26 വര്‍ഷം മോഹന്‍ലാലിന് വേണ്ടി കാത്ത് വെച്ച സമ്മാനം ഒടുവില്‍ താരത്തിന് തന്നെ സമ്മാനിച്ച് ആരാധകന്‍!
മോഹന്‍ലാലിനോടുള്ള ആരാധകരുടെ സ്‌നേഹം പലപ്പോഴും പല രീതികളിലും തെളിയിക്കപ്പെടുന്നതാണ്. പ്രിയ താരത്തിന് വേണ്ടി എന്തിനും തയ്യാറായ ഒരു കൂട്ടം ചെറുപ്പക്കാര്‍ കേരളത്തിലുണ്ട്. അടുത്തിടെ മോഹന്‍ലാല്‍ ഫാന്‍സുകാരുടെ കഥയുമായി രണ്ട് സിനിമകളാണ് തിയറ്ററുകളിലേക്ക് എത്തിയിരുന്നത്. ആരാധകരോട് മോഹന്‍ലാലിനുള്ള സ്‌നേഹവും കടപ്പാടും താരവും കാണിക്കാറുണ്ട്.
ഇപ്പോള്‍ മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബിന്റെ ഫേസ്ബുക്ക് പേജിലൂടെ വന്നൊരു വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. 26 വര്‍ഷത്തോളം മോഹന്‍ലാലിനെ നേരിട്ട് കാണുവാനും അന്നേരം കൊടുക്കുവനായി കാത്ത് സൂക്ഷിച്ചു വെച്ചൊരു സമ്മാനം മോഹന്‍ലാലിന് സമ്മാനിക്കുന്ന ആരാധകന്റെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.

1992 ല്‍ മോഹന്‍ലാലിന് മികച്ച നടനുള്ള ആദ്യ ദേശീയ പുരസ്‌കാരം ലഭിച്ച വാര്‍ത്ത വന്ന മനോരമയുടെ പത്രമാണ് സഫീറെന്നൊരു ആരാധകന്‍ ഇത്രയും വര്‍ഷം സൂക്ഷിച്ച് വെച്ചിരുന്നത്. അന്ന് പ്രീഡിഗ്രിക്ക് പഠിച്ചിരുന്ന താന്‍ കൗതുകത്തിന് വേണ്ടി എടുത്ത് വെച്ചിരുന്നതായിരുന്നു. ഇപ്പോള്‍ 26 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്.
ഈ പേപ്പര്‍ ലാലേട്ടനെ കാണിക്കണമെന്നുള്ളത് തന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു. ഇന്ന് ലാലേട്ടന്‍ ആ പേപ്പര്‍ കണ്ടു. അത് പിടിച്ചു ഫോട്ടോ എടുത്തു. വളരെയധികം സന്തോഷമാണെന്നും സഫീര്‍ പറയുന്നു.


Click it and Unblock the Notifications











