ബിലാലിനെ പഞ്ഞിക്കിടാന്‍ വാസ്‌കോയും കൂട്ടരും വരുമോ? ഛോട്ടാ മുംബൈയ്ക്ക് അടപടലം ട്രോളുകള്‍!
ഹിറ്റായ പല സിനിമകളുടെയും രണ്ടാം ഭാഗമിറക്കി വീണ്ടും ഹിറ്റാക്കി മാറ്റുന്ന കാഴ്ചയാണ് മലയാള സിനിമയില്‍ നിന്നും കാണാന്‍ കഴിയുന്നത്. ജയസൂര്യയുടെ ആട് തിയറ്ററുകളില്‍ പരാജയമായിരുന്നെങ്കിലും രണ്ടാം ഭാഗമിറക്കി ഞെട്ടിച്ചിരുന്നു. മൂന്നാമതൊരു ഭാഗം കൂടി നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.
ജയസൂര്യയുടെ തന്നെ പ്രേതം എന്ന സിനിമയ്ക്കും രണ്ടാം ഭാഗം ഒരുങ്ങുകയാണ്. മമ്മൂട്ടിയുടെ ബിഗ് ബിയുടെ രണ്ടാം ഭാഗമായി ബിലാല്‍, കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം എന്നീ സിനിമകളും വരുന്നുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിന്റെയും കരിയറില്‍ ഹിറ്റായിരുന്ന സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നതായി റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ഛോട്ടാ മുംബൈ
അന്‍വര്‍ റഷീദിന്റെ സംവിധാനത്തിലെത്തിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 2007 ഏപ്രില്‍ 6 ന് റിലീസിനെത്തിയ സിനിമയ്ക്ക് ബെന്നി പി നായരമ്പലമായിരുന്നു തിരക്കഥ ഒരുക്കിയത്. ശ്രീ ഭദ്ര പിക്‌ചേഴ്‌സിന്റെ ബാനറില്‍ നടന്‍ മണിയന്‍പിള്ള രാജുവായിരുന്നു ചിത്രം നിര്‍മ്മിച്ചത്. ആക്ഷന്‍ കോമഡി ചിത്രമായി ഒരുക്കിയ സിനിമ അന്നും ഇന്നും പ്രേക്ഷകരെ ചിരിപ്പിച്ചൊരു ചിത്രമായിരുന്നു.

രണ്ടാം ഭാഗം വരുന്നു?
ഛോട്ടാ മുംബൈയുടെ രണ്ടാം ഭാഗം വരുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സിനിമ വരുമോ ഇല്ലയോ എന്ന കാര്യത്തെ കുറിച്ച് യാതൊരു തരത്തിലുള്ള ഔദ്യോഗിക റിപ്പോര്‍ട്ടുകളും ഇനിയും വന്നിട്ടില്ല. ആരാധകര്‍ സംഭവം ഏറ്റെടുത്തതോടെ ഛോട്ടോ മുംബൈയ്ക്ക് രണ്ടാം ഭാഗം വരുമെന്നും ഇല്ലെന്നും തരത്തിലുള്ള അഭിപ്രായങ്ങള്‍ വന്നിരുന്നു.

താരങ്ങളുടെ അസാന്നിധ്യം
മോഹന്‍ലാല്‍ നായകനായി അഭിനയിച്ചപ്പോള്‍ കലാഭവന്‍ മണി, സിദ്ദിഖ്, ജഗതി ശ്രീകുമാര്‍, ഭാവന, ഇന്ദ്രജിത്ത്, സായികുമാര്‍, മണിക്കുട്ടന്‍, ബിജുക്കുട്ടന്‍, രാജന്‍ പി ദേവ്, മണിയന്‍പിള്ള രാജു, സുരാജ് വെഞ്ഞാറമൂട്, വിനായകന്‍, എന്നിങ്ങനെ വമ്പന്‍ താരനിരയായിരുന്നു അണിനിരന്നത്. രണ്ടാമതൊരു ഭാഗം കൂടി വന്നാല്‍ ജഗതി ശ്രീകുമാര്‍, രാജന്‍ പി ദേവ് എന്നിവരുടെ അസാന്നിധ്യം സിനിമ ബാധിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. സിനിമയെ കുറിച്ചും താരങ്ങളെ കുറിച്ചും ട്രോളുകള്‍ നിറഞ്ഞിരിക്കുകയാണ്.

വേവലാതി വേണ്ട..
ഛോട്ടാ മുംബൈയുടെ രണ്ടാം ഭാഗം വരുമെന്ന് പറഞ്ഞ് കേട്ടപ്പോള്‍ മറ്റ് കഥാപാത്രങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് ഓര്‍ത്ത് വേവലാതി പെട്ടെങ്കിലും സിദ്ദിഖിന്റെ കാര്യത്തില്‍ അത് വേണ്ടി വരില്ല. കാരണം അ്ും ഇന്നും കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സിദ്ദിഖിന് പ്രത്യേകമായൊരു കഴിവുണ്ട്.

പടക്കം ബഷീര്‍ ആരാവും?
നടന്‍ ജഗതി ശ്രീകുമാര്‍ അവിസ്മരണിയമാക്കിയ കഥാപാത്രമായിരുന്നു പടക്കം ബഷീര്‍. വാഹനപകടത്തില്‍ ചികിത്സയിലായിരിക്കുന്ന താരം ഇനിയും സിനിമയിലേക്ക് തിരിച്ചെത്തിയിട്ടില്ല. ഛോട്ടാ മുംബൈയുടെ രണ്ടാം ഭാഗം വരികയാണെങ്കില്‍ നമ്മള്‍ക്ക് ഏറ്റവുമധികം നഷ്ടം തോന്നുന്നത് ജഗതിച്ചേട്ടന്റെ പടക്കം ബഷീറിനെയായിരിക്കും.

ബോക്‌സോഫീസ് തകരുമോ?
ചിത്രത്തില്‍ മോഹന്‍ലാലിന്റെ തല എന്ന കഥാപാത്രവും കോമഡി സീനുകളും ഏറെ ശ്രദ്ധേയമായിരുന്നു. 2007 ലെ വിഷുവിന് മുന്നോടിയായി റിലീസിനെത്തിയ സിനിമ ബോക്‌സോഫീസില്‍ നല്ല പ്രകടനം നടത്തിയിരുന്നു. തല ഇനിയൊരു വരവ് കൂടി വന്നാല്‍ ബോക്‌സോഫീസില്‍ വലിയൊരു ചലനമുണ്ടാക്കാന്‍ കഴിയും.

തല വരുന്നു..
കഴിഞ്ഞ ദിവസം മുതല്‍ മോഹന്‍ലാല്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ തകര്‍ക്കുകയാണ്. കാരണം ചോദിച്ചാല്‍ തല വീണ്ടും വരികയാണെന്നായിരിക്കും ഉത്തരം.

നായികയുടെ അപ്പന്‍
ഛോട്ടാ മുംബൈയില്‍ ഒഴിവാക്കാന്‍ പറ്റാത്ത മറ്റൊരാള്‍ രാജന്‍ പി ദേവ് ആയിരിക്കും. നായികയുടെ അപ്പനായി വന്ന് നമ്മളെ പൊട്ടിച്ചിരിപ്പിക്കാന്‍ രാാജന്‍ പി ദേവ് അവതരിപ്പിച്ച കഥാപാത്രത്തിന് കഴിഞ്ഞിരുന്നു.

ബിലാലിനെ തോല്‍പ്പിക്കുമോ?
പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടിയുടെ ബിഗ് ബിയും മോഹന്‍ലാലിന്റെ ഛോട്ടാ മുംബൈയും അടുത്ത് അടുത്ത ദിവസങ്ങളിലായിരുന്നു റിലീസിനെത്തിയത്. ബിഗ് ബിയുടെ രണ്ടാം ഭാഗമായി ബിലാല്‍ വരുന്നതിനാല്‍ ഛോട്ടാ മുംബൈ 2 കൂടി വന്നാല്‍ ഇവര്‍ തമ്മിലായിരിക്കും ഇനി മത്സരമുണ്ടാവുക.

മത്സരം തുടങ്ങി
2007 ല്‍ ബിലാലും വാസ്‌കോയും തമ്മിലും ആരാധകര്‍ തമ്മിലുമായിരുന്നു മത്സരം. പത്ത് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പരസ്പരം പണി കൊടുക്കാന്‍ ഇരുവരും വരുമോന്ന് കാത്തിരുന്ന് കാണാം..


Click it and Unblock the Notifications











