ഫേസ്ബുക്കിനെ നിശ്ചലമാക്കിയത് ലാലേട്ടനാണ്! അന്ന് വര്‍ക്കൗട്ട് ഫോട്ടോ, ഇന്ന് കണ്ണിറുക്കി ഫോട്ടോ!
നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുകയാണ്. ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന സിനിമയില്‍ മോഹന്‍ലാലും ജോയിന്‍ ചെയ്തു. അതിഥി വേഷത്തിലാണ് സിനിമയില്‍ അഭിനയിക്കുന്നതെങ്കിലും 25 മിനുറ്റോളം ലാലേട്ടന്‍ സിനിമയിലുണ്ടാവും.
സിനിമയിലെ ലാലേട്ടന്റെ കഥാപാത്രമായ ഇത്തിക്കര പക്കിയായിട്ടുള്ള ഫസ്റ്റ് ലുക്ക് ഇന്നലെ പുറത്ത് വിട്ടിരിക്കുകയാണ്. നീരാളിയില്‍ ഗ്ലാമര്‍ പയ്യന്റെ ലുക്കില്‍ നിന്നും ഇത്തിക്കര പക്കിയായപ്പോഴുള്ള മാറ്റം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പുറത്ത് വന്ന ഉടനെ തന്നെ ഏട്ടന്റെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഒരു അഡാറ് ലവിലെ പ്രിയ വാര്യരെ പോലെ ഒരു കണ്ണടച്ച് കാണിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവെച്ചത്. ഇതോടെ പലതരത്തിലുള്ള ട്രോളുകളാണ് ഫോട്ടോയ്ക്ക് വന്ന് കൊണ്ടിരിക്കുന്നത്.

ഇത്തിക്കര പക്കിയായി മോഹന്‍ലാല്‍
കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഇത്തിക്കര പക്കിയുടെ ലുക്ക് പുറത്ത് വന്നിരിക്കുകയാണ്. മോഹന്‍ലാല്‍ തന്നെയായിരുന്നു ഫോട്ടോ റിലീസ് ചെയ്തത്. സോഷ്യല്‍ മീഡിയ നിറയെ ഫോട്ടോയെ കുറിച്ച് ട്രോളുകള്‍ വ്യാപിക്കുകയാണ്.

പ്രിയയെ കോപ്പിയടിച്ചതാണോ?
അഡാറ് ലവിലെ പ്രിയ ഫേമസ് ആയത് കണ്ട് അതെ പോലെ തന്നെ ഫേമസ് ആവാന്‍ ശ്രമിക്കുന്ന ലാലേട്ടന്‍.

അതാണ് ലാലേട്ടന്‍
ഒരു നിമിഷമുള്ള റോളാണേലും സിനിമയ്ക്ക് വേണ്ടി എന്ത് മാറ്റവും ചെയ്യാനുള്ള മനസ്. അതാണ് ലാലേട്ടന്‍.

സബാഷ് ...
രാത്രി ഉറങ്ങാന്‍ നേരം ഫേസ്ബുക്ക് നോക്കുന്ന ലാലേട്ടന്‍ ഹേറ്റേഴ്‌സ്. ഇത്തിക്കര പക്കിയുടെ ലുക്ക് കാണുന്നു. സബാഷ് എല്ലാം തീര്‍ന്നു

ഇനി അങ്ങനെ ആണോ?
പ്രിയയെ കണ്ട് ഏട്ടനും അതുപോലെ ഒന്ന് പയറ്റി നോക്കിയതാണോ? എവിടെയോ എന്തോ ഒരു ഛായകാച്ചല്‍ തോന്നുന്നുണ്ട്.

ഫേസ്ബുക്കിനെ ഹാങ് ആക്കി
അന്നൊരു വര്‍ക്കൗട്ട് ഫോട്ടോ ഇട്ട് ഫേസ്ബുക്കിനെ ഇളക്കി മറിച്ചു. പിന്നെ ജിം ഫോട്ടോ ഇട്ട് ഹേറ്റേഴ്‌സിനെ ഞെട്ടിച്ചു. ഇപ്പോള്‍ ഫേസ്ബുക്ക് ഹാങ് ആക്കി മറ്റൊരു ഫോട്ടോയും.

അതാണല്ലോ ശീലം
വീണ്ടും ഓഞ്ഞ ലുക്കില്‍ വന്നു ഞങ്ങളെ ചിരിപ്പിച്ചു അല്ലെ. ഉവ്വ് അതാണല്ലോ ശീലം.

കൂതറ
മുന്‍പ് ഇപ്പോഴിറങ്ങിയ രൂപവുമായി സാമ്യമുള്ള മറ്റൊരു വേഷം മോഹന്‍ലാല്‍ ചെയ്തിരുന്നു. കൂതറ എന്ന സിനിമയിലായിരുന്നു അത്. എന്നാലിതിപ്പോള്‍ കൂതറ 2 ആയോ.?

ലോക കൂതറ
മോഹന്‍ലാല്‍ കൂതറയും കൂതറ 2 ഓക്കേ ആയാലും
ലോക കൂതറ ആയ ഒരാളുണ്ട്.

ആരാ നായകന്‍
കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് സ്‌പോട്ടില്‍ നിന്നുമുള്ള ചിത്രം. ചിത്രം കണ്ട ശരാശരി പ്രേക്ഷകന്റെ സംശയം ആരാണ് ശരിക്കും നായകന്‍ എന്നുള്ളതാണ്.

കംപ്ലീറ്റ് ആക്ടര്‍
മോഹന്‍ലാലിനെ കംപ്ലീറ്റ് ആക്ടര്‍ എന്ന് വിളിക്കാന്‍ കാരണം ഒരു നിമിഷമുള്ള റോളാണേലും സിനിമയ്ക്ക് വേണ്ടി എന്ത് മാറ്റവും ചെയ്യാനുള്ള മനസ്. അതാണ് ലാലേട്ടന്‍.

മേക്കോവര്‍
ഒരു 25 മിനുറ്റിന്റെ ഗസ്റ്റ് റോളിന് വേണ്ടി ഇത്രയും ഡെഡിക്കേഷന്‍ ചെയ്യുകയും ഇത്തിക്കര പക്കിയുടെ എല്ലാ മേക്കോവര്‍ ചെയ്യുകയും ചെയ്യുന്നു. അതാമ് ലാലേട്ടനെ മറ്റ് തരത്തില്‍ വ്യത്യസ്തനാക്കുന്നത്.

ഒന്നും പറയാനില്ല
മോഹന്‍ലാലിന്റെ മേക്കോവര്‍ കണ്ട പ്രേക്ഷകന് പിന്നെ ഒന്നും പറയാനുണ്ടാവില്ല. കാരണം പൊളിച്ച ലുക്കാണ്.

എത്ര പേര്‍ക്കറിയാം..
ഇത്തിക്കര പക്കിയാകാന്‍ ആദ്യം വിളിച്ചത് മമ്മൂക്കയെ ആണെന്നും കുളിംഗ് ഗ്ലാസ് വെക്കാന്‍ പറ്റാത്തത് കൊണ്ട് അദ്ദേഹം പിന്മാറിയതാണെന്നും ഇവിടെ എത്ര പേര്‍ക്കറിയാം?

അതിനിപ്പോ എന്താ..
കായംകുളം കൊച്ചുണ്ണിയില്‍ പക്കി ആവാന്‍ ലാലേട്ടന്‍ വിഗ്ഗ് മാറ്റി താടി വളര്‍ത്തി പിന്നെ കണ്ണും ഇറുക്കി. അത് കേട്ട മലയാളികള്‍ അതിനിപ്പോ എന്താ? അപ്പോള്‍ ഏട്ടനെ കംപ്ലീറ്റ് ആക്ടര്‍ എന്ന് വിളിച്ചൂടെ..

മറ്റൊരു റോള്‍ കൂടി
മോഹന്‍ലാല്‍ ചെയ്ത് ദുരന്തമാക്കിയ ചരിത്ര കഥാപാത്രങ്ങളിലേക്ക് മറ്റൊരു റോള്‍ കൂടി എത്തിയിരിക്കുന്നു. ഇത്തിക്കര പക്കി.

കംപ്ലീറ്റ് മജീഷ്യന്‍
മുഖത്തിലെ ഓരോ അണുവിലും മുടിയിലും രോമത്തിലും വരെ ഇത്തിക്കര പക്കിയെ കൊണ്ടുവന്ന ഈ മനുഷ്യനെ കംപ്ലീറ്റ് ആക്ടര്‍ എന്നല്ല വിളിക്കേണ്ടത്. കംപ്ലീറ്റ് മജീഷ്യന്‍ എന്നാണ്.

അങ്ങനെ തോന്നുന്നുണ്ടോ?
കൊച്ചുണ്ണിയുടെ തലയില്‍ നിന്നും ചോര വാര്‍ന്ന് പോകുന്നു. എന്നിട്ടും ഇത്തിക്കര പക്കി വെറുതെ ഇരിക്കുമെന്ന് തോന്നുന്നുണ്ടോ? ഇനിയാണ് കിണ്ണം കാച്ചിയ കളി.

ചക്ക വീണ് മുയല്‍ ചത്തു
പ്രിയ വാര്യര്‍ ഒരു ചക്ക ഇട്ടു. മുയല്‍ ചത്തു. ഇതറിഞ്ഞ് കൊറേ എണ്ണം കണ്ണും അടച്ച് ഇറങ്ങിയിട്ടുണ്ട്.

അടപ്പടലം മുഞ്ചിയോ
ഈ 4G ലുക്ക് കണ്ട് ഏട്ടന്‍ ഫാന്‍സിന് ഫേസ്ബുക്കില്‍ രോമാഞ്ചം വന്നതായി കാണിക്കുന്നു. എന്നാല്‍ ശരിക്കും അടപ്പടലം മൂഞ്ചിയ അവസ്ഥയായോ എന്ന് സംശയമുണ്ട്.

ഞാനറിഞ്ഞില്ലല്ലോ
മുന്‍പ് പല ഫോട്ടോസ് ഇട്ട് ലാലേട്ടന്‍ ഫേസ്ബുക്കിനെ ഹാങ് ആക്കിയെന്ന് ആരാധകരുടെ തള്ള്. എന്നാല്‍ ഇതൊക്കേ എപ്പോഴെന്നറിയാതെ സുക്കറണ്ണനും.

കണ്ണ് തുറന്ന കണ്ടോളു.
ചരിത്രവേഷം മോഹന്‍ലാലിന് ചേരില്ലെന്ന് പറയുന്നവര്‍ കണ്ണ് തുറന്ന് കണ്ടോളു. ഇത്തിക്കര പക്കിയായ മോഹന്‍ലാലിനെ..

ട്രോളിയതാണോ
മോഹന്‍ലാലിന്റെ പുതിയ ലുക്ക് ഇഷ്ടപ്പെടാത്തവരുമുണ്ട്. ഈ ഓഞ്ഞ ലുക്ക് കണ്ട് ചിരിച്ച് ചത്തവര്‍ ലൈക്ക് അടിക്കാന്‍ പറഞ്ഞാല്‍ 2 k കിട്ടുമെന്നാണ് അവര്‍ പറയുന്നത്.

വേറെ ഒരു മുഖത്തും കിട്ടില്ല
ലാലേട്ടന്‍ കണ്ണിറുക്കി കാണിക്കുന്ന ആ ഫീല്‍ വേറെ ഏത് മുഖത്ത് നോക്കിയാലും കിട്ടില്ല. അത്രയ്ക്കും പെര്‍ഫെക്ടാണ്.

എല്ലാവരും കേട്ടോളു
ഇത്തിക്കര പക്കിയുമായി നമുക്കും ഒരു ഒന്നൊന്നര ഐറ്റം വരാനുണ്ടെന്ന് എല്ലാവരും അറിഞ്ഞോളു..

ഇവിടെ ഒക്കേ തന്നെ ഉണ്ടല്ലോല്ലേ
ലാലേട്ടന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് മുഖത്തെ കുഴികള്‍ അടച്ചു എന്നും പറഞ്ഞ്. നാല് നേരം ട്രോള് ഉണ്ടാക്കി ഇട്ടിരുന്ന ചില പ്രമുഖ ഫാന്‍സ് ഉണ്ടായിരുന്നു. അവര്‍ ഇവിടെ ഒക്കെ തന്നെ ഇല്ലേ ആവോ..

കായംകുളം കൊച്ചുണ്ണി ഗംഭീരമാകും
കൊച്ചുണ്ണിയായി നിവിനും ഇത്തിക്കര പക്കിയായി മോഹന്‍ലാലും എത്തുമ്പോള്‍ കായംകുളം കൊച്ചുണ്ണി ഗംഭീരമാകും എന്ന് പ്രതീക്ഷിക്കാം.

വിസ്മയിപ്പിക്കുകയാണല്ലോ...
എന്നാലും എന്റെ ലാലേട്ടാ.. നിങ്ങള്‍ ഓരോ ദിവസം കഴിയുമ്പോഴും ഞങ്ങളെ ഇങ്ങനെ വിസ്മയിപ്പിക്കുകയാണല്ലോ..

ഇവര്‍ക്ക് ശേഷം ലാലേട്ടന്‍
ദിലീപിന്റെ സൗണ്ട് തോമ, ചാന്ത്‌പൊട്ട്, കുഞ്ഞിക്കൂനന്‍, മമ്മൂട്ടിയുടെ വാറൂണ്ണി എന്നിങ്ങനെയുള്‌ല കഥാപാത്രങ്ങളായുള്ള രൂപമാറ്റത്തിന് ശേഷം ലാലേട്ടന്റെ ഇത്തിക്കര പക്കിയും.

ലാലേട്ടനും കൊടുക്കാം
ഹായ് ലാലേട്ടന്‍. ലാലേട്ടനും കൊടുക്കാം ഒരെണ്ണം എന്ന് കരുതിയപ്പോള്‍ ഹാപ്പി വാലന്റൈന്‍സ് ഡേ എന്ന് പറഞ്ഞ് മോഹന്‍ലാലിന്റെ വക തിരിച്ചും കിട്ടി.

എന്തിനാ കുരു പൊട്ടുന്നത്
മോഹന്‍ലാല്‍ ഒരു സഹനടന്‍ റോള്‍ ചെയ്യുന്നതിന് എന്തിനാ മറ്റ് ഫാന്‍സിന് ഇത്രയധികം കുരു പൊട്ടുന്നത്. അതാണ് മനസിലാവാത്തത്.


Click it and Unblock the Notifications