ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന സുരേഷ് ഗോപിക്ക് ആശംസകളുമായി മോഹന്‍ലാലും!
ഒരു കാലത്ത് മലയാള സിനിമയിലെ ആക്ഷന്‍ ഹീറോ ആയി തിളങ്ങി നിന്ന താരമാണ് സുരേഷ് ഗോപി. ഇന്ന് നടന്‍ എന്നതിലുപരി രാഷ്ട്രീയ പ്രവര്‍ത്തകനായി മാറിയിരിക്കുകയാണ് സുരേഷ് ഗോപി. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതോടെ സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്തിരുന്നു. ഇപ്പോള്‍ ശക്തമായ തിരിച്ച് വരവിനൊരുങ്ങുകയാണ് താരം. ഇപ്പോഴിതാ സുരേഷ് ഗോപി തന്റെ 61-ാം പിറന്നാള്‍ ആഘോഷിക്കുന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്.
1958 ജൂണ്‍ 26 നായിരുന്നു സുരേഷ് ഗോപിയുടെ ജനനം. താരത്തിന് ജന്മദിന ആശംസകളുമായി സിനിമാലോകം ഒന്നടങ്കം എത്തിയിരിക്കുകയാണ്. അക്കൂട്ടത്തില്‍ താരരാജാവ് മോഹന്‍ലാലിന്റെ ആശംസകളും ഉണ്ടെന്നുള്ളത് ശ്രദ്ധേയമായിരിക്കുകയാണ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു സുരേഷ് ഗോപിയ്ക്ക് പിറന്നാള്‍ ആശംസകള്‍ മോഹന്‍ലാല്‍ അറിയിച്ചിരിക്കുന്നത്. താരത്തിന്റെ ചിത്രമടക്കം പങ്കുവെച്ചിരുന്നു. അടുത്തിടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സുരേഷ് ഗോപിയ്ക്ക് മോഹന്‍ലാല്‍ നല്‍കിയ പിന്തുണ വലിയ വാര്‍ത്തയായിരുന്നു. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വലിയ ജനപിന്തുണയാണ് താരത്തിനുള്ളത്.

അഞ്ച് വയസുള്ളപ്പോള്‍ ഓടയില്‍ നിന്ന് എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് സുരേഷ് ഗോപി സിനിമയിലേക്ക് എത്തുന്നത്. മോഹന്‍ലാലിനൊപ്പം രാജാവിന്റെ മകന്‍ എന്ന ചിത്രത്തില്‍ വില്ലനായിട്ടെത്തിയാണ് സുരേഷ് ഗോപി പ്രേക്ഷക ശ്രദ്ധ നേടുന്നത്. അക്കാലത്ത് കൂടുതലും വില്ലന്‍ വേഷങ്ങള്‍ ആയിരുന്നെങ്കിലും പിന്നീടിങ്ങോട്ട് നായകനായും പോലീസ് കമ്മീഷ്ണര്‍ ആയിട്ടുമൊക്കെ സുരേഷ് ഗോപി തകര്‍ത്തഭിനയിച്ചു.


Click it and Unblock the Notifications