ഓണ്‍സ്‌ക്രീനിലെ ഭാര്യയ്ക്ക് ആശംസകളുമായി മോഹന്‍ലാല്‍! മീനയെ ദൃശ്യം 2 വിലേക്ക് ക്ഷണിച്ച് താരരാജാവ്
ശോഭന, ഉര്‍വശി, രേവതി തുടങ്ങി മോഹന്‍ലാലിന് നായികമാരായിട്ടെത്തി വിജയം നേടി കൊടുത്ത ഒരുപാട് നടിമാരുണ്ട്. എന്നാല്‍ അന്നും ഇന്നും അതിലൊരു മാറ്റമില്ലാത്തത് നടി മീനയാണ്. മോഹന്‍ലാലിന്റെ ഏറ്റവും ഭാഗ്യ ജോഡി എന്നാണ് മീനയെ വിശേഷിപ്പിക്കാറുള്ളത്. ഭാര്യ ഭര്‍ത്താക്കന്മാരായി ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു.
ഏറ്റവുമൊടുവില്‍ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലായിരിന്നു ഇരുവരും ഒന്നിച്ചഭിനയിച്ചത്. ഇന്നിതാ മീന തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. 46-ാം പിറന്നാള്‍ ആഘോഷിക്കുന്ന മീനയ്ക്ക് ആശംസകളുമായി മോഹന്‍ലാലും എത്തിയിരുന്നു. ഒപ്പം മറ്റൊരു ക്ഷണം കൂടി ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ മോഹന്‍ലാല്‍ എഴുതിയിരിക്കുകയാണ്.

'പിറന്നാള്‍ ആശംസകള്‍ മീന, ദൃശ്യം 2 വിന്റെ സെറ്റിലേക്ക് താങ്ങളെ ക്ഷണിക്കുകയാണ്' എന്നാണ് മോഹന്‍ലാല്‍ പറഞ്ഞിരിക്കുന്നത്. ഒപ്പം മീനയുടെ മനോഹരമായൊരു ഫോട്ടോയും പങ്കുവെച്ചിരുന്നു. മോഹന്‍ലാല്‍ നായകനായും മീന നായികയായിട്ടുമെത്തിയ ഹിറ്റ് സിനിമയായിരുന്നു ദൃശ്യം. ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ പിറന്ന ദൃശ്യം മലയാളത്തിലെ എക്കാലത്തെയും വിജയമായിരുന്നു.
ദൃശ്യത്തിന് രണ്ടാം ഭാഗം ഒരുങ്ങുകയാണെന്നുള്ളതാണ് ഏറ്റവും പുതിയ വിവരം. മോഹന്‍ലാലിന്റെ പിറന്നാള്‍ സ്‌പെഷ്യലായിട്ടാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് സംവിധായകന്‍ പ്രഖ്യാപിച്ചത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. പെരിങ്ങോട്ടുകര ഗുരുകൃപ ആയൂര്‍വേദ ഹെറിറ്റേജില്‍ സുഖചികിത്സയിലാണ് മോഹന്‍ലാലിപ്പോള്‍. ചികിത്സയ്ക്ക് ശേഷമായിരിക്കും മോഹന്‍ലാല്‍ ദൃശ്യം 2 വിന്റെ ചിത്രീകരണത്തില്‍ പങ്കുചേരുന്നത്.

സിനിമയുടെ ചിത്രീകരണം ഒരാഴ്ച കൂടി വൈകും. സെറ്റ് വര്‍ക്കുകള്‍ പൂര്‍ത്തിയാകാത്തതിനാലാണ് ചിത്രീകരണം നീട്ടിയത്. തൊടുപുഴ, കൊച്ചി, എന്നിവിടങ്ങളാണ് ദൃശ്യം 2 ലൊക്കേഷന്‍. ആദ്യത്തെ പതിനാല് ദിവസം കൊച്ചിയിലും അതിന് ശേഷം തൊടുപുഴയിലുമായിരിക്കും. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.
Recommended Video
മോഹന്‍ലാലും മീനയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് ഏറ്റവും കളക്ഷന്‍ വാരിക്കൂട്ടിയ ചിത്രമായിരുന്നു ദൃശ്യം. കുടുംബ പശ്ചാതലത്തിലൊരുക്കിയ ത്രില്ലര്‍ സിനിമ രണ്ടാം വരവിലും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കുമെന്ന് തന്നെയാണ് കരുതുന്നത്. ഇതേ കൂട്ടുകെട്ടില്‍ അവസാനമെത്തിയ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രവും താരജോഡികളുടെ കെമിസ്ട്രി വ്യക്തമാക്കിയതാണ്.


Click it and Unblock the Notifications