2 തവണ മോഹന്‍ലാലിന്റെ മരണമാസ് എന്‍ട്രി! അക്കാലത്ത് പിറന്നത് രണ്ട് സൂപ്പര്‍ ഹിറ്റ് സിനിമകളും!

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാല്‍ മലയാളത്തിലേക്ക് സമ്മാനിച്ച ഹിറ്റ് സിനിമകള്‍ ഒന്നും രണ്ടുമല്ല. 1980 കാലഘട്ടത്തില്‍ അധോലോക നായകന്മാരുടെ കഥയുമായിട്ടാണ് എത്തിയതെങ്കില്‍ തൊണ്ണൂറുകളില്‍ വ്യത്യസ്തതതും പുതുമയുള്ളതുമായ കഥകളായിരുന്നു. ഈ സമയത്തെത്തിയ സിനിമകള്‍ക്ക് ഇന്നും ജനപിന്തുണ ലഭിക്കാറുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. ഇന്ന് പരീക്ഷണ സിനിമകള്‍ പലതും എത്താറുണ്ടെങ്കിലും പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ചിത്രങ്ങള്‍ പരിമിതാണ്.

മോഹന്‍ലാലിന്റെ തേന്മാവിന്‍ കൊമ്പത്ത് റിലീസിനെത്തിയിട്ട് ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തൊട്ടടുത്ത ദിവസം മോഹന്‍ലാലിന്റേത് തന്നെ ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയുടെയും വാര്‍ഷികമാണ്. ഇരു ചിത്രങ്ങളും എക്കാലവും ഓര്‍ത്തിരിക്കുന്ന അഡാറ് സിനിമകളായിരുന്നതിനാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം റിലീസ് ദിവസം ആഘോഷിക്കുന്ന തിരക്കിലാണ് ഫാന്‍സ്. സിനിമകളെ കുറിച്ചോര്‍ത്ത് ട്രോളന്മാരും സജീവമായി എത്തിയിരിക്കുകയാണ്.

തേന്മാവിന്‍ കൊമ്പത്ത്

തേന്മാവിന്‍ കൊമ്പത്ത്

മോഹന്‍ലാലിന്റെ കരിയറിലെ ഹിറ്റ് സിനിമകളിലൊന്നാണ് തേന്മാവിന്‍ കൊമ്പത്ത്. റോമാന്റിക് കോമഡി ചിത്രമായിട്ടൊരുക്കിയ സിനിമയില്‍ ശോഭനയായിരുന്നു നായിക. നെടുമുടി വേണു, കുതിരവട്ടം പപ്പു, കവിയൂര്‍ പൊന്നമ്മ, ശ്രീനിവാസന്‍ എന്നിവരായിരുന്നു മറ്റ് താരങ്ങള്‍. പ്രിയദര്‍ശനായിരുന്നു തിരക്കഥ ഒരുക്കി തേന്മാവിന്‍ കൊമ്പത്ത് സംവിധാനം ചെയ്തത്. അക്കൊല്ലം സാമ്പത്തിക വിജയം നേടിയ സിനിമകളില്‍ ഒന്ന് തേന്മാവിന്‍ കൊമ്പത്ത് ആയിരുന്നു. മോഹന്‍ലാല്‍-ശോഭന കൂട്ടുകെട്ട്, മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ട് എന്നിങ്ങനെ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സമ്മാനിക്കുന്ന കൂട്ടുകെട്ടായിരുന്നു ചിത്രത്തിലൂടെ ഒന്നിച്ചത്.

 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി...

25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി...

ആ വര്‍ഷത്തെ ദേശീയ പുരസ്‌കാരത്തില്‍ മികച്ച ഛായാഗ്രഹകനുള്ള പുരസ്‌കാരം കെവി ആനന്ദിന് ലഭിച്ചിരുന്നു. മികച്ച കലാസംവിധായകനുള്ള ദേശീയ പുരസ്‌കാരം സാബു സിറിളും സ്വന്തമാക്കി. കേരള ചലച്ചിത്ര പുരസ്‌കാരത്തില്‍ ഇഗ്നേഷ്യസിന് മികച്ച സംഗീത സംവിധാനത്തിനുള്ള അംഗീകാരവും ലഭിച്ചു. 1994 മേയ് പതിമൂന്നിനായിരുന്നു തേന്മാവിന്‍ കൊമ്പത്ത് റിലീസിനെത്തുന്നത്. കഴിഞ്ഞ ദിവസം സിനിമ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇതിന് മുന്നോടിയായി സോഷ്യല്‍ മീഡിയ നിറയെ ട്രോളുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

 ഇരുപതാം നൂറ്റാണ്ട്

ഇരുപതാം നൂറ്റാണ്ട്

തേന്മാവിന്‍ കൊമ്പത്ത് പോലെ ഇന്ന് വാര്‍ഷികമാഘോഷിക്കുന്ന മറ്റൊരു ചിത്രമാണ് ഇരുപതാം നൂറ്റാണ്ട്. എസ്എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്ത ക്രൈം ത്രില്ലര്‍ ചിത്രമായിരുന്നു ഇരുപതാം നൂറ്റാണ്ട്. മോഹന്‍ലാല്‍ അധോലോക നായകനായ സാഗര്‍ ഏലീയാസ് ജാക്കി ആയിട്ടെത്തിയ ചിത്രം ബേക്‌സോഫീസില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ചിരുന്നു. അക്കാലത്തെ സകല റെക്കോര്‍ഡുകളും തിരുത്തി കുറിച്ച സിനിമയാണെന്നാണ് വിക്കിപീഡിയയില്‍ നിന്നുമുള്ള റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാവുന്നത്. കേവലം ഒറ്റ ദിവസം കൊണ്ടായിരുന്നു സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരിച്ചത്. തിയറ്ററുകളില്‍ 200 ദിവസങ്ങളോളം പ്രദര്‍ശനം നടത്തിയ സിനിമ അക്കാലത്ത് രണ്ട് കോടിയ്ക്ക് മുകളില്‍ കളക്ഷനായിരുന്നു നേടിയിരുന്നത്.

 32 സുന്ദര വര്‍ഷങ്ങള്‍

32 സുന്ദര വര്‍ഷങ്ങള്‍

1987 മേയ് പതിനാലിനായിരുന്നു ഇരുപതാം നൂറ്റാണ്ട് റിലീസ് ചെയ്യുന്നത്. ഇന്ന് 32 സുന്ദര വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് സിനിമ. മോഹന്‍ലാല്‍ നായകനാവുമ്പോള്‍ സുരേഷ് ഗോപി, അംബിക, ജഗതി ശ്രീകുമാര്‍, ഉര്‍വ്വശി എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. കന്നഡ, തെലുങ്ക്, എന്നീ ഭാഷകളിലേക്കും ചിത്രമെത്തിയിരുന്നു. 2009 ല്‍ സാഗര്‍ ഏലീയാസ് ജാക്കി എന്ന പേരില്‍ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ഭാഗം എത്തിയിരുന്നു.

മാരക എക്‌സ്പ്രഷന്‍

മാരക എക്‌സ്പ്രഷന്‍

തന്റെ സിനിമകളില്‍ എക്‌സ്പ്രഷന്‍ ഇടുന്ന കാര്യത്തില്‍ മോഹന്‍ലാലിനെ കടത്തി വെട്ടാന്‍ മറ്റാരുമില്ലെന്ന് പറയാം. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഭാവം മാറ്റി മറിക്കുന്ന താരമാണദ്ദേഹം. ഒരുപക്ഷെ ലാലേട്ടന്‍ ഇത്രയധികം മാരക എക്‌സ്പ്രഷന്‍ ഇട്ട സിനിമ ഇതല്ലാതെ വേറെ കാണില്ല.

മനോഹരമായ ഫ്രെയിം

മനോഹരമായ ഫ്രെയിം

തേന്മാവിന്‍ കൊമ്പത്തിലൂടെ ഛായാഗ്രഹണത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു എന്ന് പറയുന്നത് ചുമ്മാതല്ല. മോളിവുഡ് ഇതുവരെ കണ്ടതില്‍ ഏറ്റവും മനോഹരമായ ഫെയ്രിംസാണ് ചിത്രത്തിലുണ്ടായിരുന്നത്. സിനിമ ആകെ മൊത്തം കളര്‍ഫുള്‍ ആയിരുന്നു.

അധോലോക നായകന്‍

അധോലോക നായകന്‍

സെന്‍സര്‍ ബോര്‍ഡിന്റെ എ സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടും ഇന്‍ഡസ്ട്രി ഹിറ്റടിച്ച മലയാളത്തിലെ ആദ്യത്തെതും ഏറ്റവും സ്റ്റൈലിഷ് അധോലോക നായകനായിരുന്നു സാഗര്‍ ഏലിയാസ് ജാക്കി. ജാക്കിയ്ക്ക് ഇന്ന് 32-ാം പിറന്നാളാണ്.

 മരണമാസ് ഡയലോഗ്

മരണമാസ് ഡയലോഗ്

ചതിയ്ക്കും വഞ്ചനയ്ക്കും ഇവിടെ ഒരു നിയമമേ ഉള്ളു. അത് നീ ആയാലും ശരി ഞാന്‍ ആയാലും ശരി. മാസ് ഡയലോഗുകളും മരണമാസ് എന്‍്ട്രിയോടും കൂടിയായിരുന്നു സാഗര്‍ ഏലിയാസ് ജാക്കി എത്തിയിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X