താരപുത്രിയുടെ കൈവിട്ട അഭ്യാസപ്രകടനങ്ങള്‍! തലകുത്തനെ കയറില്‍ തൂങ്ങിയാടി മോഹന്‍ലാലിന്റെ മകള്‍ വിസ്മയ

താരരാജാവ് മോഹന്‍ലാലിനെ പോലെ തന്നെ മകന്‍ പ്രണവ് മോഹന്‍ലാലും മലയാള സിനിമയില്‍ സജീവമായിരിക്കുകയാണ്. ആദ്യ രണ്ട് സിനിമകളിലൂടെ തന്നെ അച്ഛനെ പോലെ തന്നെ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് വിസ്മയിപ്പിക്കാന്‍ പ്രണവിനും സാധിച്ചിരുന്നു. എന്നാല്‍ പാപ്പരാസികള്‍ക്ക് ഇതുവരെ പിടി തരാത്ത ആളാണ് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ.

മായ മോഹന്‍ലാല്‍ എന്ന പേരിലുള്ള തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ വിസ്മയ പങ്കുവെക്കുന്ന വീഡിയോകളിലൂടെയാണ് താരപുത്രിയെ കുറിച്ച് കൂടുതലായി പുറംലോകം അറിയുന്നത്. മോഹന്‍ലാല്‍ മായ എന്ന് വിളിക്കുന്ന വിസ്മയയുടെ സിനിമാ പ്രവേശനം എപ്പോഴാണെന്ന കാര്യത്തെ കുറിച്ച് കൂടുതല്‍ വ്യക്തതയില്ലെങ്കിലും പിതാവിനെയും സഹോദരനെയും പോലെ തനിക്കും കുറച്ച് ആക്ഷന്‍ വഴങ്ങുമെന്ന് താരപുത്രി ഇതിനകം തെളിയിച്ച് കഴിഞ്ഞു.

 vismaya-mohanlal

പഠനത്തിന്റെ ഭാഗമായി തായ്‌ലന്‍ഡിലായിരുന്നു വിസ്മയ. അവിടെ നിന്നും തായ് ആയോധനകല പരിശീലിക്കുന്നതിന്റെ വിഡിയോസും ചിത്രങ്ങളുമായിരുന്നു ആദ്യം പുറത്ത് വിട്ടത്. തന്മയത്വത്തോടെ ആയോധനകലകള്‍ വിസ്മയ പഠിച്ച് കഴിഞ്ഞെന്ന് അതിലൂടെ വ്യക്തമായിരുന്നു. ഇതല്ലാതെയും നിരവധി ആക്ഷന്‍ രംഗങ്ങള്‍ കാണിച്ച് താരപുത്രി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ഇപ്പോഴിതാ വീണ്ടു വിസ്മയ മോഹന്‍ലാലിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. ഒരു റോപ്പില്‍ തൂങ്ങി തലകുത്തി നിന്ന് അഭ്യാസങ്ങള്‍ ചെയ്യുന്ന താരപുത്രിയാണ് വീഡിയോയിലുള്ളത്. പശ്ചാത്തലത്തില്‍ സംഗീതത്തോട് കൂടി അപ്ലോഡ് ചെയ്തിരിക്കുന്ന അഭ്യാസ പ്രകടനം അതിവേഗമാണ ്‌വൈറലായി മാറിയത്. മോഹന്‍ലാലിന്റെ ഫാന്‍സ് ഗ്രൂപ്പുകളിലടക്കം വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ പ്രതീക്ഷിക്കാത്തതിലും വേഗത്തിലാണ് തരംഗമുണ്ടാക്കിയത്.

 vismaya-mohanlal

സൂപ്പര്‍താരത്തിന്റെ മകള്‍ ആണെന്നുള്ള ജാഡ കാണിക്കാനോ പൊതുസമൂഹത്തിന് മുന്നില്‍ വരാന്‍ ഒട്ടും താല്‍പര്യമില്ലാത്ത ആളാണ് വിസ്മയ. നേരത്തെ പ്രണവും അങ്ങനെ ആയിരുന്നെങ്കിലും സിനിമയിലെത്തിയതോടെ മാറ്റം വന്നിരുന്നു. ആദി എന്ന സിനിമയില്‍ നായകനായി അഭിനയിച്ച പ്രണവ് ഇപ്പോള്‍ വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ഹൃദയം എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്.

സിനിമയോട് ഒട്ടും താല്‍പര്യമില്ലാതിരുന്ന പ്രണവിനെ പോലെയായിരുന്നു വിസ്മയയും. എഴുത്ത്, വര, യാത്രകള്‍ എന്നിങ്ങനെയാണ് താരപുത്രിയുടെ വിനോദങ്ങള്‍. വിസ്മയ വരച്ച ചിത്രങ്ങള്‍ നേരത്തെ പ്രദര്‍ശനത്തിന് എത്തിച്ചിരുന്നു. ഇനി സിനിമയിലേക്ക് എന്നാണ് താരപുത്രി എത്തുക എന്നതിനെ കുറിച്ച് മാത്രമാണ് അറിയാനുള്ളത്. അതിന് മുന്നൊരുക്കമാണോ ഈ പരിശീലനങ്ങളെന്ന സംശയവും ഉയര്‍ന്ന് വരുന്നുണ്ട്.

വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X