അന്ന് സാഗര്‍ ഏലിയാസ് ജാക്കി ഇന്ന് സ്റ്റീഫന്‍! രാജാവ് എന്നും ഒന്നേയുള്ളു! ലൂസിഫറിലെ മാസ് ഡയലോഗ്!
തിയേറ്ററുകളില്‍ ആര്‍പ്പുവിളി ഉയരാന്‍ ചില മാസ് ഡയലോഗുകള്‍ മതി. നേരത്തെ മോഹന്‍ലാലിന്റെ പല സിനിമകളിലും കേട്ടിട്ടുള്ള അത്തരം ഇടിവെട്ട് ഡയലോഗുകള്‍ ഇന്നും പ്രേക്ഷകരുടെ മനസിലുണ്ടാവും. അതിലൊന്നാണ് നാളത്തെ തലമുറയെ വഴിതെറ്റിക്കുന്ന നാര്‍ക്കോട്ടിക്‌സ് കച്ചവടത്തിന് അന്നും ഇന്നും ഞാന്‍ എതിരാണ് എന്ന് മോഹന്‍ലാല്‍ പറയുന്ന സാഗര്‍ ഏലിയാസ് ജാക്കിയിലെ ഒരു ഡയലോഗ്.
അന്ന് ജാക്കി ആയിരുന്നെങ്കില്‍ ഇന്ന് ലൂസിഫറിലായിരുന്നു അതുപോലെയുള്ള ഡയലോഗുള്ളത്. കിടിലന്‍ ഡയലോഗുകളും ഉശിരന്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും സമ്പന്നമാണ് ലൂസിഫര്‍. ക്ലൈമാക്‌സില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയായി എത്തുന്ന മോഹന്‍ലാല്‍ 'അന്നും ഇന്നും ഞാനാണ് രാജാവ്, ഒരേയൊരു രാജാവ്' എന്ന് പറയുന്ന ഡയലോഗ് ഹിറ്റായിരിക്കുകയാണ്.

രാഷ്ട്രീയവും ലഹരി മാഫിയയും ഇടകലര്‍ന്ന ഒഴുകുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വര്‍ത്തമാനകാലമായിരുന്നു പറഞ്ഞത്. രാഷ്ട്രീയത്തിലേക്ക് പണം ഒഴുക്കാന്‍ ലഹരി മാഫിയെ കൂട്ടുപിടിക്കുന്ന കഥാപാത്രങ്ങളുടെ നേരെയാണ് സ്റ്റീഫന്‍ നെടുമ്പള്ളി വിരല്‍ ചൂണ്ടുന്നത്. അന്ന് ജാക്കി തിയറ്ററുകളില്‍ ഓളം സൃഷ്ടിച്ചതിന്റെ ബാക്കിയാണ് ലൂസിഫറിലൂടെ ഇന്ന് തിയറ്ററില്‍ ഉണ്ടായിരിക്കുന്നത്.
മോഹന്‍ലാലിന്റെ സ്‌ക്രീന്‍ പ്രസന്‍സ് പറഞ്ഞ് അറിയിക്കാന്‍ പറ്റില്ല. അത്രയും മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ ഉള്ളിലെ നടനെക്കാള്‍ സൂപ്പര്‍ താരത്തിനെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ മറ്റൊരു ബ്ലോക്ക്ബസ്റ്റര്‍ മൂവിയായിരിക്കുമിതെന്ന കാര്യത്തില്‍ സംശയമില്ല.


Click it and Unblock the Notifications











