മോഹൻലാലിന്റെ ദൃശ്യം 2ന്റെ റിലീസ് ഈ മാസം, നിർണ്ണായക വിവരം പുറത്ത്, ചതി കാണിച്ചെന്ന് ആരാധകർ
മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. 2013 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റ രണ്ടാം ഭാഗമാണ് ദൃശ്യം 2. ഒരു ഇടവേളയ്ക്ക് ശേഷം മോഹൻലാൽ ജീത്തു ജോസഫ് ഒന്നിക്കുന്ന ചിത്രത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഓടിടി ഫ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം റിലീസിനെത്തുന്നത്. ദൃശ്യം 2 റിലീസിനൊരുങ്ങുമ്പോൾ ചിത്രത്തിനെ കുറിച്ചുള്ള നിർണ്ണായകമായ വിവരം പുറത്ത്.
ദൃശ്യം 2ന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലി പൂർത്തിയായിട്ടുണ്ടെന്ന് സംവിധായകൻ ജീത്തു ജോസഫ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.റിലീസിനെ കുറിച്ചും സംവിധായകൻ സൂചന നൽകിയിരുന്നു.ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സംവിധായകൻ വെളിപ്പെടുത്തിയത്. റിലീസിനെ കുറിച്ചുള്ള സൂചന നൽകിയതിന് പിന്നാലെ സംവിധായകനോട് ഒരു അഭ്യർഥനയുമായി പ്രേക്ഷകർ രംഗത്തെത്തിയിട്ടുണ്ട്.

ദൃശ്യം 2 തിയേറ്ററിൽ റിലീസ് ചെയ്യണമെന്നാണ് പ്രേക്ഷകരുടെ ആവശ്യം. സംവിധായകൻ ജീത്തു ജോസഫിന്റെ പോസ്റ്റിന് കമന്റായിട്ടാണ് ആരാധകർ ഇക്കാര്യം അറിയിച്ചത്. തിയേറ്ററിലൂടെ റിലീസ് ചെയ്യണമെന്നും ആളുകളെ വീണ്ടും തിയേറ്ററിൽ എത്തിക്കാൻ ചിത്രത്തിനെ പറ്റുള്ളൂവെന്നാണ് പ്രേക്ഷകർ പറയുന്നത്. 100 കോടി കിട്ടേണ്ട ചിത്രമായിരുന്നെന്നും അത് കൊണ്ടുപോയി ആമസോണിന് കൊടുത്തു മലയാളികളോട് ചതി കാണിച്ചുവെന്നും ആരാധകർ കമന്റിൽ പറയുന്നു.

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയായിരിക്കുകയാണ്. ചിത്രം ഉടനെ തന്നെ അമസോൺ പ്രൈമിന് കൈമാറും. രണ്ട് ദിവസത്തിനുള്ളിൽ ദൃശ്യം 2ന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്ത. അതേസമയം ഫെബ്രുവരി 15 ന് ചിത്രം എത്തുമെന്നുള്ള റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. തിയേറ്റർ റിലീസ് അല്ലെങ്കിലും സിനിമയ്ക്ക് വേണ്ടി ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. പ്രേക്ഷകരിലേയ്ക്ക് അത്രയധികം ഇറങ്ങി ചെന്ന ചിത്രമായിരുന്നു ദൃശ്യം. ആദ്യ ഭാഗത്തിന്റെ വൻ വിജയമാണ് രണ്ടാം ഭാഗത്തിനായുള്ള പ്രതീക്ഷ വർധിപ്പിക്കുന്നത്.

ന്യൂയർ ദിനത്തിലായിരുന്നു ചിത്രത്തിന്റെ ഒ.ടി.ടി റിലീസിനെ കുറിച്ച് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചത്. മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു സിനിമയെ കുറിച്ചുള്ള നിർണ്ണായക പ്രഖ്യാപനം ഉണ്ടായത്. ഇത് പ്രേക്ഷകരെ മാത്രമല്ല സിനിമാ ലോകത്തേയും ഏറെ ഞെട്ടിച്ചിരുന്നു. ദൃശ്യം 2 ന്റെ ഒടിടി റിലീസിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. നിർമ്മാതാവ് മാറി ചിന്തിക്കണമെന്നും സിനിമാ പ്രവർത്തകർ പറഞ്ഞിരുന്നു

ചിത്രം പുറത്തു വരുന്നതിന് മുൻപ് തന്നെ ദൃശ്യ2ന്റെ കഥയെ കുറിച്ചുള്ള ചെറിയ സൂചന നൽകി സംവിധായകൻ ജീത്തു ജോസഫ് രംഗത്തെത്തിയിരുന്നു. ദൃശ്യം 2 ത്രില്ലർ ചിത്രമല്ലെന്നും. കുടുംബ ചിത്രമാണെന്നും സംവിധായകൻ പറഞ്ഞിരുന്നു. ആദ്യത്തെ ഭാഗത്തുള്ള ഭൂരിഭാഗം താരങ്ങളും രണ്ടാം ഭാഗത്തിലുമുണ്ട്. ഇവരെ കൂടാതെ മുരളി ഗോപി , സായികുമാര്‍, ഗണേഷ് കുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇവര്‍ പോലീസ് വേഷത്തിലാണ് എത്തുന്നത് . സിനിമയിലെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിക്കുന്നില്ല. കൊലപാതകത്തിന് കാരണക്കാരായ കുടുംബം നിരപരാധികളാണെന്ന് നാട്ടുകാര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ രണ്ടാം ഭാഗത്തില്‍ എത്തുമ്പോള്‍ ആ നിരപരാധിത്വത്തില്‍ എല്ലാവര്‍ക്കും സംശയം ഉണ്ടെന്നും ജീത്തു ജോസഫ് പറയുന്നു
Recommended Video
താരപുത്രന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണൂ


Click it and Unblock the Notifications