ചുംബനത്തില്‍ പൊതിഞ്ഞ പിറന്നാളാശംസയുമായി സുചിത്ര! മോഹന്‍ലാല്‍ വീണ്ടും കേക്ക് മുറിച്ചു! വീഡിയോ കാണൂ!
മലയാളത്തിന്റെ സ്വന്തം കംപ്ലീറ്റ് ആക്ടറിന്റെ പിറന്നാളായിരുന്നു ചൊവ്വാഴ്ച. 59 ന്റെ ചെറുപ്പവുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. നാല് പതിറ്റാണ്ട് നീണ്ടുനില്‍ക്കുന്ന സിനിമാജീവിതത്തിനിടയില്‍ അടുത്തിടെയായിരുന്നു അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. നിലവിലെ തിരക്കുകളെല്ലാം പൂര്‍ത്തിയാക്കി ഒക്ടോബറില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങാനുള്ള തീരുമാനത്തിലാണ് അദ്ദേഹം. സിനിമയുടെ ലൊക്കേഷനെക്കുറിച്ചുള്ള ചര്‍ച്ചകളും ഇതിനിടയില്‍ നടന്നിരുന്നു. ഇതിനിടയിലായിരുന്നു അദ്ദേഹം കേക്ക് മുറിച്ചത്. ഇതിന് പിന്നാലെയായാണ് മുഖരാഗമെന്ന ആത്മകഥ പുരത്തിറക്കുന്നതിനെക്കുറിച്ച് താരം വ്യക്തമാക്കിയത്. വിവാഹ വാര്‍ഷികത്തിന് പിന്നാലെയായെത്തിയ പിറന്നാളാഘോഷത്തിനിടയിലെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
മോഹന്‍ലാലിന്റെ കടുത്ത ആരാധകനും സന്തത സഹചാരിയുമായ ആന്റണി പെരുമ്പാവൂരാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പമുള്ള ആഘോഷത്തിനിടയിലെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒന്നിലധികം കേക്കുകളാണ് താരത്തിനായി ഒരുക്കിയിരുന്നത്. സുചിത്രയും സുഹൃത്തുക്കളും ഹാപ്പി ബര്‍ത്ത്‌ഡേ പാടുന്നതും വീഡിയോയിലുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

സുചിത്രയ്ക്കായിരുന്നു മോഹന്‍ലാല്‍ കേക്ക് നല്‍കിയത്. ഇതിന് പിന്നാലെയായാണ് സുചിത്ര അദ്ദേഹത്തിന് ഉമ്മ നല്‍കിയത്. തിരിച്ചും അദ്ദേഹം ഭാര്യയ്ക്ക് ഉമ്മ നല്‍കിയിരുന്നു. കേക്ക് മുറിക്കുന്നതിനിടയില്‍ കൂടെയുള്ളവരോട് മോഹന്‍ലാല്‍ നന്ദി പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.


Click it and Unblock the Notifications











