For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാല്‍ അതിഥിയായെത്തിയപ്പോള്‍ സുരേഷ് ഗോപിക്കും ജയറാമിനും എട്ടിന്റെ പണി! മഞ്ജു വാര്യര്‍ക്കോ?

  |
  Old Movie Review | സമ്മർ ഇൻ ബത്ലേഹം ഇറങ്ങിയിട്ട് 20 വർഷം | filmibeat Malayalam

  റൊമാന്റിക് സിനിമകളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സിലോടിയെത്തുന്ന സിനിമകളിലൊന്നാണ് സമ്മര്‍ ഇന്‍ ബതലഹേം. രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത സിനിമ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ചിത്രത്തിലെ തമാശ രംഗങ്ങളും ഗാനങ്ങളുമൊക്കെ ഇന്നും സിനിമാപ്രേമികളുടെ മനസ്സില്‍ മായാതെ കിടക്കുന്നുണ്ട. വേണു നാഗവള്ളിയുടെ കഥ തിരക്കഥയാക്കിയത് രഞ്ജിത്തായിരുന്നു. സിയാദ് കോക്കറായിരുന്നു ചിത്രം നിര്‍മ്മിച്ചത്. സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍, കലാഭവന്‍ മണി, ജനാര്‍ദ്ദനന്‍, സുകുമാരി തുടങ്ങി വന്‍താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരന്നത്. 1998 ല്‍ പുറത്തിറങ്ങിയ സിനിമകളില്‍ മികച്ച സാമ്പത്തിക നേട്ടം സ്വന്തമാക്കിയ ചിത്രങ്ങളിലൊന്നായിരുന്നു. സെപ്റ്റംബര്‍ 4ന് ചിത്രത്തിന് 20 വയസ്സ് തികഞ്ഞിരിക്കുകയാണ്.

  അഭിനയം തുടങ്ങിയ കാലത്തേ കാസ്റ്റിങ് കൗച്ച് നിലവിലുണ്ട്! വെളിപ്പെടുത്തലുകളുമായി അശ്വതി മേനോന്‍!

  ജയറാമിന് പൂച്ചയെ അയച്ച അഞ്ജാത സുന്ദരിയാണെന്ന കാര്യത്തില്‍ ഇന്നും സ്ഥിരീകരണമില്ല. ആമിയുടെ കുസൃതിയായിരുന്നോ അത്, അതോ മറ്റാരെങ്കിലും ചെയ്തതാണെയെന്ന ചോദ്യം ഇന്നും നിലനില്‍ക്കുന്നുണ്ട്. അടുത്തിടെയും സിബി മലയിലിനോടും രഞ്ജിത്തിനോടും ഇക്കാര്യത്തെക്കുറിച്ച് പ്രേക്ഷകര്‍ ചോദിച്ചിരുന്നു. എന്നാല്‍ ആരാണ് അത് ചെയ്തതെന്നതിന് തനിക്കും കൃത്യമായ മറുപടി ലഭിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇന്നും ഈ ചോദ്യത്തിനുള്ള ഉത്തരം ദുരൂഹമായി തുടരുകയാണ്. 20 വര്‍ഷം പിന്നിട്ട സിനിമയ്ക്ക് പിന്നിലെ രസകരമായ സംഭവങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. അതേക്കുറിച്ച് കൂടുതലായറിയാന്‍ തുടര്‍ന്നുവായിക്കൂ.

  കേക്കുകള്‍ക്ക് നടുവില്‍ പുഞ്ചിരിയോടെ അമാലും ദുല്‍ഖറും!പിറന്നാള്‍ ദിനത്തില്‍ ഭാര്യയെ ഞെട്ടിച്ചു! കാണൂ

  തമിഴില്‍ ചെയ്യാനുദ്ദേശിച്ച സിനിമ

  തമിഴില്‍ ചെയ്യാനുദ്ദേശിച്ച സിനിമ

  മഞ്ജു വാര്യരെ നായികയായിക്കി ചെയ്യാനിരുന്ന തമിഴ് സിനിമയായിരുന്നു ഇത്. സുരേഷ് ഗോപി അവതരിപ്പിച്ചിരുന്ന ഡെന്നീസായി ആദ്യം നിശ്ചയിച്ചിരുന്നത് പ്രഭുവിനെയായിരുന്നു. മഞ്ജു വാര്യരും പ്രഭുവും തമ്മിലുള്ള ഗാനരംഗവും ചിത്രീകരിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായാണ് ആ സിനിമ മാറി മറിഞ്ഞത്. നിര്‍മ്മാതാവുമായുള്ള പ്രശ്‌നത്തെത്തുടര്‍ന്ന് ചിത്രം ഉപേക്ഷിക്കുമെന്ന അവസ്ഥ വന്നിരുന്നു. സംഭവിച്ച കാര്യങ്ങളെക്കുറിച്ച് കൃത്യമായി അറിയാവുന്നൊരാളാണ് നിര്‍മ്മാതാവായ സിയാദ് കോക്കറിനോട് ഇക്കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചത്. അങ്ങനെയാണ് അദ്ദേഹം ഈ സിനിമയിലേക്ക് എത്തുന്നത്. മലയാളത്തില്‍ ചെയ്യാന്‍ തീരുമാനിച്ചതോടെ താരങ്ങളും മാറുകയായിരുന്നു.

  മഞ്ജു വാര്യരുടെ കരിയര്‍ ബ്രേക്ക് ചിത്രങ്ങളിലൊന്നായി മാറി

  മഞ്ജു വാര്യരുടെ കരിയര്‍ ബ്രേക്ക് ചിത്രങ്ങളിലൊന്നായി മാറി

  മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളായ മഞ്ജു വാര്യരുടെ കരിയര്‍ ബ്രേക്ക് ചിത്രമായിരുന്നു ഇത്. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് ലേഡി സൂപ്പര്‍ സ്റ്റാര്‍ തെളിയിക്കുകയായിരുന്നു. മോഡേണ്‍ വേഷത്തില്‍ ചട്ടമ്പിത്തരവുമൊക്കെയായെത്തിയ ആമിയെ ഇന്നും പ്രേക്ഷകര്‍ക്ക് മറക്കാനാവില്ല. മറ്റ് താരങ്ങള്‍ക്ക് തന്നെ വെല്ലുവിളിയാവുന്ന പ്രകടനവുമായാണ് താരമെത്തിയത്.

   ബോക്‌സോഫീസിലെ താരപോരാട്ടം

  ബോക്‌സോഫീസിലെ താരപോരാട്ടം

  ഫാസില്‍ സംവിധാനം ചെയ്ത സൂപ്പര്‍താര ചിത്രമായ ഹരികൃഷ്ണന്‍സിനൊപ്പമായിരുന്നു ഈ ചിത്രം മത്സരിച്ചത്. ബോക്‌സോഫീസില്‍ ശക്തമായ താരപോരാട്ടമാണ് നടക്കുകയെന്നും റിലീസില്‍ നിന്നും പിന്‍വാങ്ങുന്നതാണ് ബുദ്ധിയെന്നുമുപദേശിച്ച് നിരവധി പേര്‍ അണിയറപ്രവര്‍ത്തകരികിലേക്കെത്തിയിരുന്നു. എന്നാല്‍ നിശ്ചയിച്ച ദിനത്തില്‍ തന്നെ സിനിമ റിലീസ് ചെയ്യാനായിരുന്നു തങ്ങളുടെ തീരുമാനം. ഇരുചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. എന്ന് മാത്രമല്ല കലക്ഷനിലും െേറ മുന്നിലായിരുന്നു ഈ ചിത്രങ്ങള്‍.

   പൂച്ചയെ അയച്ചത് ആരായിരുന്നു?

  പൂച്ചയെ അയച്ചത് ആരായിരുന്നു?

  ഈ സിനിമ കണ്ടവരെല്ലാം ഇന്നും സംവിധായകനോട് ചോദിക്കുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണ് പൂച്ചയെ അയച്ച സുന്ദരിയെക്കുറിച്ച്. എന്നാല്‍ ഇതിന് കൃത്യമായൊരുത്തരമില്ല. അപര്‍ണ്ണയിലും ജ്യോതിയിലും ഫോക്കസ് ചെയ്താണ് സിനിമ അവസാനിക്കുന്നത്. ഇവരിലാരുമാവും. ഈ ചോദ്യത്തിനുള്ള ഉത്തരമാണ് എല്ലാവര്‍ക്കും വേണ്ടത്. ഈ ചോദ്യം കേട്ട് തനിക്ക് മടുത്തുവെന്നും അദ്ദേഹം പറയുന്നു.

  അവസാന നിമിഷം മോഹന്‍ലാലിനെ കണ്ടപ്പോള്‍

  അവസാന നിമിഷം മോഹന്‍ലാലിനെ കണ്ടപ്പോള്‍

  ചിത്രത്തില്‍ അതിഥി താരമായി മോഹന്‍ലാല്‍ എത്തുന്നുവെന്ന തരത്തിലുള്ള ഒരു റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവിട്ടിട്ടില്ലായിരുന്നു. പോസ്റ്ററുകളിലൊന്നും മോഹന്‍ലാലിനെ കാണിച്ചിരുന്നില്ല. സിനിമ അവസാനിക്കുന്നതിന് കുറച്ച് മുന്‍പ് അദ്ദേഹത്തെ കണ്ടപ്പോള്‍ പ്രേക്ഷകര്‍ക്കുണ്ടായ അമ്പരപ്പ് ഇപ്പഴും താനോര്‍ത്തിരിക്കുന്നുണ്ട്. ഇന്നും അത്തരത്തിലൊരു ട്വിസ്റ്റ് നല്‍കുന്നതിനെക്കുറിച്ച് താനാലോചിക്കാറുണ്ടെന്നും സിബി മലയില്‍ പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.

  മോഹന്‍ലാല്‍ അതിഥിയായെത്തിയപ്പോള്‍

  മോഹന്‍ലാല്‍ അതിഥിയായെത്തിയപ്പോള്‍

  നിരഞ്‌നെന്ന ജയില്‍പുള്ളിയായാണ് മോഹന്‍ലാല്‍ എത്തിയത്. ഈ കഥാപാത്രത്തെ ആരവതിപ്പിക്കുമെന്നുള്ള ചര്‍ച്ച നേരത്തെ തന്നെ തുടങ്ങിയിരുന്നു. കമല്‍ഹസനെയായിരുന്നു ആദ്യം മനസ്സില്‍ക്കണ്ടത്. എന്നാല്‍ അതിനിടയിലാണ് മോഹന്‍ലാലിനെ കണ്ടത്. ചികിത്സയുടെ ഭാഗമായി അദ്ദേഹം ബെംഗലുരുവിലായിരുന്നു. സംവിധായകനും തിരക്കഥാകൃത്തും നേരിട്ട് പോയാണ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. സന്തോഷത്തോടെ അദ്ദേഹം ഈ കഥാപാത്രത്തെ ഏറ്റെടുക്കുകയായിരുന്നു. അതിഥിയായെത്തി അദ്ദേഹം സിനിമ തന്നെ കവര്‍ന്നെടുക്കുന്ന സംഭവമായിരുന്നു പിന്നീടുണ്ടായത്.

  English summary
  Summer in Bethlehem turns 20
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X