കണ്ണട ധരിച്ച് കട്ട മാസ് ലുക്കിൽ മോഹൻലാൽ, ഇത് പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ ലുക്കാണോ..
മോഹൻലാലിന്റെ ഓഫ് സക്രീൻ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ആഘോഷമാകാറുണ്ട്.. ദിവസങ്ങൾക്ക് മുൻപ് പുറത്തു വന്ന ദൃശ്യ 2 ന്റെ ലൊക്കേഷൻ കാഴ്ചകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇന്നും ഫാൻസ് കോളങ്ങളിൽ താരരാജാവിന്റെ ആ മാസ് വീഡിയോയെ ചർച്ച വിഷയമാണ്. കണ്ണട ധരിച്ച് സ്റ്റൈലൻ ലുക്കിൽ എത്തിയ ലാലേട്ടന്റെ ലുക്ക് പ്രേക്ഷകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. മോഹൻലാൽ അണിഞ്ഞിരുന്ന മാസ്ക്ക് മുതൽ അദ്ദേഹത്തിന്റെ വസ്ത്രം വരെ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു.
അടുത്തടുത്ത ദിവസങ്ങളിലായിട്ടായിരുന്നു താര രാജാവിന്റെ രണ്ട് വീഡിയോകൾ പുറത്തു വന്നത്. കാറിൽ വെള്ള ഷർട്ട് ധരിച്ച് എത്തിയ ലാലേട്ടന്റെ വീഡിയോ മാത്രമല്ല ലൊക്കേഷൻ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു . ഈ വീഡിയോയുടെ ആഘോഷം കഴിയുന്നതിന് മുൻപ് മറ്റൊരു വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. മാസ്ക്ക് ധരിച്ച് കറുത്ത ടിഷർട്ടിൽ സ്റ്റൈലൻ ലുക്കിലായിരുന്നു താരം എത്തിയത്. ഈ വീഡിയേ സോഷ്യൽ മീഡിയയിൽ വലിയ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ മോഹൻലാലിന്റെ ഒരു ചിത്രം വൈറലാവുകയാണ്. കൂടാതെ സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന പകർത്തിയ ഒരു വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അനീഷ് ഉപാസന തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Recommended Video

മോഹൻലാലിന്റ എമ്പുരാൻ ഗെറ്റപ്പാണിത്. എമ്പുരാൻ ലോഡിംഗ് സ്റ്റൈലിൽ കട്ട മാസുമായി ലാൽ വീണ്ടുമെത്തുന്നത്. ചുള്ളൻ ലുക്കിലെത്തിയ താരത്തിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് ദൃശ്യം ലൊക്കേഷനിൽ കണ്ട മോഹൻലാലിനെയല്ല അനീഷ് ഉപാസനയുടെ വീഡിയോയിൽ കാണുന്നത്.

കണ്ണട ധരിച്ച് കറുത്ത ഷർട്ട് ധരിച്ചാണ് ലാലേട്ടൻ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ലാലേട്ടന്റെ വീഡിയോ പകർത്തുന്ന അനീഷ് ഉപാസനയേയും വീഡിയോയിൽ കാണാം.
ലൂസിഫർ രണ്ടാം ഭാഗം, എമ്പുരാൻ, അണിയറയിൽ ഒരുങ്ങുകയാണ്. ആദ്യ ഭാഗത്തിൽ സ്റ്റീഫൻ നെടുമ്പള്ളി അഥവാ എബ്രാം ഖുറേഷി എന്ന നായക വേഷം കൈകാര്യം ചെയ്തത് മോഹൻലാലാണ്. ഖുറേഷിയിൽ നിന്നാണ് രണ്ടാം ഭാഗത്തിന്റെ തുടക്കം. മലയാള സിനിമയിലെ ആദ്യ 200 കോടി ചിത്രം എന്ന നേട്ടം ലൂസിഫറിനുണ്ട്. എമ്പുരാൻ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിനിടെയാണ് ഈ വീഡിയോ പുറത്തു വന്നിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ മോഹൻലാലിന്റെ മറ്റൊരു ചിത്രവും വൈറലാകുന്നുണ്ട്. താരത്തിന്റെ മേക്കോവർ ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. വണ്ണം കുറഞ്ഞ് കൂടുതൽ ചെറുപ്പമായ ലാലേട്ടനെയാണ് ചിത്രത്തിൽ കാണുന്നത്. മോഹൻലാലിന്റെ ഫാൻസ് പേജിൽ ചിത്രം വൈറലായിട്ടുണ്ട്. സമർപ്പണം, കഠിനാധ്വാനം എന്ന ക്യാപ്ഷനോടെയാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് എമ്പുരാൻ. ലൂസിഫറിന്റ രണ്ടാം ഭാഗമായ ചിത്രത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. മുരളി ഗോപിയുടെ തിരക്കഥയ്ക്ക് . സുജിത് വാസുദേവ് ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. രണ്ടാം ഭാഗത്തിന്റെ തിരക്കഥ ഒരുക്കുന്നതും മുരളി ഗോപി തന്നെയാണ്. ലൂലിഫറിനെ അതേപടി തുടരുകയല്ല ചെയ്യുക എന്ന് തിരക്കഥാകൃത്ത് മുരളി ഗോപി നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ലൂസിഫർ ആരംഭിക്കുന്നതിനു മുൻപും അതിനു ശേഷവും എന്തെന്നുള്ള ചിന്തയിൽ നിന്നാവും എമ്പുരാന്റെ ഉത്ഭവം. കഥയുടെ ഓരോ അംശവും സൂക്ഷ്മമായി പരിശോധിച്ചുള്ള നിർമ്മിതിയാവും എമ്പുരാനിൽ ഉണ്ടാവുക.


Click it and Unblock the Notifications