For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാലിന്റെ മകള്‍ തന്നെ, 22 കിലോ കുറച്ച് മായ മോഹന്‍ലാല്‍, മേക്കോവര്‍ രഹസ്യം പരസ്യമാക്കി താരപുത്രി

  |

  അഭിനയം കൊണ്ടല്ലാതെ തന്നെ ശ്രദ്ധിക്കപ്പെടുന്നവരാണ് താരങ്ങളുടെ മക്കള്‍. സിനിമയിലേക്കുള്ള അരങ്ങേറ്റം എന്നാണെന്ന് ചോദിച്ചാണ് ആരാധകര്‍ എത്താറുള്ളത്. മോഹന്‍ലാലിന്റെ മകളായ വിസ്മയയെന്ന മായയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരപുത്രിയാണ്. ചേട്ടന്‍ പ്രണവിന് പിന്നാലെയായി അനിയത്തിയും സിനിമയില്‍ അരങ്ങേറുകയാണെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. അച്ഛന്റെ സംവിധാന സംരംഭമായ ബറോസിലൂടെയാണ് മായ തുടക്കം കുറിക്കുന്നത്.

  സോഷ്യല്‍ മീഡിയയില്‍ സജീവമായ മായ പങ്കുവെച്ച കുറിപ്പും ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ശരീര ഭാരം 22 കിലോ കുറച്ചതിന്റെ സന്തോഷമായിരുന്നു മായ പങ്കുവെച്ചത്. മുന്‍പൊക്കെ പടി കേറുമ്പോള്‍ വരെ കിതപ്പ് അനുഭവപ്പെട്ടിരുന്നു. തായ്‌ലന്‍ഡിലെ ഫിറ്റ്‌കോഹ് ട്രയിനിങ് സെന്ററിലെ പരിശീലകരായിരുന്നു വിസ്മയയെ സഹായിച്ചത്. താരപുത്രിയുടെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

  മായയുടെ കുറിപ്പ്

  മായയുടെ കുറിപ്പ്

  ഫിറ്റ്കോഹ് തായ്‌‌ലൻഡിന് ഞാൻ ചെലവഴിച്ച സമയത്തിന് നന്ദി പറയാൻ വാക്കുകളില്ല. മനോഹരമായ ആളുകൾക്കൊപ്പമുള്ള ഒരു അത്ഭുതകരമായ അനുഭവമായിരുന്നു ഇത്. ഇവിടെ വരുമ്പോൾ എനിക്ക് എന്ത് പ്രതീക്ഷിക്കാനാവുമെന്ന് അറിയില്ലായിരുന്നു. അത്ഭുതപ്പെടുത്തുന്ന മാറ്റമായിരുന്നു തനിക്ക് സംഭവിച്ചത്. ഇപ്പോഴത്തെ മാറ്റത്തില്‍ ഒരുപാട് സന്തോഷം തോന്നുന്നുണ്ടെന്നും താരപുത്രി പറയുന്നു.

  ശരിക്കും ബുദ്ധിമുട്ടിയിരുന്നു

  ശരിക്കും ബുദ്ധിമുട്ടിയിരുന്നു

  ശരീരഭാരം കുറയ്ക്കാനും ആരോഗ്യത്തോടെയാവാനും ആഗ്രഹിച്ചും, പക്ഷേ അതിനായി ഒന്നും ചെയ്യാതെയും ഞാൻ കുറച്ച് വർഷങ്ങൾ ചിലവഴിച്ചിരുന്നു. ഞാൻ കോണിപ്പടി കയറുമ്പോൾ എനിക്ക് അക്ഷരാർത്ഥത്തിൽ ശ്വാസം വലിക്കാൻ ബുദ്ധിമുട്ട് വരുമായിരുന്നു. ഇപ്പോൾ ഇതാ ഈ ഞാൻ ഇവിടെയുണ്ട്, 22 കിലോ കുറഞ്ഞു, ശരിക്കും സുഖം തോന്നുന്നുവെന്ന് മായ പറയുന്നു.

  ടോണിയുടെ പിന്തുണ

  ടോണിയുടെ പിന്തുണ

  ഇത് സാഹസികത നിറഞ്ഞൊരു യാത്രയായിരുന്നു. ആദ്യമായി മ്യു തായ് പരീക്ഷിക്കുന്നത് മുതല്‍ കുന്നുകള്‍ കയറുന്നത് വരെ. നിങ്ങള്‍ ഒരു പോസ്റ്റ്കാര്‍ഡിലാണെന്ന് തോന്നിപ്പിക്കുന്ന സൂര്യാസ്തമയ കാഴ്ചകള്‍ വരെ. ഇത് ചെയ്യുന്നതിന് ഇതിലും മികച്ച ഒരു സ്ഥലം എനിക്ക് കിട്ടില്ലെന്നും വിസ്മയ പറയുന്നു. ട്രെയിനറായ ടോണിയെക്കുറിച്ചും വിസ്മയ കുറിച്ചിരുന്നു. അദ്ദേഹമില്ലാതെ ഇതൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. സത്യസന്ധനായ പരിശീലകനാണ് അദ്ദേഹം. എപ്പോഴും അദ്ദേഹത്തിന്റെ പിന്തുണ എനിക്കൊപ്പമുണ്ടായിരുന്നു. മികച്ച പിന്തുണയും പോത്സാഹനവുമായിരുന്നു അദ്ദേഹം നല്‍കിയത്.

  പരിക്കിനെക്കുറിച്ച്

  പരിക്കിനെക്കുറിച്ച്

  പരിക്കുകൾ പറ്റിയപ്പോൾ എന്നെ സഹായിച്ചും മുന്നോട്ട് പോകാൻ എന്റെ തലച്ചോറിനെ മാറ്റിയെടുക്കാൻ പഠിപ്പിച്ചും കഠിനമാകുമ്പോൾ ഉപേക്ഷിക്കാതിരിക്കാൻ പ്രേരിപ്പിച്ചും അദ്ദേഹം കൂടെയുണ്ടായിരുന്നു. എനിക്ക് കഴിയില്ലെന്ന് സ്വയം തോന്നിയപ്പോൾ എനിക്ക് കഴിയുമെന്ന് അദ്ദേഹം എന്നെ കാണിച്ച എണ്ണമറ്റ സമയങ്ങളുണ്ടെന്നും വിസ്മയ കുറിച്ചിട്ടുണ്ട്.

  ഒരു മിനിറ്റിന് ഒരു കോടി, പ്രഭാസ് ചിത്രത്തിനായി മോഹന്‍ലാലിന്റെ പ്രതിഫലം? | FilmiBeat Malayalam
  ജീവിതം മാറി

  ജീവിതം മാറി

  അതെ, ഇത് ശരീരഭാരം കുറയ്ക്കുന്നതിനേക്കാൾ വളരെ കൂടുതലാണ്. ഇത് പുതിയ കാര്യങ്ങൾ പരീക്ഷിച്ചു. അതിശയകരമായ ആളുകളെ കണ്ടുമുട്ടി. എന്നെത്തന്നെ വിശ്വസിക്കാനും എന്നെത്തന്നെ മുന്നോട്ട് നയിക്കാനും കഴിഞ്ഞു. ഒടുവിൽ ഞാൻ അത് ചെയ്യുമെന്ന് പറയുന്നതിലുപരി ഞാൻ അത് ചെയ്യുകയുമാണ്. ജീവിതം മാറിക്കൊണ്ടിരിക്കുകയാണെന്ന് ഞാൻ പറയും. ഏറ്റവും മനോഹരമായ ദ്വീപിലെ മികച്ച ആളുകൾക്ക് നടുവിലായിരുന്നു ഞാൻ. അടുത്ത തവണ ഞാൻ തീർച്ചയായും മടങ്ങിവരും! ഒരു കോടി നന്ദിയെന്നുമായിരുന്നു വിസ്മയ കുറിച്ചത്.

  English summary
  Mohanlal's daughter reveals about her weight loss secret went viral, photos and videos went trending
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X