For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫാന്‍സ് വഴക്കുണ്ടാക്കാത്ത ഒരു ദിവസം ലാലേട്ടന്റെ പിറന്നാള്‍, പക്ഷെ ഇന്ന് സംഭവിച്ചത് എന്തായിരിക്കും?

  |

  നടനവിസ്മയം മോഹന്‍ലാലിന് ഇന്ന് പിറന്നാളാണ്. ഈയൊരു ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ലാലേട്ടന്റെ ആരാധകര്‍. ഒടുവില്‍ ഫാന്‍സിന്റെ ആശംസകളുമായി സോഷ്യല്‍ മീഡിയ നിറഞ്ഞിരിക്കുകയാണ്. പലരും ലാലേട്ടന്റെ പിറന്നാളിന് വ്യത്യസ്തങ്ങളായ പോസ്റ്ററുകളും ട്രീബ്യൂട്ടുകളുമായി എത്തിയപ്പോള്‍ മറ്റ് ചിലര്‍ വേറിട്ട പരിപാടികളായിരുന്നു ഒരുക്കിയത്.

  പല ജില്ലകളിലെയും ഫാന്‍സ് ക്ലബ്ബുകള്‍ താരരാജാവിന്റെ പിറന്നാളിന് ജീവകാരുണ്യ പ്രവര്‍ത്തികളും ചെയ്യുന്നുണ്ട്. മേയ് 21 ന് വെഞ്ഞാറമൂടില്‍ ഹോസ്പിറ്റലുകളിലേക്ക് സൗജന്യ യാത്ര ഏര്‍പ്പെടുത്തി ആറ്റിങ്ങലിലെ ലാലേട്ടന്‍ ഫാന്‍സ് മാതൃകയായിരിക്കുകയാണ്. മാത്രമല്ല മമ്മൂക്കയും മറ്റ് താരങ്ങളും ആശംസകളുമായി രാവിലെ തന്നെ എത്തിയിരുന്നു. ട്രോളന്മാര്‍ക്ക് ആഘോഷിക്കാന്‍ ഇതിലും വലിയ അവസരം വേറെ എന്ത് വേണം.

   ലാലേട്ടന്റെ പിറന്നാള്‍

  ലാലേട്ടന്റെ പിറന്നാള്‍

  മലയാള സിനിമയുടെ നടനവിസ്മയവും കംപ്ലീറ്റ് ആക്ടറുമായ മോഹന്‍ലാല്‍ ഇന്ന് 58-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. താരരാജാവിന്റെ പിറന്നാള്‍ ആയതിനാല്‍ കേരളം മുഴുവന്‍ ആശംസകളുമായി എത്തിയിരുന്നു. മോഹന്‍ലാലിന്റെ പിറന്നാളിനോടനുബന്ധിച്ച് നീരാളിയില്‍ നിന്നും സസ്‌പെന്‍സുകള്‍ നിറച്ച ട്രെയിലറും രാവിലെ എത്തിയിരുന്നു. ഇന്ന് വലിയൊരു പ്രഖ്യാപനം കൂടി നടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്തായാലും സോഷ്യല്‍ മീഡിയയിലൂടെ ട്രോളന്മാരുടെ ആശംസകള്‍ വ്യത്യസ്തമായിരിക്കുകയാണ്.

  വഴക്ക് കൂടാത്ത ദിവസം

  വഴക്ക് കൂടാത്ത ദിവസം

  വര്‍ഷത്തില്‍ രണ്ട് ദിവസം മാത്രമാണ് ഏട്ടന്റെ ഫാന്‍സും ഇക്കയുടെ ഫാന്‍സും വഴക്ക് കൂടാത്ത ദിവസങ്ങളുള്ളു. ഒന്ന് മമ്മൂട്ടിയുടെ പിറന്നാളും മറ്റൊന്ന് മോഹന്‍ലാലിന്റെ പിറന്നാള്‍ ദിവസവുമാണ്.

  ലാലേട്ടാ...

  ലാലേട്ടാ...

  നര്‍മ്മ മുഹുര്‍ത്തങ്ങളാല്‍ സമ്പന്നമാക്കിയ ബാല്യം. പൗരുഷത്തിന്റെ പ്രതിരൂപം മനസില്‍ തീര്‍ത്ത കൗമാരം. അഭിനയത്തിലെ പൂര്‍ണത എന്താണെന്ന് മനസിലാക്കി തന്നെ യൗവ്വനം. മോഹന്‍ലാലിന്റെ സിനിമകള്‍ കണ്ട് എല്ലാവരുടെയും ഉള്ളിലെ സിനിമാസ്വാദകന്‍ വളരുകയാണ്.

   സന്തോഷ ജന്മദിനം കുട്ടിക്ക്...

  സന്തോഷ ജന്മദിനം കുട്ടിക്ക്...

  ഇന്ത്യന്‍ സിനിമയുടെ അഭിമാനത്തിനും മലയാള സിനിമയുടെ അഹങ്കാരത്തിനും ഇന്ന് പിറന്നാള്‍ ആശംസകള്‍.

  കാത്തിരിപ്പായിരുന്നു..

  കാത്തിരിപ്പായിരുന്നു..

  നാളെത്തെ ദിവസത്തിന്റെ പ്രത്യേകത എന്താണ്.. നാളെ ലാലേട്ടന്റെ ബര്‍ത്ത് ഡേ ആണ്. നീരാളി ട്രെയിലര്‍, അബ്രഹാമിന്റെ സന്തതികള്‍ അടുത്ത പോസ്റ്റര്‍., പിന്നെ മൂത്തോന്റെയും ഒടിയന്റെയും അപ്‌ഡേഷന്‍ ചിലപ്പോള്‍ കാണും.. അതിനാല്‍ മേയ് 21 ന് വേണ്ടി ദിവസങ്ങളായി പ്രേക്ഷകരുടെ കാത്തിരിപ്പാണ്.

   അത് പോലും അറിയില്ലേ..

  അത് പോലും അറിയില്ലേ..

  മോഹന്‍ലാലിനെ ചെറുപ്പക്കാരനായി കാണിക്കാനുള്ള ശ്രമമായിരുന്നു വയസ് 58 അല്ലേ.. 40 അല്ലല്ലോ എന്ന്. എന്നാല്‍ ആ പോസ്റ്റിനെ കളിയാക്കി സ്വന്തം ഫാന്‍സിന് പോലും തന്റെ ഒര്‍ജിനല്‍ വയസ് അറിയില്ലല്ലോ എന്ന മനസിലാക്കിയ ഏട്ടന്‍.

  വേറെ എന്ത് വേണ്ടത്..?

  വേറെ എന്ത് വേണ്ടത്..?

  വില്ലന്‍ ഉണ്ട്. അതേ വില്ലന്മാര്‍ക്ക് റോമാന്‍സും വഴങ്ങും. ഹീറോയിസം കാണിക്കും. ചിരിപ്പിക്കും, നല്ല കെമിസ്ട്രി വേണം, മാസ് ആയിരിക്കണം. മാസിനൊപ്പം ക്ലാസും വേണം. ക്ലാസിക്കല്‍ ഡാന്‍സും പാട്ടും വേണം. ബോക്‌സോഫീസ് മറക്കരുത്. ഒരു 150 കോടി എങ്കിലും എത്തണം. എല്ലാ റോളുകളും ചെയ്യണം. കഥാപാത്രത്തിന്‍െ പൂര്‍ണതയോടെ സ്വാഭവികതയോടെ ഇതൊക്കെയാണ് മോഹന്‍ലാലിന്റെ സിനിമകളില്‍ ഉള്ളത്.

   പിറന്നാള്‍ ആശംസകള്‍

  പിറന്നാള്‍ ആശംസകള്‍

  5 നാഷണല്‍ അവാര്‍ഡുകള്‍. 2 ഗിന്നസ് റെക്കോര്‍ഡുകള്‍. 10 സ്‌റ്റേറ്റ് അവാര്‍ഡുകള്‍, 10 ഫിലം ഫെയര്‍ അവാര്‍ഡുകള്‍. ഇന്ത്യന്‍ സിനിമയിലെ മര്‍ലോണ്‍ ബ്രാന്‍ഡോയ്ക്ക് പിറന്നാള്‍ ആശംസകള്‍.

   ഇതാണ് സന്തോഷം

  ഇതാണ് സന്തോഷം

  ഇന്ന് ലാലേട്ടന്റെ പിറന്നാളാണെന്നും മമ്മൂക്കയുടെ വിഷ് കാണാന്‍ വേണ്ടിയായിരുന്നു പലരും കാത്തിരുന്നത്. ലാലേട്ടന്റെ പിറന്നാളിന് മമ്മൂട്ടി വിഷ് ചെയ്യുന്നതും മമ്മൂക്കയുടെ പിറന്നാളിന് മോഹന്‍ലാല്‍ വിഷ് ചെയ്യുന്നതും കാണുമ്പോഴുള്ള സന്തോഷം വേറെ ഒന്നും ആ ദിവസം കിട്ടാനില്ല.

  അണിയറയിലെ വിശേഷം

  അണിയറയിലെ വിശേഷം

  ഫ്ളാഷ് ബാക്കില്‍ ഏട്ടന് മൂന്ന് നാഷണല്‍ അവാര്‍ഡ് ഉണ്ടോ.. ഇക്കയ്ക്ക് 100 കോടി ഉണ്ടോ തുടങ്ങി അടിയും പിടിയും വഴക്കുമായി നടന്നവരാണ്. എന്നാല്‍ ഏട്ടന്‍ ഫാന്‍സിനെ വിളിച്ച് ലാലേട്ടന് പിറന്നാള്‍ ആശംസകള്‍ അറിയിക്കുന്ന ഇക്ക ഫാന്‍ മലയാളികളുടെ സ്വന്തം ലാലേട്ടന് പിറന്നാള്‍ ആശംസകള്‍ എന്നേ പറയു..

  മറന്ന് പോയ വസ്തുത

  മറന്ന് പോയ വസ്തുത

  നിവിന്‍ പോളിയെ കോഴി എന്ന് പുകഴ്ത്തുന്നവര്‍ മറന്ന് പോയ ഒരു വസ്തുതയുണ്ടായിരുന്നു. ഒരു കാലത്ത് നിവിനെക്കാള്‍ കാട്ടുകോഴിയായി തകര്‍ത്തഭിനയിച്ച ആളാണ് ലാലേട്ടന്‍.

  ഇപ്പോള്‍ വരും..

  ഇപ്പോള്‍ വരും..

  പിറന്നാള്‍ ദിനത്തില്‍ ഏറ്റവുമധികം വരാന്‍ സാധ്യതയുള്ളതാണ് ലാലേട്ടന്റെ പേരില്‍ അര്‍ച്ചന കഴിപ്പിച്ചതിന്റെ പോസ്റ്റ്. ഓരോന്നായി വന്ന് തുടങ്ങിയിരിക്കുകായണ്.

   എന്നും അങ്ങനെ തന്നെയാണ്..

  എന്നും അങ്ങനെ തന്നെയാണ്..

  കേരളത്തില്‍ വിജയ് ഫാന്‍സെന്നോ സൂര്യ ഫാന്‍സെന്നോ എന്നോന്നുമില്ല.. ഞങ്ങള്‍ എല്ലാവരും എന്നും ലാലേട്ടന്റെ ആരാധകര്‍ തന്നെയാണ്.

  ഇന്നെങ്കിലും ഒന്ന് നന്നായിക്കുടെ..

  ഇന്നെങ്കിലും ഒന്ന് നന്നായിക്കുടെ..

  ഇന്ന് ഏട്ടന്റെ പിറന്നാളാണ്. ഇന്ന് ഞങ്ങള്‍ തമ്മില്‍ ഫൈറ്റ് ഒന്നുമില്ലെന്നും ഞങ്ങള്‍ എന്നും ഒറ്റക്കെട്ടാണെന്നും ഇരു ആരാധകരും പറയുന്നു. എന്നാല്‍ ഫേസ്ബുക്കിലൂടെ ചിലര്‍ ഇന്ന് നീരാളിയുടെ ട്രെയിലറും അബ്രഹാമിന്റെ പോസ്റ്ററും എത്തുമെന്ന് പറഞ്ഞ് തര്‍ക്കുന്നു. ഇന്നെങ്കിലും ഒന്ന് നന്നായിക്കുടെ..?

   ജീവനാണ് ഏട്ടന്‍..

  ജീവനാണ് ഏട്ടന്‍..

  ഞങ്ങള്‍ ഞങ്ങളുടെ ജീവനേക്കാല്‍ അധികം സ്‌നേഹിച്ച ജീവന്റെ ജീവനായ ഏട്ടന് അഭിനയ കുലപതിയ്ക്ക് മോഹന്‍ലാലിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍.

  സൂര്യ ഫാന്‍സ് വക

  സൂര്യ ഫാന്‍സ് വക

  ഇന്ത്യന്‍ സിനിമയുടെ നടനവിസ്മയം. മലയാളത്തിന്റെ സ്വന്തം ലാലേട്ടന് സൂര്യ ഫാന്‍സിന്റെ വക പിറന്നാള്‍ ആശംസകള്‍.

  അഭിനയകലയുടെ ദൈവം

  അഭിനയകലയുടെ ദൈവം

  നടനവിസ്മയം, കംപ്ലീറ്റ് ആക്ടര്‍, ഇപ്പോള്‍ അഭിനയകലയുടെ ദൈവം എന്നിങ്ങനെ മലയാളികളുടെ സ്വന്തം ലാലേട്ടന് വിളിപ്പേരുകള്‍ നിരവധിയാണ്.

   വല്ല്യേട്ടനും അനുജന്മാരും..

  വല്ല്യേട്ടനും അനുജന്മാരും..

  മലയാള സിനിമയുടെ ഏട്ടന് വല്ല്യേട്ടന്റെയും അനുജന്മാരുടെയും പിറന്നാള്‍ ഉമ്മകളും ആശംസകളും...

   ഇച്ചാക്കയുടെ ലാലു

  ഇച്ചാക്കയുടെ ലാലു

  മമ്മൂട്ടി മോഹന്‍ലാലിനെ സ്‌നേഹത്തോടെ ലാലു എന്ന് വിളിക്കുമ്പോള്‍ മോഹന്‍ലാല്‍ മമ്മൂട്ടിയെ അതുപോലെ ഇച്ചാക്ക എന്ന് വിളിക്കുന്നു..

  ഇഷ്ടമാണ് സാറേ..

  ഇഷ്ടമാണ് സാറേ..

  മമ്മൂക്ക ഫാന്‍ ആയിട്ട് പിന്നെ എന്തിനാണ് ലാലേട്ടന് പിറന്നാള്‍ വിഷ് ചെയ്യുന്നത് എന്ന് ചോദിച്ചാല്‍ മമ്മൂക്ക കഴിഞ്ഞാല്‍ എനിക്ക് ഏറെ ഇഷ്ടം ലാലേട്ടനെ ആണ്.

   ത്രില്ലടിപ്പിച്ച സമ്മാനം..

  ത്രില്ലടിപ്പിച്ച സമ്മാനം..

  മോഹന്‍ലാലിന്റെ പിറന്നാളിന് സമ്മാനമായി നീരാളി സിനിമയില്‍ നിന്നും പുറത്ത് വിട്ട ട്രെയിലര്‍ പ്രേക്ഷകരെ ത്രില്ലടിപ്പിച്ചിരിക്കുകയാണ്.

  English summary
  Mohanlal's birthday troll viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X