»   » ലാലേട്ടനോട് ആരാധകര്‍ക്കുള്ള സ്‌നേഹം ഇതാണ്! ജിമിക്കി കമ്മലിന് മറ്റൊരു ദൃശ്യാവിഷാകാരം! ഇത് സൂപ്പറായി..

ലാലേട്ടനോട് ആരാധകര്‍ക്കുള്ള സ്‌നേഹം ഇതാണ്! ജിമിക്കി കമ്മലിന് മറ്റൊരു ദൃശ്യാവിഷാകാരം! ഇത് സൂപ്പറായി..

Posted By: Teresa John
Subscribe to Filmibeat Malayalam

ഇന്നലെ മുതല്‍ വീണ്ടും ലാലേട്ടന്റെ തരംഗം കേരളത്തില്‍ അലയടിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. വെളിപാടിന്റെ പുസതകം തിയറ്ററുകളില്‍ ജൈത്രയാത്ര തുടരുകയാണ്. സിനിമയുടെ റിലീസിന് മുമ്പ് ചിത്രത്തിലെ 'എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയി' എന്ന് തുടങ്ങുന്ന പാട്ട് സൂപ്പര്‍ ഹിറ്റായിരുന്നു. ആദ്യ രണ്ട് ദിവസങ്ങള്‍ കൊണ്ട് പാട്ട് കണ്ടത് രണ്ട് മില്യണ്‍ ആളുകളായിരുന്നു.

അജിത്തിന് പ്രതീക്ഷകളുമായി അക്ഷയ് കുമാര്‍! ബോളിവുഡില്‍ എന്ത് അത്ഭുതമായിരിക്കും കാണിക്കുക?

mohanlal-s-fans

അതിനിടെ പാട്ടിനൊപ്പം ഡാന്‍സ് കളിക്കുന്നവര്‍ക്ക് ഒരു സുവര്‍ണാവസരം മോഹന്‍ലാല്‍ ഒരുക്കിയിരുന്നു. ചിത്രത്തിലെ ഹിറ്റ് പാട്ടിനൊപ്പം ഗ്രൂപ്പ് ഡാന്‍സ് കളിച്ച് അതിന്റെ വീഡിയോ അയച്ച് കൊടുക്കുന്നവര്‍ക്ക് വെളിപാടിന്റെ പുസ്തകം ടീമിനൊപ്പം ഡാന്‍സ് കളിക്കാനുള്ള അവസരമായിരുന്നു ഒരുക്കിയിരുന്നത്.

ഇപ്പോള്‍ മോഹന്‍ലാലിന്റെ ആരാധകര്‍ ചേര്‍ന്ന് പാട്ടിന് വീഡിയോ സോംഗ് ഒരുക്കിയിരിക്കുകയാണ്. വ്യത്യസ്ത അവതരണത്തോട് കൂടി നിര്‍മ്മിച്ച പാട്ട് മോഹന്‍ലാല്‍ സ്വീകരിച്ചിരിക്കുകയാണ്. നല്ല ശ്രമമാണെന്ന് പറഞ്ഞ് മോഹന്‍ലാല്‍ തന്നെ വീഡിയോ സോംഗ് ഓഫീഷ്യല്‍ പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

മമ്മുക്കയുടെ 'രാജകുമാരനെ' കാണാന്‍ പോവുന്നവര്‍ ഇതും കൂടി ഒന്നു വായിച്ചിട്ട് പോയിക്കോളു! നഷ്ടം വരില്ല!

പാട്ടിനൊപ്പം മോഹന്‍ലാലിനോടുള്ള സ്‌നേഹത്തിന്റെ ആഴം എത്രയാണെന്നും വ്യക്തമാക്കുന്നുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ് ഈ പാട്ട്. ഈ ഒരെണ്ണം മാത്രമല്ല, ഫേസ്ബുക്കിലൂടെ വ്യത്യസ്തമായി പല തരത്തിലും ജിമിക്കി കമ്മലിന് മറ്റ് രൂപങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

English summary
Mohanlal's fans create new video song to Velipadinte Pusthakam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam