ഡാന്‍സിന്റെ കാര്യത്തില്‍ ലാലേട്ടന്‍ മമ്മൂക്കയെ തോല്‍പ്പിക്കും! മോഹന്‍ലാല്‍ ഇത്രയും ഫ്‌ളെക്‌സിബിളാണോ?
കേരളത്തിനൊരു കൈത്താങ്ങുമായി താരസംഘടനയായ അമ്മയും ഏഷ്യാനെറ്റും കൈകോര്‍ക്കുകയാണ്. ഒന്നാണ് നമ്മള്‍ എന്ന പേരിട്ടിരിക്കുന്ന സ്റ്റേജ് ഷോ യിലൂടെ ലഭിക്കുന്ന പണം കേരളത്തിന് വേണ്ടി വിനിയോഗിക്കാനാണ് സംഘടനയുടെ തീരുമാനം. ഡിസംബര്‍ ഏഴിന് അബുദാബിയില്‍ നടക്കുന്ന ഷോയുടെ പരിശീലനത്തിനായി താരങ്ങളെല്ലാം ഒത്ത് ചേര്‍ന്നിരിക്കുകയാണ്. ഇതിന്റെ വീഡിയോസും ഫോട്ടോസും സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്നിരുന്നു.
അതില്‍ ശ്രദ്ധേയം അമ്മയുടെ പ്രസിഡന്റും നടനുമായ മോഹന്‍ലാലിന്റെ ഡാന്‍സ് വീഡിയോ ആണ്. 'വെണ്‍പുലരികള്‍ പൊന്‍കസവിടും ഇന്ദ്രനീലമേഘമെന്റെ ദൂതു പോയ ഹംസമായി' എന്ന പാട്ടിനൊപ്പം ചുവടുകള്‍ വെക്കുന്ന മോഹന്‍ലാലിന്റെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ഫ്‌ളെക്‌സിബിള്‍ ആയ ചുവടുകള്‍ക്ക് ആസ്വദിച്ച് ഡാന്‍സ് ചെയ്യുകയാണ് മോഹന്‍ലാല്‍. പുറത്ത് വന്ന് കുറച്ച് സമയത്തിനുള്ളില്‍ യൂട്യൂബില്‍ നിന്നും ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.

പ്രവാസി മലയാളികള്‍ക്കായി ഒരുക്കുന്ന ദൃശ്യ വിരുന്ന് ഡിസംബര്‍ ഏഴിന് അബുദാബിയിലാണ് നടക്കുന്നത്. നൃത്തം, പാട്ട്, സ്‌കീറ്റുകള്‍ എന്നിങ്ങനെ ഒരുപാട് പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. മറ്റൊരു പ്രത്യേകത മലയാളം മാത്രമേ പരിപാടിയില്‍ ഉള്ളുവെന്നുള്ളതാണ്. മലയാള സിനിമയില്‍ നിന്നുള്ള പാട്ടുകളാണ് ഡാന്‍സുകള്‍ക്കും മറ്റുമായി തിരഞ്ഞെടുക്കാന്‍ പാടുള്ളു. ലേസര്‍ ത്രിഡി മാപ്പിംഗ് അടക്കം ഒരുപാട് സാങ്കേതികവിദ്യകളും ഷോയിലുണ്ടാവും.
(യൂട്യൂബിൽ വൈറലാവുന്ന വീഡിയോ)
ഷോയുടെ പരിശീലനത്തിനായി താരങ്ങളെ വിട്ട് കൊടുക്കില്ലെന്ന് പറഞ്ഞ് നേരത്തെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ രംഗത്ത് എത്തിയിരുന്നെങ്കിലും അമ്മയുമായി നടന്ന ചര്‍ച്ചയ്ക്കൊടുവില്‍ അനിശ്ചിതത്വങ്ങളെല്ലാം അവസാനിച്ചു. നവംബര്‍ 29 മുതല്‍ താരങ്ങള്‍ റിഹേഴ്സല്‍ ആരംഭിച്ചിരുന്നു. യുവതാരങ്ങളും പ്രമുഖ താരങ്ങളുമെല്ലാം റിഹേഴ്സലിന് എത്തിയിരിക്കുകയാണ്.


Click it and Unblock the Notifications