പ്രണവിനും സുചിത്രയ്ക്കുമൊപ്പം കേക്ക് മുറിച്ച് മോഹന്‍ലാല്‍! ചിത്രങ്ങള്‍ വൈറലാവുന്നു! കാണൂ!
മലയാളത്തിന്റെ അഭിമാന താരങ്ങളിലൊരാളാണ് മോഹന്‍ലാല്‍. വില്ലത്തരത്തില്‍ നിന്നും നായകനിലേക്ക് ഉയര്‍ന്ന താരത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രത്തെ ആവാഹിക്കാനും തനിക്ക് കെല്‍പ്പുണ്ടെന്ന് അദ്ദേഹം ഇതിനകം തന്നെ തെളിയിച്ചിട്ടുമുണ്ട്. ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരമായി മാറിയ മോഹന്‍ലാലിന് ലഭിച്ച ബഹുമതികളും നിരവധിയാണ്.
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിവിയിലന്‍ ബഹുമതികളിലൊന്നായ പത്മഭൂഷണ്‍ പുരസ്‌കാരം ഇത്തവണ മോഹന്‍ലാലിനെത്തേടിയെത്തിയിരുന്നു. രാഷ്ട്രപതിയില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മലയാളത്തിന് തന്നെ അഭിമാന നിമിഷമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. തന്റെ കൂടെ സഞ്ചരിച്ച, തന്നോടൊപ്പം സഞ്ചരിക്കുന്ന തന്റെ വീഴ്ചകളില്‍ കൂടെ നില്‍ക്കുന്ന കുടുംബം, കൂടെ ജോലി ചെയ്യുന്നവര്‍, തന്റെ പ്രേക്ഷകര്‍ എല്ലാവര്‍ക്കുമായി താന്‍ ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

പുരസ്‌കാര ദാനത്തിന് ശേഷം കുടുംബത്തിനൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചിരുന്നു താരം. പ്രണവ് മോഹന്‍ലാലും സുചിത്രയും സന്തത സഹചാരികളുമൊക്കെ ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. ആഘോഷത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാറിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ബാല്യകാല വേഷത്തില്‍ എത്തുന്നത് പ്രണവാണ്. ഇതിനകം തന്നെ പ്രണവിന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു.


Click it and Unblock the Notifications