കൊച്ച് കുട്ടിയാണ്; തന്റെ പേരിലെ ഇമേജ് മാറിയത് ഏഴ് വര്‍ഷത്തിന് ശേഷമാണെന്ന് നടി അന്‍സിബ ഹസന്‍

മലയാള സിനിമാപ്രേക്ഷകര്‍ക്കിടയില്‍ വലിയ ജനപ്രീതി നേടിയ ചിത്രമാണ് ദൃശ്യം. മോഹന്‍ലാലിനും മീനയ്ക്കും പുറമേ അവരുടെ മക്കളായി അഭിനയിച്ച താരങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ദൃശ്യം പുറത്തിറങ്ങിയ വലിയ വിജയമായതോടെ അതില്‍ അഭിനയിച്ചിട്ടുള്ള താരങ്ങളും പ്രശസ്തിയിലേക്ക് എത്തി. എന്നാല്‍ ബാലതാരമാണെന്നുള്ള തന്റെ ഇമേജ് മാറാന്‍ വര്‍ഷങ്ങളോളം വേണ്ടി വന്നിരുന്നു എന്നാണ് നടി അന്‍സിബ ഹാസന്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്.

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സിബിഐ സീരീസിലെ അഞ്ചാം ഭാഗത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് നടിയിപ്പോള്‍. സിനിമയുടെ വിശേഷങ്ങള്‍ പറയുന്നതിനൊപ്പം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് സിനിമാ ജീവിതത്തെ കുറിച്ച് അന്‍സിബ സംസാരിച്ചത്. വിശദമായി വായിക്കാം..

ബാലതാരം ആണെന്നുള്ള  തന്റെ ഇമേജ് മാറിയത് ദൃശ്യത്തിന്റെ രണ്ടാം ഭാഗം വന്നതോടെ

ബാലതാരം ആണെന്നുള്ള തന്റെ ഇമേജ് മാറിയത് ദൃശ്യത്തിന്റെ രണ്ടാം ഭാഗം വന്നതോടെയാണ് എന്നാണ് അന്‍സിബ പറയുന്നത്. ആദ്യം ദൃശ്യത്തില്‍ അഭിനയിച്ചതിന് ശേഷം ഒത്തിരി ഓഫറുകള്‍ തനിക്ക് വന്നിരുന്നു. പക്ഷേ അവസാനം അവര്‍ കണ്‍ഫ്യൂഷനില്‍ ആവും. അന്‍സിബ എന്ന് പറയുമ്പോള്‍ ഒരു കൊച്ച് ആയിട്ടല്ലേ പ്രേക്ഷകരുടെ മനസിലുള്ളത്. അപ്പോള്‍ വലിയ ക്യാരക്ടറുകള്‍ കൊടുത്താല്‍ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന സംശയം ഉണ്ടായിരുന്നു. കുട്ടി ഇമേജില്‍ നിന്നും പുറത്ത് കടക്കാന്‍ ഏഴ് വര്‍ഷം തനിക്ക് വേണ്ടി വന്നു എന്നാണ് അന്‍സിബ പറയുന്നത്. ദൃശ്യം 2 ഇറങ്ങിയതോടെയാണ് അത്തരമൊരു മാറ്റം വരുന്നതും.

 പ്ലസ് ടു വില്‍ അല്ലേ പഠിക്കുന്നത് എന്നായിരുന്നു ചോദ്യം

അതിന് മുന്‍പ് എവിടെ പോയാലും പ്ലസ് ടു വില്‍ അല്ലേ പഠിക്കുന്നത് എന്നായിരുന്നു ചോദ്യം. അതൊക്കെ ഇപ്പോള്‍ മാറി. അല്ലെങ്കില്‍ കെജിഎഫോ, ആര്‍ആര്‍ആറോ പോലെ ദൃശ്യത്തിന് മുകളില്‍ വരുന്നൊരു സിനിമ ചെയ്യണമായിരുന്നു എന്നാണ് അന്‍സിബ പറയുന്നത്. അതേ സമയം സിനിമയിലെ റോളുകളെ കുറിച്ചുള്ള തന്റെ അഭിപ്രായവും സംവിധാനം ചെയ്യുന്ന സിനിമയെ കുറിച്ചും അഭിമുഖത്തില്‍ നടി വ്യക്തമാക്കിയിരിക്കുകയാണ്.

നായികയാവണം എന്നൊക്കെയുള്ള നിര്‍ബന്ധമൊന്നും തനിക്കില്ല

'നായികയാവണം എന്നൊക്കെയുള്ള നിര്‍ബന്ധമൊന്നും തനിക്കില്ല. നല്ല സിനിമകളുടെ ഭാഗമാവുക, നല്ല റോളുകള്‍ കിട്ടുക എന്നതിനൊക്കെയാണ് പ്രധാന്യം കൊടുക്കുന്നത്. പഠിച്ച് കൊണ്ടിരിക്കുന്ന താന്‍ രണ്ട് വര്‍ഷം മുന്‍പാണ് സിനിമ സംവിധാനം ചെയ്യണമെന്ന് തീരുമാനിക്കുന്നത്. ചെറുപ്പം മുതല്‍ സംവിധാനം തനിക്കൊരു പാഷനാണ്. മൂന്ന് വര്‍ഷം അതിന് പിന്നാലെ പോവുകയും ചെയ്തു. ആ സമയത്ത് അഭിനയത്തില്‍ നിന്നും മാറി നിന്നിരുന്നു. തിരക്കഥയും സ്വയം എഴുതിയത് ആയിരുന്നുവെന്നാണ് അന്‍സിബ പറയുന്നത്. അതിന്റെ ഷൂട്ടിങ്ങ് തുടങ്ങുന്നതിന് തൊട്ട് മുന്‍പാണ് കൊറോണ വരുന്നതും ലോക്ഡൗണ്‍ ആവുന്നതും. അതോടെ എല്ലാം മുങ്ങി. ഇനി അതൊന്ന് റീ സ്റ്റാര്‍ട്ട് ചെയ്യണം എന്നുണ്ട്. എപ്പോഴത്തേക്ക് അത് നടക്കും എന്നറിയില്ലെന്നും' അന്‍സിബ പറയുന്നു.

More from Filmibeat

Read more about: ansiba hassan actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X