ്റിങ്ങില്‍ മുന്നില്‍ തന്നെയുണ്ട്. 8 സ്റ്റാറാണ് ചിത്രത്തിന് ലഭിച്ചത്. കുഞ്ചാക്കോ ബോബനും ശ്രീനാഥ് ഭാസിയുമടക്കം വമ്പന്‍ താരങ്ങള്‍ അണിനിരന്ന ചിത്രം ബോക്‌സോഫീസിലും വലിയ വിജയം സ്വന്തമാക്കിയിരുന്നു.
നമിത പ്രമോദ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച അല്‍ മല്ലു എന്ന ചിത്രം 4.3 സ്റ്റാറില്‍ ഒതുങ്ങി. മമ്മൂട്ടിയുടെ ഹിറ്റ് സിനിമ ഷൈലോക്കിന് 5.7 റേറ്റിങ് ആണ്. ജയസൂര്യയുടെ അന്വേഷണം 6. നീരജ് മാധവിന്റെ ഗൗതമന്റെ രഥം 6.3, ദുല്‍ഖര്‍ സല്‍മാനും സുരേഷ് ഗോപിയും നായകന്മാരായിട്ടെത്തിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രം 6.9 സ്റ്റാര്‍സ് നേടി.


Click it and Unblock the Notifications











