തിയേറ്റർ ഉടമയായി ജോർജ്ജ് കുട്ടി, ദൃശ്യം 2 ന്റെ ട്രെയിലർ പുറത്ത്, കാണൂ

ഫെബ്രുവരി എട്ടിന് മുൻപ് മോഹൻലാൽ ചിത്രമായ ദൃശ്യം 2 ന്റെ ട്രെയിലർ പുറത്ത്. ട്രെയിലർ അബദ്ധവശാൽ ചേർന്നതിനെ തുടർന്നാണ് ആമസോൺ പ്രൈം അധികൃതർ ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. നിമിഷം നേരം കൊണ്ടാണ് ട്രെയിലർ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണമാണ് പുറത്തു വന്ന ട്രെയിലറിന് ലഭിക്കുന്നത്. ട്രെയിലർ പുറത്തു വന്നതിന് പിന്നാലെ പ്രേക്ഷകരിൽ ചിത്രത്തിന് വേണ്ടിയുള്ള ആകാംക്ഷ വർധിച്ചിട്ടുണ്ട്.

mohanlal

കഴിഞ്ഞ ദിവസം ഫെബ്രുവരി എട്ടിന് ട്രെയിലർ എത്തുമെന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരുന്നു. എന്നാൽ ആമസോൺ പ്രൈം അബദ്ധവശാൽ ട്രെയിലർ പുറത്തു വിടുകയായിരുന്നു. പെട്ടെന്ന് തന്നെ വീഡിയോ പിൻവലിച്ചെങ്കിലും, സമൂഹ മാധ്യമങ്ങളിൽ ഇത് ചർച്ചാ വിഷയമാകുകയായിരുന്നു. ഇതിനെ തുടർന്നാണ് സംവിധായകൻ ജീത്തു ജോസഫ് ട്രെയിലർ ഔദ്യോഗികമായി റിലീസ് ചെയ്തത്.

ദൃശ്യം ഒന്നിന്റെ കഥാതന്തുവിൽ നിന്നാണ് ദൃശ്യം 2 ആരംഭിക്കുന്നത്. ജോർജ്ജ് കുട്ടിയുടെ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. മോഹൻലാൽ, മീന, ആൻസിബ, എസ്തർ, സിദ്ദിഖ്, ആശ ശരത്ത് തുടങ്ങിയവരെ കൂടാതെ മുരളി ഗോപി, ഗണേഷ് കുമാർ എന്നിവരേയും ട്രെയിലറിൽ കാണിക്കുന്നുണ്ട്. മറ്റങ്ങളോടെയാണ് ജോർജ്ജ്കുട്ടിയും കുടുംബവും വർഷങ്ങൾക്ക് ശേഷം പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്. അന്നത്തെ കേബിൾ ടിവി ഉടമ ജോർജ്ജ്കുട്ടിയല്ല ഇന്നത്തേത്. തിയേറ്റർ ഉടമായാണ്.

ഫെബ്രുവരി 19 നാണ് ചിത്രം അമസോൺ പ്രൈമിൽ ദൃശ്യം 2 റിലീസിനെത്തുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് രണ്ടാം ഭാഗവും നിർമ്മിക്കുന്നത്. ലോക്ക് ഡൗണിന് ശേഷം ആദ്യമായി പുറത്തെത്തുന്ന മോഹൻലാൽ ചിത്രമാണിത്. സെപ്റ്റംബർ 21ന് ആരംഭിച്ച ചിത്രം 46 ദിവസങ്ങൾ കൊണ്ടാണ് പൂർത്തികരിച്ചത്.

ട്രെയിലർ കാണാം

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X