twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാല്‍ അതിഥിയായെത്തി സുരേഷ് ഗോപിയേയും ജയറാമിനേയും മലര്‍ത്തിയടിച്ചു! മഞ്ജു വാര്യരുടെ അവസ്ഥയോ?

    |

    മലയാളത്തിലെ മികച്ച സംവിധായകരിലൊരാളാണ് സിബി മലയില്‍. എന്നെന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള നിരവധി സിനിമകളാണ് അദ്ദേഹം സമ്മാനിച്ചിട്ടുള്ളത്. രഞ്ജിത്തും സിബി മലയിലും ഒരുമിച്ചെത്തിയപ്പോഴൊക്കെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇവരുടെ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകളില്‍ മികച്ച ചിത്രങ്ങളിലൊന്നാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം. മായാമയൂരത്തിന് ശേഷം ഇരുവരും ഒരുമിച്ചെത്തിയത് ഈ ചിത്രത്തിന് വേണ്ടിയായിരുന്നു. 1998 സെപ്റ്റംബര്‍ 4നായിരുന്നു സിനിമ റിലീസ് ചെയ്തത്. 21 വര്‍ഷത്തിനിപ്പുറവും പ്രേക്ഷകര്‍ ഈ ചിത്രം ഓര്‍ത്തിരിക്കുന്നുണ്ട്.

    രവിശങ്കറിന് പൂച്ചയെ അയച്ചത് ആരാണെന്ന കാര്യം ഇന്നും അഞ്ജാതമായി തുടരുകയാണ്. ആമിയാണ് അതിന് പുറകിലെന്നുള്ള വാദവും ഇടയ്ക്ക് പുറത്തുവന്നിരുന്നു. ചിത്രത്തില്‍ അഭിനയിച്ച താരങ്ങളോടെല്ലാം പ്രേക്ഷകര്‍ ഇതേക്കുറിച്ച് ചോദിച്ചിരുന്നു. ജയറാം, സുരേഷ് ഗോപി, മഞ്ജു വാര്യര്‍ എന്നിവര്‍ക്കൊപ്പം മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തിയ സിനിമയായിരുന്നു ഇത്. കലാഭവന്‍ മണി, ജനാര്‍ദ്ദനന്‍, സുകുമാരി, മഞ്ജുള, രസിക, മയൂരി, ശ്രീജയ, സാദിഖ്, വികെ ശ്രീരാമന്‍, റീമ, ഗിരിജ പ്രേമന്‍, അഗസ്റ്റിന്‍ തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. നായകരേയും നായികയേയും കടത്തിവെട്ടുന്ന തരത്തിലായിരുന്നു മോഹന്‍ലാലിന്റെ പ്രകടനം.

    പൂച്ചയെ അയച്ചത് ആരാണ്

    സമ്മര്‍ ഇന്‍ ബത്‌ലഹേമെന്നുള്ള സിനിമ കണ്ടതിന് ശേഷം എല്ലാവരും ഒരുപോലെ ചോദിച്ച ചോദ്യങ്ങളിലൊന്നായിരുന്നു ഇത്. സിനിമ ഇറങ്ങി 21 വര്‍ഷം പിന്നിടുമ്പോഴും ആരാധകര്‍ ഇതേക്കുറിച്ച് ചോദിക്കുന്നുണ്ട്. തിരക്കഥയൊരുക്കിയ രഞ്ജിത്തിനോടും സംവിധായകനായ സിബി മലയിലിനോടും ആരാധകര്‍ ഇതേക്കുറിച്ച് ചോദിച്ചിരുന്നു. തങ്ങള്‍ക്കും കൃത്യമായ മറുപടിയില്ലെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. അപര്‍ണയിലും ജ്യോതിയിലും ഫോക്കസ് ചെയ്താണ് സിനിമ അവസാനിക്കുന്നത്. ഇവരില്‍ ആരെങ്കിലുമായിരിക്കും പൂച്ചയെ അയച്ചതെന്ന തരത്തിലുള്ള ചര്‍ച്ചകളും ഇടക്കാലത്ത് സജീവമായിരുന്നു.

    തമിഴിലൊരുക്കാനുള്ള പ്ലാന്‍

    മഞ്ജു വാര്യരെ നായികയാക്കി തമിഴില്‍ സിനിമ ഒരുക്കാനായിരുന്നു തങ്ങള്‍ തീരുമാനിച്ചതെന്ന് നേരത്തെ സിബി മലയില്‍ വ്യക്തമാക്കിയിരുന്നു. ഡെന്നീസിനെ അവതരിപ്പിക്കുന്നതിനായി പ്രഭുവിനെയായിരുന്നു മനസ്സില്‍ കണ്ടത്. മഞ്ജു വാര്യരും പ്രഭുവും ഒരുമിച്ചുള്ള ഗാനരംഗവും ചിത്രീകരിച്ചിരുന്നു. നിര്‍മ്മാതാവായുമായുള്ള പ്രശ്‌നത്തെത്തുടര്‍ന്ന് സിനിമ നിര്‍ത്തുമെന്ന അവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു കാര്യങ്ങള്‍. അതിനിടയിലാണ് ദൈവദൂതനെപ്പോലെ സിയാദ് കോക്കര്‍ എത്തിയതും, സിനിമയുടെ ഭാവി മാറി മറിഞ്ഞതും.

    ആമിയായി തിളങ്ങി

    പതിവില്‍ നിന്നും വ്യത്യസ്തമായി മോഡേണ്‍ മേക്കോവറുമായാണ് മഞ്ജു വാര്യര്‍ എത്തിയത്. നാടന്‍ വേഷം മാത്രമല്ല അടിപൊളിയിലും താന്‍ ശോഭിക്കുമെന്ന് താരം തെളിയിക്കുകയായിരുന്നു. താരത്തിന്റെ കരിയര്‍ ബ്രേക്ക് സിനിമയായി മാറുകയായുരുന്നു ഇത്. മോഡേണായുള്ള ആമിയുടെ വരവ് ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ഉള്ളില്‍ വലിയൊരു കനലുമായി നടക്കുന്ന ആമിയുടെ സങ്കടത്തില്‍ പ്രേക്ഷകരും ഒപ്പം ചേരുകയായിരുന്നു.

    റിലീസില്‍ നിന്നും പിന്‍വാങ്ങിയില്ല

    മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചെത്തിയ ഹരികൃഷ്ണന്‍സുമായാണ് ഈ സിനിമ മത്സരിച്ചത്. ആ സിനിമയ്‌ക്കൊപ്പം ഒരുമിച്ച് ചെയ്യുന്നത് ശരിയായ തീരുമാനമല്ലെന്ന തരത്തിലായിരുന്നു പലരും പറഞ്ഞത്. നിശ്ചയിച്ച ദിവസം തന്നെ സിനിമ എത്തുമെന്നായിരുന്നു സംവിധായകനും നിര്‍മ്മാതാവും പറഞ്ഞത്. ദിലീപിന്റെ പഞ്ചാബി ഹൗസും ഇതേ സമയത്തായിരുന്നു റിലീസ് ചെയ്തത്. ഹരികൃഷ്ണന്‍സിന് പിന്നാലെയായി മികച്ച സാമ്പത്തിക നേട്ടമായിരുന്നു സമ്മര്‍ ഇന്‍ ബത്‌ലഹേം സ്വന്തമാക്കിയത്.

     മോഹന്‍ലാലിന്റെ വരവ്

    ജയറാമും സുരേഷ് ഗോപിയുമായിരുന്നു രണ്ടാം പകുതി വരെ നിറഞ്ഞുനിന്നത്. ക്ലൈമാക്‌സിന് മുമ്പായി മിനിറ്റുകളില്‍ മാത്രമാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തില്‍ താരം എത്തുന്ന കാര്യത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും നേരത്തെ പുറത്തുവിട്ടിരുന്നില്ല. വലിയൊരു ട്വിസ്റ്റായിരുന്നു അന്ന് നല്‍കിയത്. മോഹന്‍ലാലിനെ കണ്ടപ്പോഴുള്ള ആരാധകരുടെ അമ്പരപ്പ് താനിന്നും ഓര്‍ത്തിരിക്കുന്നുണ്ടെന്നും സിബി മലയില്‍ പറഞ്ഞിരുന്നു.

    കമല്‍ഹാസനെയായിരുന്നു നിശ്ചയിച്ചത്

    നിരഞ്ജനെന്ന ജയില്‍ പുള്ളിയായാണ് മോഹന്‍ലാല്‍ എത്തിയത്്. ജീവനോളം ആമി സ്‌നേഹിക്കുന്ന നിരഞ്ജനെ ഡെന്നീസ് കാണുന്നത് തൂക്കുകയറിലേക്ക് പോവുന്നതിനിടയിലാണ്. കമല്‍ഹാസനെയായിരുന്നു ഈ റോളിലേക്ക് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീടത് മോഹന്‍ലാലിലേക്ക് എത്തുകയായിരുന്നു. ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ സന്തോഷത്തോടെ താരം അതേറ്റെടുക്കുകയായിരുന്നു. സുരേഷ് ഗോപിക്കും ജയറാമിനും ലഭിച്ച അതേ കൈയ്യടി തന്നെയായിരുന്നു മോഹന്‍ലാലായിരുന്നു ലഭിച്ചത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അതിഥിയായെത്തി സിനിമ തന്നെ കവര്‍ന്നെടുക്കുകയായിരുന്നു താരം.

    English summary
    Summer in Bethlehem completes 21 years of its success.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X