ഡ്യൂപ്പിനെ വെക്കുകയാണെങ്കില്‍ അത് ഞാന്‍ തന്നെ ചെയ്യും! മോഹന്‍ലാലിന്റെ ഭീഷണിയില്‍ തിരക്കഥ മാറ്റി!
മോഹന്‍ലാല്‍ ഫാന്‍സിനെ പൂര്‍ണ്ണമായും സംതൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമയായിരിക്കണമെന്ന് സംവിധായകനായ തമ്പി കണ്ണന്താനം ആദ്യം തന്നെ തിരക്കഥാകൃത്തിന് നിര്‍ദേശം നല്‍കിയിരുന്നു. മോഹന്‍ലാലിന്റെ തിരക്ക് കാരണമായിരുന്നു ആ ചിത്രം വൈകിയത്. ബാബു പള്ളാശ്ശേരിയായിരുന്നു മാന്ത്രികത്തിന് തിരക്കഥയൊരുക്കിയത്. 23 വര്‍ഷം മുന്‍പ് മൂന്നുകോടി ബജറ്റില്‍ ചിത്രീകരിച്ച സിനിമയായിരുന്നു അത്. മോഹന്‍ലാല്‍ ആരാധകരെ കോരിത്തരിപ്പിക്കുന്ന തരത്തിലുള്ള ആമുഖമായിരുന്നു മാന്ത്രികത്തിനായി തയ്യാറാക്കിയത്. കുതിരപ്പുറത്ത് വന്ന് കാളക്കുട്ടിയെ നേരിടുന്ന രംഗമായിരുന്നു തയ്യാറാക്കിയത്. എന്നാല്‍ ആ രംഗത്തില്‍ തനിക്ക് അഭിനയിക്കാന്‍ പറ്റില്ലെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയതേയുള്ളൂ, അതിനിടയില്‍ മൃഗങ്ങളുമായി സ്‌ട്രെയിനെടുത്ത് അഭിനയിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു താരം പറഞ്ഞത്.
ഇതോടെയാണ് ഡ്യൂപ്പിനെ വെച്ച് ആ രംഗം ചെയ്താലോയെന്ന് അണിയറപ്രവര്‍ത്തകര്‍ ആലോചിച്ചത്. അത്തരത്തിലൊരു നീക്കം നടത്തുകയാണെങ്കില്‍ താന്‍ തന്നെ റിസ്‌ക്കെടുത്ത് അഭിനയിക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞതോടെ തിരക്കഥ തന്നെ മാറ്റിയെഴുതുകയായിരുന്നുവെന്നും തിരക്കഥാകൃത്തായ ബാബു പള്ളാശ്ശേരി പറയുന്നു. മോഹന്‍ലാല്‍ മാജിക്ക് അവതരിപ്പിക്കുന്ന രംഗങ്ങളും ചിത്രത്തിലുണ്ടായിരുന്നു അതിനായി ആര്‍ കെ മലയത്തായിരുന്നു എത്തിയത്. അദ്ദേഹത്തപ്പോലും അമ്പരപ്പിച്ച് മോഹന്‍ലാല്‍ വളരെപ്പെട്ടെന്നാണ് മാജിക്ക് പഠിച്ചത്.

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ വിനായകന്‍ ആദ്യമായി അഭിയിച്ച സിനിമ കൂടിയാണ് മാന്ത്രികം. കമ്മട്ടിപ്പാടത്തെ ഒരു ഡാന്‍സര്‍ പയ്യെന്ന നിലയില്‍ ലാല്‍ ജോസായിരുന്നു വിനായകനെ തിരക്കഥാകൃത്തിന് പരിചയപ്പെടുത്തിക്കൊടുത്തത്. തന്റെ റെക്കമെന്റേഷനിലൂടെയാണ് അദ്ദേഹത്തിന് ഒരു ഗാനരംഗത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. 1995 ലെ ബോക്‌സോഫീസ് ഹിറ്റുകളിലൊന്നായിരുന്നു ഈ സിനിമ. പ്രിയരാമനും വിനീതയുമായിരുന്നു ചിത്രത്തില്‍ നായികയായെത്തിയത്.


Click it and Unblock the Notifications











