twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലൂസിഫറും പുലിമുരുകനും പോലെ തരംഗമായ സിനിമകള്‍! ലാലേട്ടന്റെ ഇന്‍ഡസ്ട്രി ഹിറ്റുകള്‍ കാണൂ

    By Midhun Raj
    |

    Recommended Video

    ലാലേട്ടന്റെ ഇന്‍ഡസ്ട്രി ഹിറ്റുകള്‍ | filmibeat Malayalam

    മോഹന്‍ലാലിന്റെ സിനിമകള്‍ക്കെല്ലം മികച്ച സ്വീകാര്യത നല്‍കിയിട്ടുളളവരാണ് മലയാളികള്‍. പ്രേക്ഷക മനസുകളില്‍ നിന്നും മായാത്ത ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ സൂപ്പര്‍താരം മലയാളത്തില്‍ ചെയ്തിരുന്നു. വൃത്യസ്തതരം സിനിമകളും കഥാപാത്രങ്ങളും ചെയ്തുകൊണ്ടാണ് ലാലേട്ടന്‍ സൂപ്പര്‍താര പദവിയിലേക്ക് എത്തിയിരുന്നത്. മലയാളത്തിലെ മുന്‍നിര സംവിധായകരുടെ നായകനായും മോഹന്‍ലാല്‍ തിളങ്ങിയിരുന്നു. നടന്റെതായി പുറത്തിറങ്ങിയ വിജയ സിനിമകളില്‍ അധികവും കൂടുതല്‍ കളക്ഷനും നേടിയവയായിരുന്നു.

    എന്റെ പിളേളരെ തൊടുന്നോടാ...! തരംഗമായി ലൂസിഫറിലെ ആ മാസ് രംഗം! പുതിയ പോസ്റ്റര്‍ വൈറല്‍! കാണൂഎന്റെ പിളേളരെ തൊടുന്നോടാ...! തരംഗമായി ലൂസിഫറിലെ ആ മാസ് രംഗം! പുതിയ പോസ്റ്റര്‍ വൈറല്‍! കാണൂ

    നിലവില്‍ പുലിമുരുകന്‍ എന്ന ചിത്രമാണ് ഇന്‍ഡസ്ട്രി ഹിറ്റായി ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നത്. വലിയ വിജയം നേടി മുന്നേറുന്ന ലൂസിഫര്‍ പുലിമുരുകനെ മറികടക്കുമെന്നാണ് അധിക പേരും അഭിപ്രായപ്പെടുന്നത്. ബോക്‌സ് ഓഫീസില്‍നിന്നും മികച്ച കളക്ഷന്‍ നേടിക്കൊണ്ടാണ് സിനിമ മുന്നേറുന്നത്. പുലിമുരുകന് മുന്‍പ് തന്‌റെ കരിയറില്‍ നിരവധി ഇന്‍ഡസ്ട്രി ഹിറ്റുകള്‍ ലഭിച്ചൊരു നായകനടന്‍ കൂടിയാണ് ലാലേട്ടന്‍. സൂപ്പര്‍താരത്തിന്റെ കരിയറിലെ ഇന്‍ഡസ്ട്രി ഹിറ്റുകളെക്കുറിച്ചറിയാം.തുടര്‍ന്ന് വായിക്കൂ...

    താളവട്ടം

    താളവട്ടം

    പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 1986ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു താളവട്ടം. മോഹന്‍ലാല്‍,കാര്‍ത്തിക,ലിസി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. മോഹന്‍ലാലിന്റെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നായിട്ടാണ് താളവട്ടം അറിയപ്പെടുന്നത്. ഏകദേശം 20 ലക്ഷം രൂപ മുതല്‍മുടക്കുളള താളവട്ടം ഒരു കോടിയിലേറെ രൂപ കളക്ഷന്‍ നേടിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സെവന്‍ ആര്‍ട്‌സിന്റെ ബാനറില്‍ ശ്രീ വിജയകുമാര്‍ നിര്‍മ്മിച്ച ചിത്രം റിലീസ് ചെയ്ത പ്രമുഖ കേന്ദ്രങ്ങളില്‍ നൂറ് ദിവസം പിന്നിടുകയും ചെയ്തിരുന്നു.

    ഇരുപതാം നൂറ്റാണ്ട്

    ഇരുപതാം നൂറ്റാണ്ട്

    മോഹന്‍ലാലിനെ സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ത്തിയ ചിത്രങ്ങളിലൊന്നായിരുന്നു ഇരുപതാം നൂറ്റാണ്ട്. കെ മധുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം 1987ലായിരുന്നു റിലീസ് ചെയ്തത്. മോഹന്‍ലാലിന്റെ തന്നെ താളവട്ടത്തിന്റെ കളക്ഷന്‍ റെക്കോര്‍ഡായിരുന്നു ഇരുപതാം നൂറ്റാണ്ട് മറികടന്നത്. ആ വര്ഷം കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായിരുന്നു ഇരുപതാം നൂറ്റാണ്ട്. ചിത്രത്തിലെ സാഗര്‍ എലിയാസ് ജാക്കി പ്രേക്ഷകര്‍ ഇപ്പോഴും ഇഷ്ടപ്പെടുന്ന മോഹന്‍ലാല്‍ കഥാപാത്രങ്ങളിലൊന്നാണ്.

    ചിത്രം

    ചിത്രം

    പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മോഹന്‍ലാലിന്റെ ചിത്രം 1988ലാണ് പുറത്തിറങ്ങിയത്. മലയാള സിനിമാ ചരിത്രത്തിലെ നാഴിക കല്ലായി മാറിയ സിനിമയായിരുന്നു ചിത്രം. സിനിമ തിയ്യേറ്ററുകളില്‍ കൂടുതല്‍ കാലം പ്രദര്‍ശിപ്പിച്ചിരുന്നു. മോഹന്‍ലാലിന്റെ തന്നെ ഇരുപതാം നൂറ്റാണ്ടിന്റെ കളക്ഷനായിരുന്നു സിനിമ തര്‍ത്തത്. 366 ദിവസം 4 ഷോസ് വെച്ച് പൂര്‍ത്തിയാക്കുകയും 39 ദിവസം നൂണ്‍ ഷോ വെച്ച് പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു സിനിമ.

    കിലുക്കം

    കിലുക്കം

    മോഹന്‍ലാല്‍,ജഗതി ശ്രീകുമാര്‍,രേവതി തുടങ്ങിയവര്‍ മുഖ്യ വേഷങ്ങളില്‍ അഭിനയിച്ച ചിത്രമായിരുന്നു കിലുക്കം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമ 1991ലാണ് പുറത്തിറങ്ങിയത്. 32 തിയ്യേറ്ററുകളിലായിരുന്നു സിനിമ റിലീസ് ചെയ്തിരുന്നത്. 5 കോടിയില്‍ അധികം കളക്ഷന്‍ നേടിയ കിലുക്കം ബോക്‌സ് ഓഫീസില്‍ പുതുചരിത്രം കുറിച്ചിരുന്നു. മൂന്നൂറിലധികം ദിവസങ്ങള്‍ പിന്നിട്ടാണ് കിലുക്കം പ്രദര്‍ശനം അവസാനിപ്പിച്ചത്.

    മണിച്ചിത്രത്താഴ്

    മണിച്ചിത്രത്താഴ്

    ഫാസിലിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍,സുരേഷ് ഗോപി,ശോഭന തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. 1993ലാണ് സിനിമ റിലീസ് ചെയ്തത്. മോഹന്‍ലാലിന്റെ തന്നെ കിലുക്കത്തിന്റെ കളക്ഷന്‍ റെക്കോര്‍ഡായിരുന്നു മണിച്ചിത്രത്താഴ് തകര്‍ത്തത്. ഏഴ് കോടിയോളം രൂപയായിരുന്നു മണിച്ചിത്രത്താഴിന്റെ മൊത്തം കളക്ഷന്‍.

    ചന്ദ്രലേഖ

    ചന്ദ്രലേഖ

    പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഫാസില്‍ നിര്‍മ്മിച്ച ചിത്രമായിരുന്നു ചന്ദ്രലേഖ.1997ല്‍ 33 തിയ്യേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ആദ്യമായി 10 കോടി ക്ലബില്‍ എത്തിയ മലയാള ചിത്രമായി മാറിയിരുന്നു. അതുവരെയുണ്ടായിരുന്ന അധിക സിനിമകളുടെയും കളക്ഷന്‍ ഭേദിച്ചുകൊണ്ടാണ് ചന്ദ്രലേഖ തിയ്യേറ്ററുകളില്‍ നിന്നും മുന്നേറിയിരുന്നത്. 150 ദിവസം സിനിമ തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

    ആറാം തമ്പുരാന്‍

    ആറാം തമ്പുരാന്‍

    ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ആറാം തമ്പുരാന്‍ 1997ലാണ് പുറത്തിറങ്ങിയിരുന്നത്.രഞ്ജിത്തിന്റെ തിരക്കഥയില്‍ സുരേഷ് കുമാറായിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നത്. ഏകദേശം പതിനൊന്ന് കോടിയിലധികമായിരുന്നു സിനിമയുടെ ഫൈനല്‍ ഗ്രോസ്. ആ വര്‍ഷം തന്നെ ഇറങ്ങിയ മോഹന്‍ലാലിന്റെ ചന്ദ്രലേഖയുടെ റെക്കോര്‍ഡ് ആയിരുന്നു ആറാം തമ്പുരാന്‍ തകര്‍ത്തിരുന്നത്.

    നരസിംഹം

    നരസിംഹം

    2000ത്തിലാണ് മോഹന്‍ലാലിന്റെ നരസിംഹം തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു നിര്‍മ്മിച്ചിരുന്നത്. ആ വര്‍ഷം എറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം ഇന്‍ഡസ്ട്രി ഹിറ്റായി മാറിയിരുന്നു. പതിനഞ്ച് കോടിയിലധികം രൂപയാണ് സിനിമയുടെ മൊത്തം കളക്ഷനെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

    രസതന്ത്രം

    രസതന്ത്രം

    സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രമായിരുന്നു രസതന്ത്രം. ഭരത് ഗോപി, ഇന്നസെന്റ്, മീരാ ജാസ്മിന്‍,കെപിഎസി ലളിത തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. 100ദിവസം കൊണ്ട് 14000ല്‍ അധികം ഷോകള്‍ സിനിമ പൂര്‍ത്തിയാക്കിയിരുന്നു. 16 കോടിയ്ക്കു മുകളിലായിരുന്നു സിനിമയുടെ ഫൈനല്‍ ഗ്രോസ്. രാജമാണിക്യത്തിന്റെ റെക്കോര്‍ഡായിരുന്നു സിനിമ പഴങ്കയാക്കിയിരുന്നത്.

    ദൃശ്യം

    ദൃശ്യം

    ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു ദൃശ്യം. ഫാമിലി ത്രില്ലറായി ഇറങ്ങിയ ദൃശ്യം തിയ്യേറ്ററുകളില്‍ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറിയിരുന്നു. മലയാളത്തിലെ എക്കാലത്തെയും വലിയ വിജയ ചിത്രങ്ങളിലൊന്നായാണ് സിനിമ മാറിയിരുന്നത്. 2013ല്‍ റിലീസ് ചെയ്ത സിനിമ 175 ദിവസത്തോളം പ്രദര്‍ശിപ്പിച്ചിരുന്നു.75 കോടിയോളമാണ് സിനിമയുടെ ഫൈനല്‍ ഗ്രോസ്. കേരളത്തില്‍നിന്നും മാത്രമായി 44.5 കോടി രൂപയും ചിത്രം നേടി.

    പുലിമുരുകന്‍

    പുലിമുരുകന്‍

    നിലവില്‍ മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റായി ഇപ്പോഴും തുടരുന്നത് പുലിമുരുകന്‍ തന്നെയാണ്. 150 കോടിയായിരുന്നു മോഹന്‍ലാല്‍ ചിത്രത്തിന്റെ ആഗോള കളക്ഷന്‍.വൈശാഖ് സംവിധാനം ചെയ്ത സിനിമ ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മിച്ചത്. മോഹന്‍ലാലിന്റെ തന്നെ ദൃശ്യത്തിന്റെ റെക്കോര്‍ഡായിരുന്നു ചിത്രം മറികടന്നിരുന്നത്.

    തെരിയിലെ വില്ലന്‍,തമിഴ് ചലച്ചിത്ര സംവിധായകന്‍ ജെ മഹേന്ദ്രന്‍ അന്തരിച്ചുതെരിയിലെ വില്ലന്‍,തമിഴ് ചലച്ചിത്ര സംവിധായകന്‍ ജെ മഹേന്ദ്രന്‍ അന്തരിച്ചു

    ഏആര്‍ റഹ്മാന്റെ അവഞ്ചേഴ്‌സ് മാര്‍വല്‍ ആന്തം തരംഗമാകുന്നു! യുടൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതായി പാട്ട്!ഏആര്‍ റഹ്മാന്റെ അവഞ്ചേഴ്‌സ് മാര്‍വല്‍ ആന്തം തരംഗമാകുന്നു! യുടൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതായി പാട്ട്!

    English summary
    mohanlal's industry hits malayalam movies
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X