»   » പ്രണവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ലാലേട്ടന്റെ ഫാന്‍സ് ക്ലബ്ബ് മത്സരത്തിലാണോ?

പ്രണവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ലാലേട്ടന്റെ ഫാന്‍സ് ക്ലബ്ബ് മത്സരത്തിലാണോ?

Posted By: Teresa John
Subscribe to Filmibeat Malayalam

മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ സിനിമയില്‍ നായകനായി എത്തുന്നതിന് മുമ്പ് തന്നെ പിതാവിനെക്കാളും വലിയ ആരാധകരെ സൃഷ്ടിച്ചിരിക്കുകയാണ്. പ്രണവിന്റെ ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് പ്രണവ് നായകനായി അഭിനയിക്കാന്‍ പോവുന്ന പുതിയ സിനിമയുടെ പൂജ നടന്നത്.

ഭര്‍ത്താവിനെ കുറിച്ച് ചോദിക്കുന്നവര്‍ക്ക് ഉത്തരമായി വിവാഹമോചന വാര്‍ത്തയുമായി നടി സുരഭി ലക്ഷ്മി!

ദിലീപിനെ എല്ലാവരും കൈവിട്ടു,കൂട്ടത്തില്‍ മഞ്ജു വാര്യരും? മകളുടെ പേരില്‍ പ്രചരിച്ചത് വ്യാജ വാര്‍ത്ത!!

അതിനിടെ ഇന്ന് പ്രണവ് തന്റെ 26-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. പ്രണവിന്റെ പിറന്നാള്‍ ആഘോഷവുമായി പ്രണവിന്റെയും മോഹന്‍ലാലിന്റെയും ആരാധകര്‍ സോഷ്യല്‍ മീഡിയ കൈയടക്കിയിരിക്കുകയാണ്. ഇരുവരുടെയും ഫാന്‍സ് ക്ലബ്ബുകരാണ് പ്രണവിന്റെ പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട അപ്പു

മോഹന്‍ലാലിന്റെ പ്രിയപ്പെട്ട അപ്പു ഇന്ന് മലയാളികളുടെയും പ്രിയപ്പെട്ടവനാണ്. ലളിതമായ ജീവിതശൈലിയാണ് പ്രണവിന് ഇത്രയധികം ആരാധകരെ നേടി കൊടുത്തത്.

അപ്പുവിന്റെ പിറന്നാള്‍

പ്രണവ് മോഹന്‍ലാലിന് ഇന്ന് 26-ാം ജന്മദിനമാണ്. അതിനിടെ മലയാളക്കര ഇന്ന് അപ്പുവിന്റെ പിറന്നാള്‍ ആഘോഷമായി തന്നെ നടത്തുകയാണ്.

ഫാന്‍സ് ക്ലബ്ബുകള്‍

പ്രണവിന് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാലിന്റെയും പ്രണവിന്റെയും ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്. ലൈവ് വീഡിയോകളും ആശംസ കാര്‍ഡുകളുമായി സോഷ്യല്‍ മീഡിയ നിറഞ്ഞ് നില്‍ക്കുകയാണ്.

ലൈവ് വീഡിയോകള്‍

പ്രണവിന് ആശംസയായി മോഹന്‍ലാലിന്റെ സിനിമയിലെ പാട്ടുകള്‍ കോര്‍ത്തിണക്കി ലാലേട്ടന്റെ ഫാന്‍സ് ക്ലബ് ലൈവ് വീഡിയോയും പുറത്തിറക്കിയിരിക്കുകയാണ്.

ലളിത ജീവിതം

താരരാജാവിന്റെ മകന്‍ എന്ന ലേബലില്‍ അറിയപ്പെടാനൊന്നും പ്രണവിന് താല്‍പര്യമില്ലായിരുന്നു. അങ്ങനെ ലളിത ജീവിതശൈലിയിലുടെ വലിയൊരു ആരാധകരെ പ്രണവ് സ്വന്തമാക്കിയിരുന്നു.

പ്രണവിന്റെ സിനിമ

ബാലതാരമായി സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രണവ് നായകനായി അഭിനയിക്കാന്‍ പോവുന്ന സിനിമയാണ് ആദി. ജിത്തു ജോസഫ് സംവിധാനം ചെയ്യാന്‍ പോവുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം കഴിഞ്ഞിരുന്നു.

താരപുത്രന്‍..

പ്രണവിന്റെ സിനിമയുടെ വാര്‍ത്തകള്‍ വന്നതിന് പിന്നാലെ തന്നെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മറ്റ് താരപുത്രന്മാര്‍ക്ക് ലഭിക്കാത്തതിലും വലിയ സ്വീകാര്യതയാണ് പ്രണവിന് ലഭിച്ചിരിക്കുന്നത്.

ആദി

പ്രണവ് നായകനാകുന്ന ചിത്രമാണ് 'ആദി'. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം അണിയറയില്‍ തുടങ്ങിയിരിക്കുകയാണ്.

English summary
Mohanlal's fans club Celebrating Pranav Mohanlal's birthday

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam