നിരഞ്ജനില്‍ നിന്നും പക്കിയിലേക്ക്! മാജിക് പ്രകടനവുമായി മോഹന്‍ലാല്‍! പക്കി കൊലമാസ്സായത് ഇങ്ങനെ! കാണൂ

റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളി കൂട്ടുകെട്ടിലൊരുക്കിയ കായംകുളം കൊച്ചുണ്ണി തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോള്‍. അപ്രതീക്ഷിതമായെത്തിയ പ്രളയത്തെത്തുടര്‍ന്ന് കേരളം ഒന്നടങ്കം വിറുങ്ങലിച്ച് നിന്നപ്പോള്‍ സിനിമകളുടെ റിലീസും മാറ്റിയിരുന്നു. ഇതോടെയാണ് കൊച്ചുണ്ണിയുടെ റിലീസും മാറ്റിയത്. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന സിനിമ കൂടിയായിരുന്നു. ചരിത്ര പശ്ചാത്തലത്തിലൊരുങ്ങുന്ന നിരവധി സിനിമകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. കഥകളിലൂടെ മലയാളികള്‍ക്ക് സുപരിചിതരാണ് ഇത്തിക്കര പക്കിയും കായംകുളം കൊച്ചുണ്ണിയും. നിവിന്‍ പോളി മാത്രമല്ല അതിഥിയായെത്തുന്ന മോഹന്‍ലാലും ചിത്രം പൊളിച്ചടുക്കുമെന്ന് നേരത്തെ തന്നെ ഉറപ്പ് ലഭിച്ചിരുന്നു.

നിവിന്‍ പോളി ചിത്രത്തില്‍ അതിഥിയായി മോഹന്‍ലാല്‍ എത്തിയേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു സിനിമയെക്കുറിച്ചുള്ള കാര്യങ്ങള്‍ വൈറലായി മാറിയത്. കാത്തിരിപ്പിന് വിരമാമിട്ടെത്തിയ സിനിമ മുന്നേറുകയാണ്. സമ്മര്‍ ഇന്‍ ബത്‌ലേഹേമില്‍ മോഹന്‍ലാല്‍ അതിഥിയായെത്തിയതും പിന്നീട് നടന്ന സംഭവങ്ങളെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. നിവിന്‍ പോളിക്കും അത്തരമൊരു അവസ്ഥ വരുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും ഇടയ്ക്ക് അരങ്ങേറിയിരുന്നു. ഇത്തിക്കര പക്കി വ്യത്യസ്തനാവുന്നത് എന്തുകൊണ്ടാണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

നിവിന്‍ പോളിക്കൊപ്പം മോഹന്‍ലാല്‍

നിവിന്‍ പോളിക്കൊപ്പം മോഹന്‍ലാല്‍

ഏതൊരു യുവതാരവും കൊതിക്കുന്ന അതുല്യ അവസരമാണ് ഈ ചിത്രത്തിലൂടെ നിവിന്‍ പോളിയെ കാത്തിരുന്നത്. നേരത്തെ തന്നെ സിനിമയില്‍ മോഹന്‍ലാല്‍ എത്തിയേക്കുമെന്ന തരത്തിലുള്ള പ്രതികരണമുണ്ടായിരുന്നുവെങ്കിലും ഫേസ്ബുക്കിലൂടെ നിവിന്‍ പോളിയായിരുന്നു ഇക്കാര്യത്തെക്കുറിച്ച് സ്ഥിരീകരണം നടത്തിയത്. ഇതോടെയാണ് ആരാധകര്‍ ആവേശത്തോടെ ഈ ചിത്രത്തിനായി കാത്തിരുന്നത്. 20 മിനിറ്റോളം സമയമാണ് അദ്ദേഹം എത്തുന്നതെങ്കിലും തിയേറ്റര്‍ വിട്ടിറങ്ങുന്ന പ്രേക്ഷകര്‍ അതോര്‍ത്തിരിക്കുമെന്നും അണിയറപ്രവര്‍ത്തകര്‍ ഉറപ്പ് നല്‍കിയിരുന്നു.

സിനിമയെ കവര്‍ന്നെടുക്കുമോ?

സിനിമയെ കവര്‍ന്നെടുക്കുമോ?

അതിഥി താരമായെത്തി ആ ചിത്രത്തെ കവര്‍ന്നെടുക്കുന്ന താരമാണ് മോഹന്‍ലാല്‍. നേരത്തെയുള്ള ചരിത്രം അതായതിനാല്‍ത്തന്നെ അ്ക്കാര്യത്തെക്കുറിച്ചോര്‍ത്തുള്ള ആശങ്ക ആരാധകരെ അലട്ടിയിരുന്നു. ഏത് തരത്തിലുള്ള കഥാപാത്രത്തെയും തന്നിലേക്ക് ആവാഹിക്കാന്‍ പ്രത്യേക കഴിവുള്ള താരത്തില്‍ ഈ കഥാപാത്രവും ഭദ്രമായിരിക്കുമെന്ന് സംവിധായകനും സംഘത്തിനും ഉറപ്പുണ്ടായിരുന്നു. സിനിമയിലെ പക്കിയുടെ ലുക്ക് വന്നപ്പോള്‍ മുതല്‍ മുഴുവന്‍ ശ്രദ്ധയും അങ്ങോട്ടേക്ക് തിരിഞ്ഞുവെന്നുള്ളതാണ് മറ്റൊരു കാര്യം.

മുന്‍പൊരിക്കലും കണ്ടിട്ടില്ല

മുന്‍പൊരിക്കലും കണ്ടിട്ടില്ല

മോഹന്‍ലാല്‍ ഈ ചിത്രത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്നുള്ള കാര്യത്തെക്കുറിച്ച് നിവിന്‍ പോളി കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു. അതിനാല്‍ത്തന്നെ അതെങ്ങനെയെന്നറിയാനായുള്ള ആകാംക്ഷയും ആരാധകര്‍ക്കുണ്ടായിരുന്നു. ടീസറും ട്രെയിലറുമൊക്കെ പുറത്തുവന്നപ്പോള്‍ പ്രേക്ഷക പ്രതീക്ഷയും വാനോളമുയരുകയായിരുന്നു. ഹീറോ പരിവേഷം തന്നെയാണ് അദ്ദേഹത്തിന്റെ അതിഥി വേഷത്തിന് ലഭിക്കുന്നതെന്നാണ് മറ്റൊരു സവിശേഷത.

നിരഞ്ജനെ മറന്നോ?

നിരഞ്ജനെ മറന്നോ?

രണ്ട് പതിറ്റാണ്ടിന് മുന്‍പ് സമ്മര്‍ ഇന്‍ ബത്‌ലേഹമെന്ന സിബി മലയില്‍ ചിത്രത്തില്‍ നിരഞ്ജനെന്ന അതിഥി താരമായി മോഹന്‍ലാല്‍ എത്തിയിരുന്നു. സുരേഷ് ഗോപിയേയും ജയറാമിനേയും മറച്ചുവെക്കുന്ന പ്രകടനവുമായെത്തിയ താരം ഈ ചിത്രത്തെ ഒറ്റയടിക്ക് കവര്‍ന്നെടുക്കുകയായിരുന്നു. കേവലം 20-25 മിനിറ്റ് നേരം മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂവെങ്കിലും കൊച്ചുണ്ണിയേയും താരം തന്റേതാക്കി മാറ്റുമെന്നുറപ്പാണ്. അന്നത്തെ പ്രകടനത്തിനും അപ്പുറത്തുള്ള പ്രകടനമാണ് കൊച്ചുണ്ണിയിലേതെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

Recommended Video

ചരിത്രം തിരുത്തി കൊച്ചുണ്ണി | Theater Response | FilmiBeat Malayalam
ആരാധകര്‍ക്ക് സന്തോഷിക്കാന്‍ അത് മതി

ആരാധകര്‍ക്ക് സന്തോഷിക്കാന്‍ അത് മതി

ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരവും മലയാളികളുടെ സ്വകാര്യ അഹങ്കാരവുമായ മോഹന്‍ലാല്‍ ആരാധകര്‍ കൊച്ചുണ്ണിയേയും ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ഇപ്പോള്‍. 30 മിനിറ്റ് നേരത്തെ പ്രകടനമാണെങ്കിലും അത് തന്നെ ധാരാളമാണെന്നാണ് ഇവര്‍ പറയുന്നത്. ഇത്തിക്കര പക്കിയെന്ന കഥാപാത്രമായി താരമെത്തുമെന്ന റിപ്പോര്‍ട്ട് വന്നപ്പോള്‍ തുടങ്ങിയ ആവേശമാണ് തിയേറ്ററുകളില്‍ കാണുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X