For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹൻലാലിന്റെ സിനിമകൾക്ക് വലിയ ചെലവ് വരുന്ന കാലഘട്ടം; അന്ന് നടൻ ആവശ്യപ്പെട്ടത് ഒരു കാര്യമെന്ന് തുളസീദാസ്

  |

  മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത നടനാണ് മോഹൻലാൽ. അഭിനയ മികവിൽ മോഹൻലാലിനെ പ്രശംസിച്ച പ്രമുഖരും ഏറെയാണ്. അഭിനയത്തിനും നായക സങ്കൽപ്പത്തിനും പുതിയ രൂപ ഭാവങ്ങൾ നൽകിയ മോഹൻലാൽ സിനിമകളിൽ താരമായി വളർന്നതും വളരെ പെട്ടെന്നാണ്. നാട്ടിൻ പുറത്തെ ചെറുപ്പക്കാരെന്ന ഇമേജിലാണ് ആദ്യ കാലത്ത് മോഹൻലാൽ തിളങ്ങിയതെങ്കിൽ പിന്നീട് സൂപ്പർ താര ലേബലിൽ നടൻ അറിയപ്പെടാൻ തുടങ്ങി.

  ആറാം തമ്പുരാൻ, നാട്ടുരാജാവ്, പ്രജ തുടങ്ങിയ സിനിമകളൊക്കെ പിറക്കുന്നത് ഇക്കാലഘട്ടത്തിലാണ്. മലയാളത്തിലെ സൂപ്പർ സ്റ്റാർ ആയി ആരാധകർ വാഴ്ത്തിയ നടൻ ഇടയ്ക്ക് അഭിനയ പ്രാധാന്യവും കലാമൂല്യവുമുള്ള സിനിമകളും തെരഞ്ഞെടുത്തു.

  Also Read: 'ടോവിനെയേക്കാള്‍ നല്ല അഭിനയം ഷൈനിന്റേത്, പ്രതിഫലം കൂടുതൽ ടൊവിനോയ്ക്ക്, സൗന്ദര്യത്തിന് വിലയിടുന്നു'; ഒമർ ലുലു

  ഇപ്പോഴിതാ മോഹൻലാലിനെ നായകനാക്കി ചെയ്ത മിസ്റ്റർ ബ്രഹ്മചാരി എന്ന സിനിമയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സംവിധായകൻ തുളസീദാസ്. മോഹൻലാൽ, മീന, ജ​ഗതി ശ്രീകുമാർ, കൽപ്പന തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം ആണ് അന്ന് ലഭിച്ചത്.

  വിവാഹം കഴിക്കേണ്ടെന്ന് തീരുമാനിച്ച മോഹൻലാലിന്റെ കഥാപാത്രം വിവാഹം കഴിക്കുന്നതും തുടർന്നുണ്ടാവുന്ന പ്രശ്നങ്ങളും ആയിരുന്നു സിനിമയുടെ ഇതിവൃത്തം.

  'മോഹൻലാലിനോട് സെറ്റിൽ കഥ പറയാൻ ചെല്ലുമ്പോൾ ആക്ഷൻ സീൻ ആണ് എടുക്കുന്നത്. അപ്പോൾ ഞാൻ ചിന്തിച്ചു, ഈ കഥ ഞാൻ പറഞ്ഞാൽ മോഹൻലാലിന് ഇഷ്ടപ്പെടില്ലെന്ന്. മോഹൻ‌ലാലിനോട് കഥ പറയാൻ എപ്പോഴും ചാൻസ് കിട്ടില്ല'

  'അത് നഷ്ടപ്പെടുമോ എന്ന് കരുതി എന്റെ മനസ്സിലുള്ള മറ്റൊരു ആക്ഷൻ കഥ പറഞ്ഞു. പറഞ്ഞ് തുടങ്ങി രണ്ട് മിനുട്ട് കഴിഞ്ഞപ്പോൾ ലാലേട്ടൻ പറഞ്ഞു, ഞാൻ തുളസീദാസിൽ നിന്ന് പ്രതീക്ഷിച്ചത് തുളസീദാസ് ഇതുവരെ ചെയ്ത് കൊണ്ടിരിക്കുന്ന ലളിതമായ സിനിമയെ പോലുള്ളതാണെന്ന്'

  'പക്ഷെ ഇപ്പോൾ പറഞ്ഞ കഥ ഞാനിപ്പോൾ‌ ചെയ്ത് കൊണ്ടിരിക്കുന്നവയിൽ നിന്ന് മാറ്റമുള്ളതല്ല. തുളസീദാസ് എനിക്കൊരു പടം ചെയ്യുമ്പോൾ തുളസിയുടെ പടമായി വരണമെന്ന് പറഞ്ഞു. അത് കേട്ടപ്പോൾ അത് ഭയങ്കര സന്തോഷം തോന്നി. ഞാൻ പറഞ്ഞു ഞാൻ വേറൊരു കഥ പറയാൻ വേണ്ടി ആണ് വന്നത് പെട്ടെന്ന് കഥ മാറ്റിയതാണെന്ന്'

  'മിസ്റ്റർ ബ്രഹ്മചാരി കഥ ഞാൻ പറഞ്ഞു. ഇത് പറഞ്ഞപ്പോൾ ലാലേട്ടന്റെ മുഖത്ത് ചെറിയ ചിരി വന്നു. വീണ്ടും ഷൂട്ടിന് പോകാനിരിക്കെ ആന്റണി പെരുമ്പാവൂരിനെ വിളിച്ച് തുളസി ഒരു കഥ പറഞ്ഞിട്ടുണ്ട് ഒന്ന് കേട്ടോ എന്ന് പറഞ്ഞു'

  'ലാലേട്ടൻ എന്നോടൊരു കാര്യം പ്രത്യേകം പറഞ്ഞിരുന്നു. അടുത്ത കാലത്തായി മോഹൻലാൽ സിനിമകൾക്ക് വലിയ ചെലവ് ആവുന്നുണ്ട്. മാധ്യമങ്ങളിലും നിർമാതാക്കൾക്കിടയിലും അങ്ങനെ ഒരു സംസാരമുണ്ടായിരുന്നു'

  'ഒരുപാട് പടങ്ങൾക്ക് കോടികൾ മുടക്കി പ്രശ്നമായിരിക്കുന്ന സമയം ആയിരുന്നു. കുറഞ്ഞ ബജറ്റിൽ ഈ സിനിമ ചെയ്യണം എന്നായിരുന്നു ലാലേട്ടൻ പറഞ്ഞത്'

  ഗ്രാമാന്തരീക്ഷത്തിലുള്ള ലൊക്കേഷനല്ലേ നല്ലതെന്നും ചോദിച്ചു. ഞാൻ പറഞ്ഞു അതാണ് എന്റെ മനസ്സിലെന്ന്. ലാലേട്ടനെ സംബന്ധിച്ച് വലിയ ബഹളമില്ലാത്ത സ്ഥലം കിട്ടിയാൽ വളരെ സന്തോഷത്തോടെ ചെയ്യും എന്നെനിക്ക് അറിയാം. അങ്ങനെ തെങ്കാശി എന്ന സ്ഥലത്ത് വെച്ചാണ് ഷൂട്ടിം​ഗ് നടന്നതെന്നും തുളസീദാസ് പറഞ്ഞു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.

  Read more about: mohanlal
  English summary
  Mohanlal's Casting In Mister Brahamachari Film; Director Thulasidas's Words Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X