»   » മലയാള സിനിമയിലെ ഏറ്റവും വലിയ കൂട്ടുകെട്ട്! പ്രിയദര്‍ശന് മോഹന്‍ലാലിന്റെ പിറന്നാള്‍ ആശംസ ഇങ്ങനെ..

മലയാള സിനിമയിലെ ഏറ്റവും വലിയ കൂട്ടുകെട്ട്! പ്രിയദര്‍ശന് മോഹന്‍ലാലിന്റെ പിറന്നാള്‍ ആശംസ ഇങ്ങനെ..

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ പ്രമുഖ സംവിധായകന്‍ പ്രിയദര്‍ശന് ഇന്ന് പിറന്നാള്‍. ആശംസകളുമായി പ്രിയതാരം മോഹന്‍ലാലും രംഗത്തെത്തിയിരിക്കുകയാണ്. തൊണ്ണൂറിലധികം സിനിമകള്‍ സംവിധാനം ചെയ്ത പ്രിയദര്‍ശന്റെ ഹിറ്റായ പല സിനിമകളിലെയും നായകന്‍ മോഹന്‍ലാല്‍ ആയിരുന്നു.

ആട് തോമയ്ക്ക് ബെല്ലാരി രാജയില്‍ ഉണ്ടായ മകനോ? എങ്കില്‍ അത് അച്ചായന്‍ തന്നെയാണെന്ന് ട്രോളന്മാര്‍!

2016 ല്‍ റിലീസിനെത്തിയ ഒപ്പമായിരുന്നു പ്രിയന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ അവസാന സിനിമ. അടുത്തതായി ഇരുവരും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ സിനിമ വരാന്‍ പോവുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ ഒരിക്കലും മറക്കാന്‍ സാധ്യതയില്ലാത്ത പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ ആ പത്ത് സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ഇവയായിരുന്നു.

മോഹന്‍ലാലിന്റെ ആശംസകള്‍

ഫേസ്ബുക്കിലൂടെ ഹാപ്പി ബെര്‍ത്ത് ഡേ പ്രിയന്‍ എന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ പ്രിയദര്‍ശന് ആശംസകള്‍ അറിയിച്ചത്. പ്രിയദര്‍ശന് ഷെയ്ക്ക് ഹാന്‍ഡ് നല്‍കുന്ന മോഹന്‍ലാലിന്റെ ഒരു പഴയ ചിത്രമാണ് താരം ഷെയര്‍ ചെയ്തത്.

താളവട്ടം

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് 1986 ല്‍ റിലീസ് ചെയ്ത സിനിമയായിരുന്നു താളവട്ടം. മോഹന്‍ലാലും കാര്‍ത്തികയുമായിരുന്നു സിനിമയിലെ നായിക നായകന്മാര്‍. മാനസിക പ്രശ്‌നമുള്ള വിനോദ് എന്ന സിനിമയിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തെ മലയാളികള്‍ ഒരിക്കലു മറക്കില്ല.

കിലുക്കം

മലയാളത്തിലെ ഏക്കാലത്തയും കോമഡി സിനിമകളിലൊന്നാണ് കിലുക്കം. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെത്തിയ സൂപ്പര്‍ ഹിറ്റുകളായ സിനിമ 1991 ലായിരുന്നു റിലീസ് ചെയ്തത്. രേവതിയും ജഗതി ശ്രീകുമാറുമായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

അഭിമന്യൂ


ആക്ഷന്‍ ഡ്രാമ ചിത്രമായിരുന്ന അഭിമന്യൂവും കൂട്ടുകെട്ടില്‍ നിര്‍മ്മിച്ച മറ്റൊരു സിനിമയായിരുന്നു. 1991 ല്‍ തന്നെ പുറത്തിറങ്ങിയ സിനിമയില്‍ മോഹന്‍ലാലും ഗീതയുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

അക്കരെ അക്കരെ അക്കരെ

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ട് പോലെ മോഹന്‍ലാല്‍ ശ്രീനിവാസന്‍ കൂട്ടുകെട്ടിലെത്തിയ സിനിമകളും സൂപ്പര്‍ഹിറ്റായിരുന്നു. അതിലൊന്നാണ് അക്കരെ അക്കരെ അക്കരെ. സിനിമയിലെ കോമഡി രംഗങ്ങള്‍ ഇപ്പോഴും സിനിമയിലെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാണ്.

ചിത്രം


മലയാള സിനിമയിലെ ഏക്കാലത്തെയും സൂപ്പര്‍ ഹിറ്റ് സിനിമകളിലൊന്നായിരുന്നു ചിത്രം. മോഹന്‍ലാലും രഞ്ജിനിയും നായിക നായകന്മാരായി അഭിനയിച്ച സിനിമ 1988 ലായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്.

കാലാപാനി

ആക്ഷന്‍, ഡ്രാമ സിനിമയായി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാലാപാനി സിനിമ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര സമര സേനാനികളെ തടവില്‍ പാര്‍പ്പിച്ചിരുന്ന ജയിലിനെയായിരുന്നു കാലാപാനി എന്ന് പറഞ്ഞിരുന്നത്. 1996 ലായിരുന്നു സിനിമ റിലീസ് ചെയ്തിരുന്നത്.

തോന്മാവിന്‍ കൊമ്പത്ത്

മോഹന്‍ലാലും ശോഭനയും തകര്‍ത്തഭിനയിച്ച സിനിമയായിരുന്നു തേന്മാവിന്‍ കൊമ്പത്ത്. കോമഡി, റോമന്റിക് സിനിമയായി നിര്‍മ്മിച്ച സിനിമ 1994 ലായിരുന്നു റിലീസ് ചെയ്തിരുന്നത്.

വെള്ളാനകളുടെ നാട്


സിപി നായര്‍ എന്ന കഥാപാത്രത്തില്‍ റോഡ് പണിയെടുക്കുന്ന കോണ്‍ട്രാക്ടറുടെ വേഷത്തിലായിരുന്നു വെള്ളാനകളുടെ നാട് എന്ന സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിച്ചത്. ശോഭനയാണ് സിനിമയിലെ നായിക.

ഒപ്പം


2016 ല്‍ റിലീസിനെത്തിയ ഒപ്പം എന്ന സിനിമയായിരുന്നു പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ അവസാന സിനിമ. സിനിമയില്‍ കണ്ണു കാണാത്ത ആളുടെ വേഷത്തിലായിരുന്നു മോഹന്‍ലാല്‍ അഭിനയിച്ചിരുന്നത്.

English summary
Mohanlal's birthday wishes to Priyadarshan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam