മമ്മൂട്ടിയുടെ തോളിൽ ചാഞ്ഞ് കിടന്ന് കവിളിൽ ഉമ്മ നൽകി മോഹൻലാൽ! എന്നെന്നും സ്നേഹിക്കുന്നു

മലയാളസിനിമയുടെ ഇരു കണ്ണുകളാണ് മോഹൻലാലും മമ്മൂട്ടിയും. താരങ്ങൾക്കിടയിൽ പോലും ഇരുവർക്കും നിരവധി ആരാധകരുണ്ട്. മലയാള സിനിമയെ ഇന്നു കാണുന്ന നിലയിൽ എത്തിച്ചതിൽ താരരാജാക്കാന്മാരുടെ പങ്ക് വളരെ വലുതാണ്. തിയേറ്ററുകളിൽ പലപ്പോഴും മുഖാമുഖംനിൽക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ജീവിതത്തിൽ ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. മാതൃകയാക്കാൻ കഴിയുന്ന സൗഹൃദമാണ് ഇവരുടേത്. സിനിമയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെങ്കിലും പിന്നീട് ഈ സൗഹൃദം സിനിമയ്ക്ക് മുകളിലേയ്ക്ക് വളരുകയായിരുന്നു.

സെപ്റ്റംബർ 9 മലയാളസിനിമ ലോകത്തിനും പ്രേക്ഷകർക്കും അൽപം സ്പെഷലാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട മമ്മൂക്കയുടെ 69ാം പിറന്നാളാണ്. പ്രേക്ഷകർക്കൊപ്പംസിനിമ ലോകവും മെഗാസ്റ്റാറിന്റെ പിറന്നാൾ ആഘോഷമാക്കുകയാണ്. താരത്തിന് ആശംസകൾ നേർന്ന സിനിമ ലോകം ഒന്നടങ്കം എത്തിയിട്ടുണ്ട്. ഇപ്പോഴിത പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ആ പിറന്നാൾ ആശംസ എത്തിയിരിക്കുകയാണ്. സ്വന്തം ഇച്ചാക്കയ്ക്ക് പിറന്നാൾ ആശംസയുമായി ലലേട്ടൻ എത്തിയിട്ടുണ്ട്.

  മോഹൻലാലിന്റെ പിറന്നാൾ  ആശംസ

മമ്മൂക്കയുടെ 69ാം പിറന്നാൾ ദിനത്തിൽ വേറിട്ടൊരു ആശംസയുമായിട്ടാണ് മോഹൻലാൽ എത്തിയിരിക്കുന്നത്. അതിമനോഹരമായ ചിത്രത്തിനൊപ്പമാണ ലാൽ പിറന്നാൾ ആശംസ നേർന്നത് ഈ ചിത്രത്തിൽ നിന്നു തന്നെ ഇരുവരും തമ്മിലുള്ള സ്നേഹത്തിന്റേയും സൗഹൃദത്തിന്റേയും ആഴം മനസ്സിലാകാൻ സാധിക്കും. ''എന്‍റെ പ്രിയപ്പെട്ട ഇച്ചാക്കാ, ജന്മദിനാശംസകള്‍ നേരുന്നു. ഇനിയും നിരവധി ജന്മദിനങ്ങള്‍ വരട്ടെ, എന്നെന്നും സ്നേഹിക്കുന്നു, ദൈവം അനുഗ്രഹിക്കട്ടെ'' എന്നാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.

Recommended Video

ഇക്കയുടെ പിറന്നാൾ മാസ്സ് Mammootty Birthday Special Mashup
  മമ്മൂട്ടിക്ക് കെട്ടിപ്പിടിച്ച് ഉമ്മ  നൽകി

പിറന്നാൾ ആശംസയ്ക്കൊപ്പം മോഹൻലാൽ പങ്കുവെച്ച ചിത്രവും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. ഈ ചിത്രത്തിലൂടെ പ്രേക്ഷകരെ പഴയ ഓർമയിലേക്ക് കൂട്ടികൊണ്ട് പോകുകയാണ് താരം . താരരാജാക്കന്മാർ ഒന്നിച്ച് അഭിനയിച്ച 'നമ്പർ 20 മദ്രാസ് മെയിൽ' സിനിമയിലെ ഒരു രംഗമാണിത്. മമ്മൂക്കയ്ക്ക് കവിളിൽ ഉമ്മ നൽകുന്നതിന്റേയും തോളിൽ ചാഞ്ഞ് കിടന്ന് പൊട്ടിച്ചിരിക്കുന്നതിന്റേയും ചിത്രമാണ്. 1990 ൽ പുറത്തിറങ്ങിയ നമ്പർ 20 മദ്രാസ് മെയിലിൽ അതിഥി വേഷത്തിലായിരുന്നു മമ്മൂട്ടി എത്തിയത്. ചിത്രത്തിലെ ഏറ്റവും രസകരമായ രംഗം കൂടിയായിരുന്നു ഇത്. ലാലേട്ടൻ മമ്മൂക്ക സൗഹൃദത്തെ കുറിച്ച് കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് നമ്പർ20 മദ്രാസ് മെയിലിൽ എന്ന ചിത്രത്തിലെ ആ രംഗമാണ്. എന്തുകൊണ്ടും മമ്മൂട്ടിക്ക് പിറന്നാൾ ആശംസ നേരാൻ പറ്റിയ ചിത്രമാണ് ലാലേട്ടൻ തിരഞ്ഞെടുത്തിരിക്കുന്നതെന്നാണ് പ്രേക്ഷകർ പറയുന്നത്.

മോഹൻലാലിന്റ ഇച്ചാക്ക വിളി

മോഹൻലാൽ ഇച്ചക്ക എന്നാണ് മമ്മൂട്ടിയെ വിളിക്കുന്നത്. ലാൽ ഇങ്ങനെ വിളിക്കുന്നതിനെ കുറിച്ച് പലപ്പോഴും മമ്മൂട്ടി വാചാലനാകാറുണ്ട്. ഇച്ചക്കാ എന്ന് പലരും ആലങ്കാരികമായി വിളിക്കാറുണ്ടെങ്കിൽ പോലും തനിക്കത്ര സന്തോഷം തോന്നാറില്ലെന്നും, എന്നാൽ ലാൽ വിളിക്കുമ്പേ ഒരു പ്രത്യേക സുഖം തോന്നാറുണ്ടെന്നും തന്റെ സഹോദരങ്ങളിൽ ഒരാളെന്നപോലെയാണ് തോന്നാറുള്ളതെന്നും മമ്മൂട്ടി പല തവണ തുറന്ന് പറഞ്ഞിട്ടുണ്ട്.

മോഹലാലിന്റെ  പിറന്നാൾ

മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ഹൃദയ സ്പർശിയായ പിറന്നാൾ ആശംസയായിരുന്നു മമ്മൂട്ടി നേർന്നിരുന്നത്. കഴിഞ്ഞ മെയ് 21 ആയിരുന്നു ലാലേട്ടന്റെ 61ാം പിറന്നാൾ. ഇരുവരുടേയും സൗഹൃദത്തിന്റെ ആഴവും പരപ്പും വിളിച്ചോതുന്ന താരത്തിലുള്ള വീഡിയോ പങ്കുവെച്ച് കൊണ്ടായിരുന്നു മെഗാസ്റ്റാർ പിറന്നാൾ ആശംസ നേർന്നത്. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

മോഹൻലാൽ പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X