മെന്റലിസ്റ്റ് ആദിയ്‌ക്കൊപ്പം മോഹന്‍ലാലും! പിറന്നാള്‍ ആശംസയ്‌ക്കൊപ്പം സര്‍പ്രൈസ് പുറത്ത് വിട്ട് താരം!
ജയസൂര്യയുടെ പ്രേതം, പ്രേതം 2 എന്നീ സിനിമകളിലൂടെയാണ് മെന്റലിസത്തെ കുറിച്ച് മലയാളികളും ചര്‍ച്ച ചെയ്യുന്നത്. ഈ സിനിമകളുടെ റിലീസിനോടനുബന്ധിച്ചുള്ള പ്രചരണങ്ങളില്‍ നിന്നും ടെലിവിഷന്‍ പരിപാടികളിലൂടെയുമാണ് മെന്റലിസ്റ്റ് ആദിയെ കുറിച്ച് പ്രേക്ഷകര്‍ അടുത്ത് അറിയുന്നത്. കേരളത്തിലെ പ്രശസ്ത മെന്റലിസ്റ്റ് ആദി മലയാളത്തിലെ മുന്‍നിര താരങ്ങളെ ഞെട്ടിച്ച് കൊണ്ടുള്ള പ്രകടനം നേരത്തെ നടത്തിയിട്ടുണ്ട്.

ഇപ്പോഴിതാ മെന്റലിസ്റ്റ് ആദിയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാല്‍. അതിനൊപ്പം ആദിയുടെ പുതിയ പ്രൊജക്ടിനെ കുറിച്ചുള്ള വെളിപ്പെടുത്തലും മോഹന്‍ലാല്‍ നടത്തിയിരിക്കുകയാണ്. നിഗൂഢത, സ്വപ്നം, ചിന്താകുഴപ്പം, നിലനില്‍പ്പ്, എ്ന്നീ കാര്യങ്ങളെല്ലാം സൂചിപ്പിച്ച് കൊണ്ടാണ് ആദിയുടെ തിയറ്റര്‍ പ്രൊജക്ടിനെ കുറിച്ച് താരം വ്യക്തമാക്കിയിരിക്കുന്നത്. ആദിയുടെ പ്രൊജക്ടില്‍ മോഹന്‍ലാലും ഉണ്ടെന്ന സൂചനയാണ് പോസ്റ്ററില്‍ നിന്നും വ്യക്തമാവുന്നത്.
മോഹന്‍ലാല്‍ മാത്രമല്ല നടന്‍ ഉണ്ണി മുകുന്ദനും ആദിയ്ക്ക് ആശംസയുമായി എത്തിയിരുന്നു. ആദി ബ്രോ, അഭിമാനത്തോടെയും സന്തോഷത്തോടെയും നിങ്ങളുടെ സ്വപ്‌നത്തിന്റെ ഫസ്റ്റ് ലുക്ക് ലാലേട്ടനൊപ്പം പങ്കുവെക്കുകയാണ്. വിജയത്തിലേക്ക് എത്താനുള്ള എല്ലാവിധ ആശംസകളും നേരുകയാണ്. അതുപോലെ തന്നെ പിറന്നാള്‍ ആശംസകളും എന്നുമാണ് ഉണ്ണി മുകുന്ദനും പറയുന്നത്. മിന്നാമിനുങ്ങുകള്‍ക്കൊപ്പം ഒരു സംഭാഷണം എന്ന് സൂചിപ്പിച്ച് കൊണ്ടുള്ള പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്.


Click it and Unblock the Notifications











