ചേട്ടന്‍ പിണങ്ങിപ്പോയപ്പോള്‍ അവനും വീട് വിട്ടിറങ്ങി, മോഹന്‍ലാലിനെ കുറിച്ചുളള ഓര്‍മ്മകളുമായി മുത്തശ്ശി

By Midhun Raj

മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്റെ 61ാം പിറന്നാള്‍ ദിവസമാണ് നാളെ(മേയ് 21). സൂപ്പര്‍താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആരാധകര്‍ ഇപ്പോഴെ സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്‌റെ ജന്മദിനം വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു. സിനിമാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം നിരവധി പേരാണ് കഴിഞ്ഞ വര്‍ഷം മോഹന്‍ലാലിന്‌ ജന്മദിനാശംസകള്‍ നേര്‍ന്ന് എത്തിയത്. ഇത്തവണയും ലാലേട്ടന്‌റെ പിറന്നാള്‍ ആഘോഷിക്കാനുളള തയ്യാറെടുപ്പുകളിലാണ് ആരാധകര്‍.

സല്‍മാന്‍ ഖാന്‌റെ നായിക ദിഷയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ പുറത്ത്, കാണാം

അതേസമയം ലാലേട്ടന്‌റെ കുട്ടിക്കാലത്തെ കുറിച്ച് മുത്തശ്ശി ഗൗരിക്കുട്ടിയമ്മ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ മുത്തശ്ശി പറഞ്ഞ കാര്യങ്ങളാണ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. കുട്ടിക്കാലത്തെ ഒരു കുസൃതിക്കുടുക്ക ആയിരുന്നു ലാലുവെന്ന് മുത്തശ്ശി പറയുന്നു. ഞങ്ങളെയൊക്കെ പിടിച്ചിരുത്തികൊണ്ട് ചുമ്മ സിനിമ കാണിക്കുകയൊക്കെ ചെയ്യും.

ചെറുപ്പത്തില്‍ എന്നെയും അവന്‌റെ അമ്മയെയും

ചെറുപ്പത്തില്‍ എന്നെയും അവന്‌റെ അമ്മയെയും ഇരുത്തി അഭിനയിച്ച് കാണിക്കും. ചെറുപ്പത്തില്‍ തന്നെ വലിയ കളിക്കാരന്‍ ആയിരുന്നു. ഇപ്പോഴും എന്റെ അടുത്തുവന്നാല്‍ കാലു തിരുമ്മണം അവന്, എപ്പോള്‍ വന്നാലും എന്റെ കൂടെ വന്ന് കിടക്കുകയും ഉറങ്ങാന്‍ സമയത്ത് കാലു തിരുമ്മുകയും ചെയ്യാറുണ്ട്., മുത്തശ്ശി പറയുന്നു. ഒരിക്കല്‍ ഒരാള്‍ മുണ്ട് അലക്കികൊണ്ട് വീട്ടില്‍ വന്നപ്പോള്‍ ലാലുവും ചേട്ടന്‍ പ്യാരിയും മുറ്റത്ത് കളിക്കുകയാണ്.

ഇത് കണ്ടപ്പോള്‍ വന്ന ആള് ചോദിച്ചു

ഇത് കണ്ടപ്പോള്‍ വന്ന ആള് ചോദിച്ചു ഇത് എന്തൊരു കുഞ്ഞുങ്ങള്‍ ആണെന്ന്. അത് കേട്ടപ്പോള്‍ എനിക്ക് ദേഷ്യം വന്നിട്ട് പ്യാരിയെ ഞാന്‍ അടി വെച്ചുകൊടുത്തു. പ്യാരിക്ക് അടി കൊടുത്തപ്പോള്‍ അവന്‍ ഇലന്തൂര്‍ക്ക് പോവുകയാണെന്ന് പറഞ്ഞ് ദേശ്യപ്പെട്ട് ഇറങ്ങിപ്പോയി. ഇത് കണ്ടതോടെ എന്റെ ചേട്ടന്‍ പോയി ഞാനും ഇനി ഇവിടെ നിക്കില്ലെന്ന് ലാലു പറഞ്ഞു.

രണ്ട് ദിവസം കഴിഞ്ഞപ്പോള്‍

രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ പ്യാരി തിരികെ വീട്ടിലെത്തി. പിറകെ തനിക്ക് പോണം എന്ന് പറഞ്ഞു വഴക്കിട്ട് അവനും എത്തി. ഇങ്ങനെയൊക്കെയുളള ചില്ലറ കുസൃതികളും മറ്റും അവന്റെ കൈയ്യിലുണ്ടായിരുന്നു. ചെറുപ്പത്തില്‍ ഒരുപാട് കുസൃതികള്‍ ലാലു ഒപ്പിച്ചിട്ടുണ്ടെന്നും മുത്തശ്ശി ഗൗരിക്കുട്ടിയമ്മ പറഞ്ഞു. കൂട്ടുകാരന്‌റെ അച്ഛന് അസുഖമാണ് എന്ന് പറഞ്ഞ് ലാലു അമ്മയോട് പൈസ വാങ്ങിപ്പോയി.

കൂട്ടുകാരന്‍ ലാലുവിന്‌റെ അച്ഛന്

കൂട്ടുകാരന്‍ ലാലുവിന്‌റെ അച്ഛന് അസുഖമാണെന്ന് പറഞ്ഞ് അവന്‌റെ വീട്ടിന്നും പൈസ വാങ്ങിച്ചു. പെെസ വാങ്ങിച്ചതിന് പിന്നാലെ പിളേളരെ കണ്ടില്ല. ഒരു ദിവസമെങ്ങാന്‍ കഴിഞ്ഞ് പിറ്റേദിവസം ഇങ്ങ് വന്നു. വന്ന് കഴിഞ്ഞപ്പോ രണ്ട് പേരെയും ചേര്‍ത്ത് നിര്‍ത്തി അച്ഛനും അമ്മയും എവിടെ പോയെന്ന് ചോദിച്ചു. ഇങ്ങനെയൊക്കെയായിരുന്നു കഥ.

Recommended Video

മോഹൻലാലും ശ്രീനിവാസനും ഒന്നിക്കുന്നു...
പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത്

പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഇങ്ങനെയൊക്കെ കുറെ തമാശകള്‍ കാണിച്ചിട്ടുണ്ട്. കോളേജിലും വലിയ കുസൃതിയും കാര്യവുമൊക്കെയായിരുന്നു. എറണാകുളത്തുനിന്ന് ഇങ്ങോട്ട് വന്നപ്പോള്‍ ഇടപ്പളളി എത്തിയപ്പോള്‍ ഒരു സ്ത്രീ വണ്ടിയില്‍ നിന്ന് താഴെ വീണത് കണ്ടു. വണ്ടി വിട്ടങ്ങ് പോയി. അവന്‍ ആ സ്ത്രീയെ ആശുപത്രിയില്‍ കൊണ്ടുപോയി. രൂപയും കൊടുത്താണ് തിരിച്ചുവന്നത്, മുത്തശ്ശി അഭിമുഖത്തില്‍ പറഞ്ഞു.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X